കൊച്ചി: പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വളര്‍ത്തുപൂച്ച ചത്തെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. നാദിര്‍ഷയും കുടുംബവും ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചത്തുപോയെന്നും നാദിര്‍ഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യസന വാർത്ത താരം പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കൈയിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു…
Read MoreCategory: Top News
വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് സ്ഥിരം ഹോബി: ഇത്തവണസംഭവിച്ചത് മറക്കാൻ സാധിക്കാത്തത്; വിമാന ദുരന്തം; വീഡിയോ പകർത്തിയത് പതിനേഴുകാരന്, ക്രൈം ബ്രാഞ്ചിന് മൊഴി നല്കി
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വൈറലായ വിഡിയോ എടുത്ത 17കാരന് അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്കി. ഗുജറാത്ത് സ്വദേശിയായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആര്യന് അസാരി ആണ് അപകട ദൃശ്യം തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ആര്യന് പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍ കോളജ് ക്യംപസിലെ കെട്ടിടത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളില്‍ ഈ വിഡിയോ നിര്‍ണായക തെളിവായി മാറി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു ആര്യന് വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.
Read Moreഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരണസംഖ്യ ഏഴായി. ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിലെ കാട്ടിലാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.
Read Moreസ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല… അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത പോക്സോ കേസുകളിൽ മുന്നിൽ മലപ്പുറം; കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത് നിന്ന്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 മുതൽ 2025 ഏപ്രിൽ വരെ 2,139 കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ മലപ്പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളുടെ എണ്ണം 160 ആണ്. 2024 ല്‍ 504 കേസുകളും 2023 ല്‍ 507 കേസുകളും 2022 ല്‍ 526 കേസുകളും 2021 ല്‍ 442 കേസുകളും മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം വീട്ടകങ്ങളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,551 പോക്സോ കേസുകളാണ്. ഇതിലും ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ നിന്ന് 160…
Read Moreകുപ്രസിദ്ധ മോഷ്ടാവ് കൊല്ലം റഫീഖ് അറസ്റ്റിൽ; സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളും പോലീസ് കേസ്; ഒടുവിൽ കുടുങ്ങിയത് ഹരിപ്പാട്ടെ സൈനികന്റെ വീട്ടിലെ മോഷണത്തിന്
ഹരിപ്പാട്: സൈനികന്റെ വീട്ടിൽനിന്ന് 16 പവന്റെ സ്വർണാഭരണവും രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് ഷെഫീഖ് മൻസിലിൽ റഫീഖ് (സതീഷ്-45)പിടിയിലായത്. ജൂൺ ആറിന് കുമാരപുരം താമല്ലാക്കൽ കാർത്തികയിൽ സൈനികനായ ബിജുവിന്റെ വീട് കുത്തിത്തുറന്ന് 16 പവനും 2,500 രൂപയുമാണ് മോഷ്ടിച്ചത്. ബീമാപ്പള്ളി ഭാഗത്തുനിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. എൺപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മേയ് 26നാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. സൈനികന്റെ വീട്ടിൽ മോഷണം നടത്തുന്നതിനു മുൻപ് പ്രതി കരുവാറ്റ ഭാഗത്തുള്ള ഒരു വീട്ടിൽക്കയറി ഷെഡിന്റെ പൂട്ടുപൊളിച്ച് കമ്പിപ്പാര, പിക്കാസ് എന്നിവ മോഷ്ടിച്ചിരുന്നു.സൈനികന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് അടുക്കളവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തകയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും എടുത്തു കടന്നുകളയുകയായിരുന്നു. ബന്ധു വീട്ടിൽ പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.തുടർന്ന്…
Read Moreഇട്ടാൽ പൊട്ടും, വിലകേട്ടാൽ ഞെട്ടും… ട്രോളിംഗ് നിരോധനവും ഇറച്ചി വിഭവങ്ങളുടെ വിലവർധനവും, ഡിമാന്റുയർത്തി കോഴിമുട്ട; വില കൂടുമോയെന്ന ആശങ്കയിൽ മലയാളികൾ
