കോട്ടയം: ജില്ലാ ആശുപത്രിയില്‍ കിഫ്ബി മുഖാന്തിരം സര്‍ക്കാര്‍ അനുവദിച്ച പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം മണ്ണ് നീക്കം ചെയ്യുന്നതിന്റെ പേരില്‍ തടസപ്പെടുത്തിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് കെ. അനില്‍കുമാറിനു മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജില്ലാ ആശുപത്രിയില്‍നിന്നു നീക്കം ചെയ്ത മണ്ണില്‍ കോട്ടയം മണ്ഡലത്തിലേക്ക് അനുവദിച്ചത് പൂര്‍ണമായും വിനിയോഗിച്ചെന്നും ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് അനുവദിച്ച മണ്ണാണു ഫലപ്രദമായി ഉപയോഗിക്കാതിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിയെ ലക്ഷ്യമാക്കിയുള്ള അനില്‍കുമാറിന്റെ ഒളിയമ്പാണു തനിക്കെതിരേയുള്ള ആരോപണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്റല്‍ എന്ന സര്‍ക്കാര്‍ ഏജന്‍സിക്കാണ് ടെന്‍ഡർ ഇല്ലാതെ ജില്ലാ ആശുപത്രിയുടെ നിര്‍മാണച്ചുമതല കൈമാറിയത്. ഇന്റല്‍ പിന്നീട് ഈ കരാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ ടു ഇസഡ് എന്ന സ്വകാര്യ കമ്പനിക്കു കൈമാറി. ഇന്‍കലുമായി ഉണ്ടാക്കിയ കരാറില്‍ ഇവിടെനിന്നു നീക്കം ചെയ്യുന്ന മണ്ണ് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിനുവേണ്ടി…
Read MoreCategory: Top News
ഉടുപ്പിടാത്ത സിനിമാ താരങ്ങൾ ഉദ്ഘാടനവേദികളിൽ; ഇത്രയ്ക്ക് വായിനോക്കികളാണോ മലയാളികൾ; ഇത് സദാചാരമാണെന്ന് പറഞ്ഞ് ആരും വരരുതെന്ന് യു.പ്രതിഭ
ആലപ്പുഴ: കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും പ്രതിഭ എംഎൽഎ. കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദിയിലാണ് വിവാദ പ്രസംഗം എംഎൽഎ നടത്തിയത് ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും പ്രതിഭ പറഞ്ഞു. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട…
Read Moreഎനിക്ക് ആഡംബരക്കാർ വേണം; തർക്കത്തിനിടെ പിതാവിനെ ആക്രമിച്ച് മകൻ; തിരിച്ചുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മകൻ ഐസിയുവിൽ
തിരുവനന്തപുരം: ആഡംബര കാറ് വാങ്ങി നൽകുന്നതിനെ ചൊല്ലി അച്ഛനും മകനും തമ്മിൽ തർക്കം. പിതാവിനെ മകൻ ആക്രമിച്ചു. ഇതിൽ പ്രകോപിതനായ പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. അടിയിൽ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. മകൻ ഹൃദ്യക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് യുവാവ്. സംഭവത്തിൽ പിതാവ് വിനയാനന്ദനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം. ഹൃദ്യക്കിന് ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ പിതാവിനെ…
Read Moreആ ദിവസങ്ങളിൽ ഇനി വീട്ടിലിരിക്കാം; ആർത്തവ അവധി നിർബന്ധമാക്കി കർണാടക സർക്കാർ; മാസത്തിൽ ഒരു ദിവസത്തെ അവധി ശമ്പളത്തോട് കൂടി
ബംഗളൂരു: ബീഹാറിനും ഒഡീഷയ്ക്കും പിന്നാലെ ആർത്തവ അവധി നൽകുന്ന സംസ്ഥാനമായി കർണാടക. മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്ട്രുൽ പോളിസി 2025ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബീഹാറിലും ഒഡീഷയിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. എന്നാൽ കർണാടകയിൽ സർക്കാർ മേഖലയിൽ മാത്രമല്ല സ്വകാര്യ മേഖലയിൽകൂടി നിയമം പ്രാവർത്തികമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സർക്കാർ – സ്വകാര്യ മേഖലകളിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി യാഥാർഥ്യമാകുന്നത്.
