മലയാളിയുടെ തീൻമേശയിൽ ഉച്ച ഊണിനൊപ്പം കറികളും ശീലമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാരെ കുഴയ്ക്കുന്നത് ഊണിനൊപ്പം എന്തു കറി നൽകുമെന്നതാണ്. എല്ലാത്തിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഭൂരിപക്ഷം വീടുകളിലും മീൻ കറി ഉണ്ടങ്കിൽ വലിയ കുഴപ്പമില്ലാതെ പോകും. എന്നാൽ മത്സ്യലഭ്യത ഇല്ലാതായതോടെ മീൻ കൂട്ടിയുള്ള ഊണ് ഇല്ലാതായി. മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ മത്തി രണ്ട് കിലോ നൂറ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു കിലോക്ക് 400 രൂപയോളമായി. ട്രോളിംഗ് ആയതിനാൽ മത്സ്യ ബന്ധനം നമ്മുടെ തീരങ്ങളിൽ നടക്കുന്നില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ വള്ളങ്ങളിലുള്ള മത്സ്യബന്ധനവും അസാധ്യമായി. ഇതെല്ലാം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യങ്ങൾക്ക് തീവിലയായത്. മത്തിക്കു മാത്രമല്ല അയല, കിളിമീൻ തുടങ്ങിയവയ്ക്കും വലിയ വിലയാണ്. ഒരു മാസം മുന്‍പുവരെ, ചൂര, ഓലക്കൊഴുവ എന്നീ വലിയ മീനുകൾക്ക് കിലോ 300 നിരക്കിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ 600 മുതലാണ് വില.…
Read MoreCategory: Today’S Special
മരണത്തിലും മാതൃകയായി വി.കെ. ജോസഫ്; തീരാവേദനയിലും ജോസഫിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തിൽ കുടുംബാംഗങ്ങള്‍
മരണശേഷം തന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്കണമെന്നതായിരുന്നു വി.കെ. ജോസഫിന്റെ ആഗ്രഹം. മരണം അവശേഷിപ്പിച്ച തീരാവേദനയിലും ജോസഫിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കുടുംബാംഗങ്ങള്‍.ഇന്ത്യന്‍ നേവിയില്‍ വര്‍ഷങ്ങളുടെ സേവനത്തിനുശേഷം സാമൂഹികസന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി നടന്ന വാഴക്കാല സ്വദേശി വി.കെ. ജോസഫ് (79) ആണ് മരണശേഷവും വേറിട്ട വഴിയിലൂടെ മാതൃകയായത്. വാഴക്കാല സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഇന്നലെ വൈകുന്നേരം മൂന്നിനു നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ബന്ധുക്കള്‍ മൃതദേഹം അമൃത മെഡിക്കല്‍ കോളജിന് കൈമാറി. ഇങ്ങനെയൊരു ആഗ്രഹം മൂന്നുമാസം മുമ്പേ പിതാവ് അറിയിച്ചിരുന്നു. അച്ഛന്റെ മരണശേഷം ആ ആഗ്രഹം തങ്ങള്‍ സഫലമാക്കുകയായിരുന്നുവെന്ന് മകന് ക്യാപ്റ്റന്‍ ജോര്‍ജ് സോണി പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിന് വാഴക്കാലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ത്യന്‍ നേവിയില്‍ ഏവിയേഷന്‍ സേഫ്റ്റി എക്യുപ്മെന്റ് വിഭാഗത്തില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 1965, 1971…
Read Moreകൂറ്റൻ രാജവെമ്പാലയെ എടുത്തുയർത്തി വൈൽഡ് ലൈഫ് വ്ളോഗർ; വൈറലായി വീഡിയോ
രാജവെന്പാല എന്ന് കേൾക്കുന്പോൾത്തന്നെ നമുക്ക് പേടി വരും. അപ്പോൾ അതിനെ എടുത്ത് ഉമ്മ വയ്ക്കുന്നു എന്ന് അറിഞ്ഞാലോ? ഭീമാകാരനായ രാജവെന്പാലയെ എടുത്തുയർത്തി ഉമ്മ കൊടുക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ ‘ദ റിയൽ താർസൺ’ എന്ന് അറിയപ്പെടുന്ന വൈൽഡ് ലൈഫ് വ്ളോഗർ ആയ മൈക്ക് ഹോൾസ്റ്റൺ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ഭീമമായ രാജവെന്പാലയെ ഒട്ടും ഭയമില്ലാതെ മൈക്ക് ഹോൾസ്റ്റൺ എടുത്ത് ഉയർത്തുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. മിക്കവരും അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. മുൻ കരുതൽ എടുത്തില്ലങ്കിൽ ജീവൻ പോലും നഷ്ടമാകുമെന്നാണ് പലരും അദ്ദേഹത്തെ ഉപദേശിച്ചത്.
