കൊച്ചി: ആലുവയില്‍ വഴിയാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറല്‍ എസ്പി കെ. സുദര്ശന്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും എസ്പി പറഞ്ഞു. പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അവിടെ ഇരുട്ടുള്ള വിജനമായ സ്ഥലമാണ്. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അഡീഷണല്‍ ഫോഴ്സും കാര്യങ്ങളും ഒക്കെ കൊടുക്കുന്നുണ്ട്. ശക്തമായിട്ടുള്ള പൊലിസ് നടപടികള്‍ സ്വീകരിക്കുമെന്നും ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ശനിയാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. ജോഫിനെ ക്രൂരമായി ഉപദ്രവിച്ച ശേഷം മൂന്നര പവന് സ്വര്‍ണവും പണവും അക്രമിസംഘം കവര്‍ന്നു. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍…
Read MoreCategory: Top News
സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഫലപ്രദമായി ചെറുക്കാൻ കഴിയാതിരുന്നത് പാർട്ടിയുടെ പതനത്തിന് കാരണമായി: അടിസ്ഥാന വർഗം പോലും പാർട്ടിയെ കൈവിട്ടു; കുറ്റസമ്മതവുമായി സിപിഎം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഫലപ്രദമായി ചെറുക്കാൻ കഴിയാതിരുന്നത് പാർട്ടിയുടെ പതനത്തിന് കാരണമായി. തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങിയ പരമ്പരാഗത അടിസ്ഥാനവർഗം പോലും ഇത്തവണ പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാൻ പ്രത്യേക കർമ്മപരിപാടി ആസൂത്രണം ചെയ്യണമെന്നും രേഖ നിർദേശിക്കുന്നു. സിപിഎമ്മിന് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം കോൺഗ്രസ് ശക്തമായി ഉന്നയിച്ചു. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സമാനമായ പ്രചാരണം നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉപയോഗിച്ചും വ്യാജപ്രചാരണം നടന്നു. ഇതിനെ തുടർന്ന് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗവും എൽഡിഎഫിൽ നിന്ന് അകന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. സിപിഎം ഹിന്ദുത്വ വർഗീയതയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി…
Read Moreഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് തുടരുന്ന ചൂടിന് ആശ്വാസമായി മഴയെത്തും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തീരദേശ മേഖലകളിൽ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Read Moreബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളിൽ വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ – കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്…
Read Moreവൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞ് പൊതുജനം; ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തില്‍ കെഎസ്ഇബി; എസി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ ദിവസത്തെ മാത്രം പീക്ക് അവര്‍ ഉപഭോഗം രണ്ടര ലക്ഷം മെഗാവാട്ടിലും കൂടുതലായിരുന്നു. സര്‍വകാല റിക്കോര്‍ഡാണിത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഈ മാസം 30 വരെ തുടരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മഴ ലഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് എസി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിട്ടുണ്ട്.
Read More‘സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി, വി.ഡി. സതീശനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ജി. സുധാകരൻ
ആലപ്പുഴ: എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ താൻ ജോലി നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി ജി. സുധാകരൻ. പക്ഷേ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ ശനിയാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് ജി. സുധാകരന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
Read Moreപൊലിസ് സംഘത്തെ ആക്രമിക്കുകയും ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: അരുവിക്കരയിൽ പൊലിസ് സംഘത്തെ ആക്രമിക്കുകയും ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതി പിടിയിൽ. വട്ടക്കുളം സ്വദേശി സഞ്ജുവാണ് അരുവിക്കര പൊലിസിന്റെ പിടിയിലായത്. അരുവിക്കര മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ പ്രതി തടഞ്ഞുനിർത്തുകയും ഗ്രേഡ് എസ്ഐയെ മർദിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിന്റെ ചില്ലുകളും ഇയാൾ തല്ലിത്തകർത്തു. ഇതേത്തുടർന്ന് പൊലിസ് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
തൃശൂർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ…
Read Moreഅടിമാലിയിലെ ഇരട്ടക്കുട്ടികളുടെ ജീവൻ കവർന്നത് ചിതലിനെ കൊല്ലാനുള്ള മരുന്ന്; ദുഖം താങ്ങാനാവാതെ കുടുംബവും നാട്ടുകാരും; വിശദമായ അന്വേഷണത്തിന് പോലീസ്
അടിമാലി: അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിക്കാനിടയായത് ചിതലിനെ കൊല്ലാനുള്ള വിഷം ഉള്ളിൽച്ചെന്നെന്ന് പ്രാഥമിക നിഗമനം. ഇടുക്കി അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ തന്നെ ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ ശേഷമാണ് രണ്ടുപേരുടെയും മരണം സംഭവിച്ചത്. ചിതൽ മരുന്നിന്റെ കുപ്പിയുടെ അടിഭാഗം ചോർന്ന് തറയിലേക്ക് വീഴുകയും, ഇത് കുട്ടികൾ എടുത്തു കഴിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലിസിന് നൽകിയിരിക്കുന്ന മൊഴി. ഈ പ്രസ്താവന ശരിയാണെന്ന നിഗമനത്തിലാണ് നിലവിൽ പൊലിസുള്ളത്. സംഭവം നടക്കുമ്പോൾ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്. രണ്ട് മാസം മുൻപ് മാത്രമാണ് ഈ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. എന്നാൽ ഇവർ…
Read Moreപ്രണയക്കുരുക്കിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കും; ഇരുപത്തിമൂന്നാം വയസിൽ 4 ലൈംഗിക കേസുകൾ; പോക്സോ കേസിൽ 26 വർഷം കഠിനതടവ് വിധിച്ച് കോടതി
തളിപ്പറമ്പ്: പോക്സോ കേസിൽ യുവാവിന് 26 വർഷം കഠിനതടവും 60, 000 രൂപ പിഴയും ശിക്ഷ. കൂവേരി തീരുംകുളം സ്വദേശി അനുരാജിനെ (23)യാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് എം.ടി. ജലജറാണി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 2024 സെപ്റ്റംബറിലാണു കേസിനാസ്പദമായ സംഭവം. ചപ്പാരപ്പടവ് പഞ്ചായത്തിൽ താമസിക്കുന്ന പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചതിനു തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പരാതിക്കാരിക്കു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ പി. ജോസ് ഹാജരായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു തിരുവനന്തപുരം പോത്തൻകോട് പൊലിസ് കഴിഞ്ഞ് ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡിലാണ് ഇപ്പോൾ അനുരാജ്. 2022ൽ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ മറ്റൊരു…
Read More