പത്തനംതിട്ട: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ അടക്കം ചേർത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേർത്ത് എജിയാണ്…
Read MoreCategory: Top News
മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത മദ്യവും പിടികൂടിയ കേസില്‍ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കുന്നത്. കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ…
Read Moreഇതരസംസ്ഥാനക്കാരെ ബന്ദിയാക്കി, സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച: അന്വേഷണം തുടങ്ങി
കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരെ ബന്ദിയാക്കിയ ശേഷം സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പാലാരിവട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടുക്കുന്ന മോഷണം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍, ആസാം സ്വദേശികളാണ് മോഷണത്തിനിരയായത്. പുലര്‍ച്ചെ 12.30 ഓടെ പ്രതികള്‍ മാരകായുധങ്ങളുമായെത്തി വീട്ടില്‍ അതിക്രമിച്ച് കടന്നായിരുന്നു മോഷണം. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതികള്‍ വീട് പൂട്ടിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. മൂന്നു ലക്ഷം രൂപയോളം വിലവരുന്ന 10 മൊബൈല്‍ ഫോണുകളും 1,20,000 രൂപയും കൈക്കലാക്കിയ പ്രതികള്‍ ഇവിടെ പഴ്സില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡിന്റെ പാസ്വേര്ഡ് ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം യുപിഐ ഇടപാടിലൂടെ 12,000 രൂപയും പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷം വീട്ടിലുണ്ടായിരുന്ന മൂന്ന്…
Read Moreഅസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകരുടെ കസേരയിൽ ഇരുന്നാൽ എന്താ പ്രശ്നം: പരിശോധനയ്ക്കിടെ ഒരു മാധ്യമപ്രവർത്തകനോടും പൊലിസ് മോശമായി പെരുമാറിയിട്ടില്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലിസ് നടത്തിയ പരിശോധനയിൽ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. പൊലിസ് അന്വേഷണം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഒരു മാധ്യമപ്രവർത്തകനോടും പൊലിസ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചാനൽ ഓഫീസിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണമായും നിയമാനുസൃതമാണ്. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് നേടിയ ശേഷമാണ് ഒരേസമയം അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ മുഴുവൻ നടപടികളും വീഡിയോഗ്രാഫ് ചെയ്തതായും സ്വതന്ത്ര സാക്ഷികളെ പങ്കെടുപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. ചാനലിന്റെ സംപ്രേഷണം ഒരു സെക്കൻഡ് പോലും തടസപ്പെട്ടില്ല. സംപ്രേഷണത്തെ ബാധിക്കാത്ത രീതിയിലാണ് പൊലിസ് പരിശോധന പൂർത്തിയാക്കിയത്. അതിനാൽ പൊലിസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമോ അധികാര ദുർവിനിയോഗമോ ഉണ്ടായിട്ടില്ല. ഏതെങ്കിലും മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാനോ മാധ്യമവേട്ട നടത്താനോ ശ്രമമുണ്ടായിട്ടില്ല. അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന കസേരയിൽ ഇരുന്നതിനെയും മന്ത്രി ന്യായീകരിച്ചു.…
Read Moreപ്രതിഷേധം കുരച്ചുചാടി, തെരുവു നായ ശല്യം രൂക്ഷം: പഞ്ചായത്ത് ഓഫിസിൽ നായകളെ തുറന്നുവിട്ട് പ്രതിഷേധം
നാസിക്: തെരുവുനായ ശല്യത്തിനെതിരേ മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാദ് നഗർ പഞ്ചായത്ത് ഒാഫിസിൽ നായകളെ തുറന്നുവിട്ടായിരുന്നു പ്രതിഷേധം. ശിവസേന (യുബിടി) യുവജനവിഭാഗമായ യുവസേനയുടെ ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചാക്കിലാക്കി കൊണ്ടുവന്ന രണ്ടു നായ്ക്കളെ നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഒാഫിസർ ധീരജ് ഭമ്രെയുടെ മേശപ്പുറത്തേക്ക് തുറന്നുവിടുകയായിരുന്നു. ചീഫ് ഒാഫിസർ ടെൻഡർ പ്രവൃത്തികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച് 20 രൂപ നോട്ടുകൾകൊണ്ടുണ്ടാക്കിയ മാല ഉദ്യോഗസ്ഥന്റെ കഴുത്തിലിടാനും രന്ധവെ ശ്രമിച്ചു. ആറുമാസമായി തെരുവുനായ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ നായകളെ തുറന്നുവിട്ടത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ഒാഫിസിലേക്ക് കൂടുതൽ നായകളെകൊണ്ടുവരുമെന്നും പഞ്ചായത്ത് പരിധിയിൽ നാനൂറോളം തെരുവുനായകളുണ്ടെന്നും എല്ലാമാസവും നൂറോളം ആളുകൾക്കാണ് തെരുവുനായകളുടെ കടിയേൽക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിന് അടിയന്തര പരിഹാരം കാണാമെന്ന് പൊലിസ് സാന്നിധ്യത്തിൽ അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധക്കാർ മടങ്ങിയത്.