Read Moreകൈകാലുകൾ വിറച്ചു, ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആവതില്ല; ഐസ് ബാത്ത് വീഡിയോ പങ്കുവച്ച് കന്പനി; പിന്നാലെ വ്യാപക വിമർശനം
ആരോഗ്യ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട വിക്ടോറിയാസ് വൈറ്റാലിറ്റി എന്ന കമ്പനിയെ വിമർശിച്ചുകൊണ്ടുള്ളവാർത്തയാണ് ഇപ്പോൾ സോഷ്യൽ വൈറലാകുന്നത്. ടീം ബോണ്ടിംഗ് എന്ന പേരിൽ കന്പനിക്കാർ ഒരു ഐസ്ബാത്ത് സംഘടിപ്പിച്ചു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് കന്പനിക്ക് നേരെ വിമർശനം ഉണ്ടായത്. കമ്പനിയിലെ ജീവനക്കാരിൽ ഒരാളായ Ngosak Bi Bi ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഐസ്ബാത്തിലൂടെ കടന്നു പോയപ്പോഴുണ്ടായ വേദനാജനകമായ അവസ്ഥയാണ് വീഡിയോയിൽ കാണുന്നത്. ഐസ്ബാത്ത് കഴിഞ്ഞപ്പോൾ അവർക്ക് അതിൽ നിന്ന് ഒന്നു എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതെ വന്നു. നേരെ നിൽക്കാനും പറ്റുന്നില്ല. മറ്റുള്ളവർ അവരുടെ കാലുകൾ തിരുമ്മി ചൂടാക്കിക്കൊടുക്കുന്നതും മറ്റും കാണാം. എന്നിരുന്നാലും, ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടതോടെ കമ്പനിക്ക് നേരെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു.
Read Moreകോട്ടയം ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം
ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ഇന്നലെ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്നും നാലു കിലോ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം. കോട്ടയം അഡീഷണൽ എസ്പി എ.കെ. വിശ്വനാഥൻ, ചിങ്ങവനം ഇൻസ്പെക്ടർ വി.എസ്. അനിൽകുമാർ, മുൻ ചിങ്ങവനം ഇൻസ്പെക്ടർ എസ്. ബിനു, കോട്ടയം വെസ്റ്റ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.സി. സന്തോഷ്, ചങ്ങനാശേരി സ്റ്റേഷൻ എസ്സിപിഒ തോമസ് സ്റ്റാൻലി, കോട്ടയം സ്പെഷൽ ബ്രാഞ്ച് എസ് സിപിഒ ശ്യാം എസ്. നായർ, ചങ്ങനാശേരി ട്രാഫിക് സിപിഒ എം.എ. നിയാസ്, കോട്ടയം ക്രൈംബ്രാഞ്ച് സിപിഒ പി.എ. സതീഷ്കുമാർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. 2023…
Read Moreഉള്ളിലുള്ളതെന്തെന്ന് ആറുമാസമായിട്ടും അയാൾ അറിഞ്ഞില്ല; സഹിക്കാൻ പറ്റാത്ത വയറുവേദനയായി ആശുപത്രിയിലെത്തി; സ്കാൻ ചെയ്തപ്പോൾ യുവാവും ഡോക്ടർമാരും ഒന്നിച്ച് ഞെട്ടി
പാർട്ടിക്കിടയിൽ കൂട്ടുകാരുമൊത്ത് മദ്യം കഴിക്കുന്നതിനിടയിൽ 29കാരന്റെ വയറിനുള്ളിൽ കുടുങ്ങിയത് 15 സെന്റിമീറ്റർ നീളമുള്ള കോഫി സ്പൂൺ. എന്നാൽ ആറ് മാസമായിട്ടും തന്റെ വയറിനുള്ളിൽ സ്പൂൺ ഉണ്ടെന്ന കാര്യം ആർക്കും കണ്ടെത്താനായിട്ടില്ല. യാൻ എന്ന യുവാവിന്റെ വയറിനുള്ളിലാണ് സ്പൂൺ കണ്ടെത്തിയത്. ഷാഗ്ഹായിൽ നടന്ന ഒരു മെഡിക്കൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കലശലായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇനി പ്ലാസ്റ്റിക് താൻ വിഴുങ്ങിയോ എന്നൊരു സംശയം ഡോക്ടർമാരുമായി യുവാവ് പങ്കുവച്ചു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. എന്നാൽ റിസൾട്ട് കണ്ട ഡോക്ടർമാർ അന്പരന്ന് പോയി. യുവാവിന്റെ വയറിനുള്ളിൽ ചെറുകുടലിന്റെ മുകൾ ഭാഗത്തായി നീളമുള്ള സ്പൂൺ കിടക്കുന്നു. അതൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ സ്ഥാനം മാറിയാൽ തന്നെ മുറിവുണ്ടാവുകയും രക്തസ്രാവത്തിനോ വീക്കത്തിനോ കാരണമാവുകയും ചെയ്യുമായിരുന്നു. ഈ ആറ് മാസമത്രയും യുവാവിന് അപകടം ഒന്നും വരുത്താതെ സ്പൂൺ അകത്തിരുന്നത്…
Read Moreട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചു; ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; വൈറലായി വീഡിയോ
