തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ ജിഎസ്ടി വകുപ്പ് ഇന്ന് അനുബന്ധ റിപ്പോർട്ട് സമർപ്പിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണസംഘം കഴിഞ്ഞ 19ന് ആദ്യ റിപ്പോർട്ട് നൽകിയിരുന്നു. സ്പോൺസറുടെ അക്കൗണ്ടിലേക്ക് കോടികൾ നിക്ഷേപിച്ച രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോടും അന്വേഷണസംഘം വിശദീകരണം തേടിയിരുന്നു. ഇതിന്റെ വിവരങ്ങളും ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച കൂടുതൽ തെളിവുകളും ഉൾപ്പെടുത്തിയാണ് പുതിയ അനുബന്ധ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതേസമയം മെസിയുടെ കേരള സന്ദർശനത്തിനായി തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിലും ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. വരുമാനം കുറച്ചുകാട്ടുകയും ചെലവ് പെരുപ്പിച്ചുകാട്ടുകയും ചെയ്ത് സ്പോൺസർക്ക് വൻലാഭം ഉറപ്പാക്കുന്ന തരത്തിലാണ് ഡിപിആർ തയാറാക്കിയതെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാം റിപ്പോർട്ടിലെ കണ്ടെത്തൽ.…
Read MoreCategory: Top News
പാർട്ടി സസ്പെൻഡ് ചെയ്തു: പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാൻ രമ്യ ഹരിദാസ് എംഎൽഎയുടെ കത്ത്
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎൽഎയുടെ നിർണായക നീക്കം. പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ എംഎൽഎ കത്തുനല്‍കി. ആദ്യം സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടക്കി. തുടർന്ന് നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. പിന്നാലെയാണ് നിയമസഭ സെക്രട്ടറിയുടെ ഓഫിസില്‍ കത്തുനൽകിയത്. മെയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്.
Read Moreമുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ ഹാജരായില്ല; അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ നല്കിയ ഇളവുകള്‍ റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനോടും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനോടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകാന്‍ കോടതി ഇളവ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജാരാകാനുള്ള അനുമതി റദ്ദ് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് ഇന്ന് പ്രതികള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. അതേസമയം, സുല്‍ത്താന്‍…
Read Moreപത്താം ക്ലാസ് വിദ്യാർഥിനിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു: 20കാരന് എട്ട് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് കേസിൽ വിധി പ്രസ്താവിച്ചത്. അമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കുറ്റം തെളിഞ്ഞത്. പിഴത്തുക പൂർണമായും പതിനഞ്ചുകാരിയായ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി നാല് മാസംകൂടി അധിക കഠിന തടവ് അനുഭവിക്കണം. സ്കൂൾവിട്ട് പുറത്തിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം നടക്കുന്നതറിഞ്ഞ പ്രതി, കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.…
Read Moreചിറയിൻകീഴിലെ കൈയാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല
തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഞായറാഴ്ച കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗവുമായി ബന്ധപ്പെട്ട് പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതും ഇടപെട്ടതുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. പാളയം പ്രദീപ് എംഎൽഎയുടെ പിഎ ആണെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.
Read Moreസത്യനികേതനിലെ ഹോസ്റ്റല്‍ അപകടം; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഡൽഹി സത്യനികേതനില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യനികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് 40 പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍. ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍…
Read Moreഅച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തി: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലെത്തിയതെന്ന് ശ്രീകാര്യം പൊലിസ് പറഞ്ഞു. സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം. സ്ഥലത്തെത്തിയ പ്രശത്ത് ജിത്ത് ദാസ് അടിച്ചു. മകന്റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫലാക്കാട്ട പൊലിസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ മകൻ നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്തേക്ക് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലിസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു. ഇയാളെ അന്വേഷിച്ച് പൊലിസ് താമസസ്ഥലത്ത് എത്തിയെങ്കിലും വിവരം അറിഞ്ഞ് ഇയാൾ…
Read More‘മര്യാദയ്ക്ക് സംസാരിക്കണം’: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. “മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. വി.ഡി. സതീശന്റെ പ്രതികരണം കുരുടന് ആനയെ തൊട്ടതുപോലെ എന്നാണ് മുഖപ്രസംഗത്തിലെ പ്രയോഗം. പെണ്ണുങ്ങള് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന വേദിയില്‍ വച്ചാണ്. അത് പറയാന്‍ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന്‍ സതീശനുള്ളത് പോലെ തന്നെ ഉണ്ടെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന് ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം…
Read Moreകെഎസ്ആർടിസി യാത്രയ്ക്കിടെ യുവതിയെ കടന്ന്പിടിച്ചു: ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ വീഡിയോ പകർത്തി; മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി. കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള…
Read Moreരമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൈയാങ്കളി: അന്വേഷണ സമിതി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അച്ചടക്ക നടപടി സംബന്ധിച്ച് കെപിസിസി തീരുമാനമെടുക്കുക. ഔദ്യോഗിക കാര്യങ്ങളിൽ പാളയം പ്രദീപ് ഇടപെടുന്നതിന് ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. രമ്യ ഹരിദാസ് എംഎൽഎ, പാളയം പ്രദീപ്, ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എന്നിവരോട് പാർട്ടി ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസനാണ് സമിതിയുടെ അധ്യക്ഷൻ.
Read More