Read Moreവീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; മെസിയെ മറയാക്കി നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുമായി എസ്ഐടിയും മുന്നോട്ട്
കൊച്ചി: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ആന്റോ അഗസ്റ്റിൽ റിമാൻഡിൽ തുടരും. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മെസിയെ മറയാക്കി നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുമായി എസ്ഐടിയും മുന്നോട്ടുപോവുകയാണ്. മുൻ മന്ത്രി…
Read Moreമുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവർഷം തടവ്
കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവർഷം തടവ്. കോട്ടയം വിജിലൻസ് കോടതിയുടേതാണ് നിർണായക കണ്ടെത്തൽ. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള സർവീസ് കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. വിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നൽകി. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന്…
Read Moreസിഎംആർഎൽ മാസപ്പടി കേസിൽ വിജിലൻസ് വരുമോ?; ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ സർക്കാർ നയം ഇന്നറിയാം
തിരുവനനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും എതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ സർക്കാർ നയം ഇന്നറിയാം. ഇതുസംബന്ധിച്ച നിയമോപദേശത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നു മടങ്ങിയെത്തിയ ശേഷമാകും തീരുമാനമെടുക്കുക. നിയമോപദേശം സർക്കാരിനു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നിയമോപദേശത്തിൽ പരിശോധന നടന്നുവരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ മാധ്യമ പ്രവർത്തകരോടു പറഞ്ഞിരുന്നു. ഗുരുതരമായ ക്രമക്കേട് ഇവിടെ നടന്നിരുന്നതായി മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചിരുന്നു. നേരത്തേ എജിയുടെ നിയമോപദേശത്തിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശത്തിൽ പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസിനും എതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നാണ് സൂചന. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രി രമേശ്…
Read Moreഅബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വ്യാജ വിവാഹ ആരോപണക്കേസിലും പ്രതിചേർത്തു
കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തി നടപടികൾ സ്വീകരിച്ചത്. കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന…
Read Moreഇന്ത്യൻ നാവിക സേനയുടെ കപ്പലിൽ പാക് കപ്പലിടിച്ചു; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയുടെ നാവികസേന കപ്പലിൽ പാക്കിസ്ഥാൻ കപ്പൽ വന്ന് ഇടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ കപ്പലിലാണ് പാക്കിസ്ഥാൻ നാവിക സേന കപ്പൽ വന്ന് ഇടിച്ചത്. അന്താരാഷ്ട്ര മേഖലയിൽ നാവിക സേന കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്ന ധാരണ പാകിസ്ഥാൻ ലംഘിച്ചു എന്ന് ഇന്ത്യ. പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ കപ്പലിന് കാര്യമായ കേടില്ലെന്നാണ് സൂചന. ഒമാൻ കടൽത്തീരത്തിന് കിഴക്കൻ മേഖലയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് സംഭവം. പാക്കിസ്ഥാൻ നാവിക യൂണിറ്റുകളുടെ അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വച്ചുണ്ടായ ഈ സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പാക്കിസ്ഥാൻ നാവിക കപ്പലിന്റെ പെരുമാറ്റം സൈനിക പരിശീലനങ്ങൾ, കുസൃതികൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് നൽകുന്നത് സംബന്ധിച്ച്…
Read More