പാലാ: ലഗോണ്‍ മുട്ടയ്ക്ക് ചില്ലറവില ഏഴു രൂപവരെയായി. നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപ മുതല്‍ പത്തു രൂപവരെയാണ് വില. താറാവുമുട്ടയ്ക്ക് 10 മുതല്‍ പന്ത്രണ്ടു രൂപവരെ വ്യാപാരികള്‍ വാങ്ങുന്നുണ്ട്. താറാവുമുട്ടയുടെ വരവു കുറഞ്ഞിട്ടുണ്ട്. ഇതും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. മുട്ടവില ഉയരുന്നത് ചെറിയ തോതിലെങ്കിലും അടുക്കളകളുടെ താളം തെറ്റിച്ചിട്ടുണ്ട്. കോഴി വളര്‍ത്തലില്‍നിന്ന് ആളുകള്‍ പിന്തിരിഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പക്ഷിപ്പനിക്ക് ശേഷം പല ഫാം ഉടമകളും തുറന്നിട്ടില്ല. ഇപ്പോള്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് മുട്ടകള്‍ എത്തുന്നത്. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണം പ്രതിസന്ധിയിലായിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും മുട്ട വിഭവങ്ങള്‍ക്ക് ഇനി വില ഉയരും . ട്രോളിംഗ് നിരോധനം ഉള്ളതിനാലും ഇറച്ചിവിഭവങ്ങള്‍ക്ക് വില ഉയര്ന്നുനില്ക്കുന്നതിനാലും മുട്ടയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാൻഡുണ്ട്. ഫാമുകളില്‍നിന്നു മുട്ട ശേഖരിച്ചു വില്പന നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഫാം ഉടമകളും വിതരണക്കാരും വില്പനക്കാരും ആവശ്യപ്പെടുന്നത്.…
Read Moreലിബിയ ദുബായിൽ നിന്ന് പറന്നിറങ്ങിയത് പോലീസ് വലയിൽ; സഹോദരിയുടെ അമ്മയിയമ്മയെ കുടുക്കാൻ വാഹനത്തിൽ ലഹരി വച്ച കേസിലാണ് യുവതി പിടിയിലായത്; ചിലർക്കൂടി പുറത്ത് വരാനുണ്ടെന്ന് ഷീല
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്കു കടന്നു. ലിവിയയെ ഇന്ന് കേരളത്തിൽ എത്തിക്കുമെന്നു പോലീസ് അറിയിച്ചു. 2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ്…
Read Moreകാക്കിപ്പടയ്ക്ക് വീണ്ടും പാളി… നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസിന്റെ പെട്ടി പരിശോധന; ഏകപക്ഷീയ പരിശോധനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതിൽ പ്രതിഷേധം ശക്തം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് പരിശോധന നടത്തിയത് വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. സിപിഎം നേതാക്കളുടെ വാഹനങ്ങളും പരിശോധിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പെട്ടി പരിശോധന വൻ വിവാദമായിരുന്നു.
Read Moreഅമ്പട കുസൃതി കുരങ്ങാ… ക്ഷേത്രദർശനത്തിനിടെ 20 ലക്ഷത്തിന്റെ സ്വർണമടങ്ങിയ ബാഗ് കുരങ്ങൻ തട്ടിയെടുത്തു; എട്ടു മണിക്കൂർ നീണ്ട തെരച്ചിൽ; ഒടുവിൽ മരത്തിൽ നിന്ന് ബാഗ് കണ്ടെത്തിയപ്പോൾ…
യുപി: ക്ഷേത്ര ദർശനത്തിനിടെ സ്ത്രീയുടെ കൈയിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കുരങ്ങൻ കവർന്നു. ഉത്തർപ്രദേശിലെ വൃദ്ധാവന്‍ സന്ദർശിക്കാനെത്തിയ അലിഗർ സ്വദേശിയായ അഭിഷേക് അഗര്‍വാളിന്റെ ഭാര്യയുടെ ബാഗാണു കുരങ്ങൾ തട്ടിയെടുത്തത്. വൃദ്ധാവനിലെ താക്കൂർ ബാങ്കേ ബിഹാരി ക്ഷേത്രത്തിനു മുന്നില്‍നിന്നു പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു സംഭവം. തട്ടിയെടുത്ത ബാഗുമായി നിമിഷങ്ങൾക്കുള്ളിൽ കുരങ്ങന് കെട്ടിടങ്ങൾക്കും മരങ്ങൾക്കുമിടയില്‍ മറന്നു. ക്ഷേത്രജീവനക്കാരടക്കമുള്ളവർ കുരങ്ങനെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം അറിഞ്ഞെത്തിയ സാദറിലെ സർക്കിൾ ഓഫീസര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രദേശത്തെ ഉയരം കൂടിയ മരത്തിന്റെ കൊമ്പില്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനിടെ അന്വേഷണം എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. മരത്തിനു മുകളിൽനിന്നു ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ അതിനുള്ളിലെ ഒന്നുംതന്നെ നഷ്ടപ്പെട്ടിരുന്നില്ല.
Read Moreസ്ത്രീത്വത്തെ അപമാനിക്കലും ജാതിസ്പർദ്ദ വളർത്താൻ ശ്രമവും; വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവത്തിൽ ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ
കാസര്‍ഗോഡ്: വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജാതിസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ രഞ്ജിതയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ പവിത്രനെതിരേ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് ഇയാളെ ജോലിയിൽ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.
Read More