Read Moreകോൺഗ്രസ് നേതാവ് ജീവിക്കാൻ അനുവദിക്കുന്നില്ല; മോശം അനുഭവവും ആത്മഹത്യാകുറുപ്പിൽ; നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ തലസ്ഥാനത്തെ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ബുധനാഴ്ച പുലർച്ചെയാണ് വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്നതിനെ തുടർന്ന് തീപിടുത്തമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണിതെന്ന് സ്ഥിരീകരിച്ചത്.നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണമുള്ളത്. ഇയാൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കുറിപ്പിലുണ്ടെന്ന് വീട്ടമ്മയുടെ മകൻ അറിയിച്ചു. മോശം അനുഭവമുണ്ടായതായി ആത്മഹത്യ കുറിപ്പിലുണ്ടെന്നും കുടുംബം ആരോപിക്കുന്നു. വിശദമായ മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Read Moreവിജയന് സ്വര്‍ണം ഒരു വീക്ക്നെസ്; മുഖ്യമന്ത്രിയും കടകംപള്ളിയും അറിയാതെ തട്ടിപ്പ് നടക്കില്ല; അയ്യപ്പ സംഗമം നടത്തിയത് പാപക്കറ കളയാനാണെന്ന് പരിഹസിച്ച് കെ . സുരേന്ദ്രൻ
കോഴിക്കോട്: ശബരിമലയിലേത് ആസൂത്രിത സ്വര്ണക്കവര്ച്ചയെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന് പറഞ്ഞുകൊടുത്തുകാണുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വർണക്കൊള്ളയ്ക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന ബിജെപി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. ശബരിമല സംഘര്‍ഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. വി.എസ്. അച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പദ്മനാഭസ്വാമിയുടെ സ്വര്‍ണം എടുക്കാന്‍ നീക്കം നടത്തി. ബിജെപി പരസ്യ നിലപാട് സ്വീകരിച്ചു. ഹൈന്ദവര്‍ ചെറുത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്. രാഷ്ട്രീയ നേതൃത്വം അറിഞ്ഞുള്ള കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നത്. പിണറായിയും കടകംപള്ളിയും അറിയാതെ…
Read Moreരണ്ട് കൈ ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ… പ്രതിപക്ഷത്തെ കളിയാക്കാൻ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി. ചിത്തരഞ്ജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബോഡി ഷേമിംഗ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി. ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു എംഎൽഎയുടെ പരിഹാസം. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നാലാം ദിനവും പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയര്‍ത്തി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി. അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യയെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകി. സ്പീക്കറുടെ ഡയസിന് മുന്നിൽ വാച്ച് ആൻഡ് വാർഡിനെ ഇന്നും വിന്യസിച്ചിരുന്നു.
Read Moreകെഎസ്ആർടിസിയിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗണേഷ് കുമാർ; ഈ സൗകര്യം സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read Moreവിദ്യാര്‍ഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തു ക്രൂരമർദനം; മുഖത്തും വയറിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതം; ഞെട്ടിക്കുന്ന സംഭവം കോതമംഗലത്ത്
കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചു.സംഭവത്തിൽ നാലുപേര്‍ പിടിയിലായി. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍ കുപ്പക്കാട്ട് അമീന് നസീര്‍ (24), ചെറുവട്ടൂര്‍ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണു കോതമംഗലം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെണ്‍സുഹൃത്താണെന്ന വ്യാജേന മൊബൈലില്‍നിന്നു സന്ദേശം അയച്ച് വിദ്യാര്‍ഥിയെ വീട്ടില്‍നിന്നു വിളച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി കുറ്റിലഞ്ഞിയിലെ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഖത്തും വയറിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റ വിദ്യാര്‍ഥി കോലഞ്ചേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ അര്‍ധരാത്രിക്കുശേഷം വീടിനു സമീപമെത്തിച്ച് പ്രതികള്‍ മടങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ വീട്ടുകാര്‍ ചികിത്സയ്ക്കായി കോലഞ്ചേരിയില്‍ എത്തിച്ചു. കൊലപാതകശ്രമത്തിന് പ്രതികള്‍ക്കെതിരേ കേസെടുക്കുമെന്ന് എസ്എച്ച്ഒ…
Read Moreഅധ്യാപക ജോലി ഉപേക്ഷിച്ച് എംഡിഎംഎ കച്ചവടം; പിടിയിലാകുന്നത് ഇത് രണ്ടാം തവണ; എന്റമോളജിയിൽ പിഎച്ച്ഡിയുള്ള രാഖിലിന് പ്രായം ഇരുപത്തിയൊമ്പത്
തൃശൂർ: മുൻ അധ്യാപകനെ 68.6 ഗ്രാം എംഡിഎംഎയുമായി സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്നു തൃശൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ തൂവക്കുന്ന് കണ്ണൻകോട് കോളോത്ത് വീട്ടിൽ കെ. രാഖിൽ (29) ആണ് അറസ്റ്റിലായത്. പ്ലസ് ടു സ്കൂൾ അധ്യാപകനായിരുന്ന ഇയാളെ 2024ൽ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കായി കണ്ണൂരിൽനിന്നു കോടതിയിലേക്കു വരുന്ന വഴിയാണു വീണ്ടും പിടികൂടിയത്. എംഎസ്സി സുവോളജി, എംഎ, എംഎഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നീ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള രാഖിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. കുന്നംകുളം സ്വദേശി റിഹാസിന്റെ നിർദേശപ്രകാരമാണു മയക്കുമരുന്ന് എത്തിച്ചതെന്നാണു രാഖിൽ മൊഴിനൽകിയത്. ഡാൻസാഫ് എസ്ഐ പി.എ. ബാബുരാജനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണു പ്രതിയെ പിടികൂടിയത്.
Read More