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചന്ന് ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. കനിക ദേവ്രാനി എന്ന യൂട്യൂബറാണ് ആരോപണവുമായി രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബ്രഹ്മപുത്ര മെയിലിൽ യാത്ര ചെയ്യുമ്പോൾ തന്നെയും സഹയാത്രികരെയും മയക്കുമരുന്ന് നൽകി കൊള്ളയടിച്ചു എന്നാണ് യുവതി പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ആശങ്കയുമായി എത്തിയത്. സെക്കൻഡ് എസിയിലാണ് യുവതിയും കൂട്ടരും യാത്ര ചെയ്തത്. അപ്പോൾ ടിക്കറ്റ പോലും ഇല്ലാതെ !രു അപരിചിതൻ തന്റെ അടുത്തുകൂടി കടന്നു പോയെന്നു അയാൾ പോയ്ക്കഴിഞ്ഞപ്പോൾ തന്റെ ബോധം മറഞ്ഞെന്നും യുവതി പറഞ്ഞു. ബോധം വന്നശേഷം എഴുന്നേറ്റ് നോക്കിയപ്പോൾ തലയിണയുടെ അടിയിൽ വച്ച ഐഫോൺ കാണാതെ ആയെന്നും കനിക കൂട്ടിച്ചേർത്തു. തന്റെ കൂടെ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ ഫോണും കാണാതായെന്നും ഇവർ പറഞ്ഞു. ഇന്ത്യയിലെ ട്രെയിൽ…
Read Moreഇനി കുറച്ച് ഡാൻസ് ആകാം… മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പം പൂജാരിമാരുടെ അശ്ലീലനൃത്തം
മദ്യലഹരിയിൽ വനിതാജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടി ക്ഷേത്രം ജീവനക്കാർ. തമിഴ്നാട് വിരുദുനഗർ ജില്ല ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രംവക കെട്ടിടത്തിലാണു സംഭവം. സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെ ക്ഷേത്രത്തിൽനിന്നു നീക്കി. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇടപെടരുതെന്നു താക്കീതും നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലെ രണ്ടിനു കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്നു കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തുകയാണ്.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത പ്രതിഷേധമാണു ഭക്തരിൽനിന്നുണ്ടായത്.
Read Moreപല നാൾ കള്ളൻ ഒരു നാൾ പിടിയിൽ… സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ: മൊബൈൽഫോണിൽനിന്നു കണ്ടെത്തിയത്;13,000ലേറെ സ്വകാര്യദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. കർണാടക ബെല്ലാരി സന്ദൂരിലാണു സംഭവം. ഡൽഹിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശുഭം സന്ദൂരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽനിന്ന് 13,000ലേറെ അശ്ലീലചിത്രങ്ങളും വീഡിയോയും പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ വനിതകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നഗ്നവീഡിയോ കോളുകൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഇതിനു വഴങ്ങാത്തവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പരാതിക്കാരിയായ വിദ്യാർഥിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീലദൃശ്യങ്ങൾ പ്രതി പങ്കുവച്ചിരുന്നു. ഗൂഗിളിൽനിന്നു സാങ്കേതിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്…
Read Moreവേഗത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതി: അഞ്ചു മിനിറ്റിന് 1,000 രൂപ: തത്സമയ ലൈംഗികദൃശ്യങ്ങൾ പങ്കിടുന്ന ദന്പതിമാർ അറസ്റ്റിൽ
തത്സമയ ലൈംഗിക ദൃശ്യങ്ങൾ നൽകുന്ന ദന്പതിമാർ അറസ്റ്റിൽ. ഹൈദരാബാദിലാണു സംഭവം. നരേഷ് (41), പല്ലവി (37) എന്നിവരാണു പിടിയിലായത്. അഞ്ചു മിനിറ്റ് ലൈവ് സ്ട്രീമിംഗിനായി 1,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചായിരുന്നു ഇവർ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നെങ്കിലും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് നരേഷ് പോലീസിനോടു പറഞ്ഞു. പണം നൽകുന്ന ആവശ്യക്കാരുമായി മൊബൈൽ ആപ്പിലെ ആക്സസ് ലിങ്കുകൾ പങ്കിടുകയാണ് ഇവരുടെ രീതി. ഹൈടെക് റെക്കോർഡിംഗ് ഗാഡ്ജെറ്റുകൾ, ലൈവ്-സ്ട്രീമിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ദന്പതിമാരിൽനിന്ന് പോലീസ് കണ്ടെടുത്തു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്.
Read More