നിലന്പൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും.
Read MoreCategory: Top News
പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങി സ്കൂളുകൾ: പ്രവേശനോത്സവം നാളെ
തിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ലക്ഷക്കണക്കിന് കുട്ടികൾ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം നാളെ മുതൽ സ്കൂളുകളിലേക്ക്. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം നാളെ രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. പ്രവേശന പരിപാടികൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read Moreഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ: വെള്ളിയാഴ്ച ഒഴികെ അരമണിക്കൂർകൂടി ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതിയുടെ ശിപാർശയിൽ ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി ഒപ്പുവച്ചതോടെയാണ് സമയ മാറ്റം ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിന് അംഗീകാരമായത്. ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും ആറു ശനിയാഴ്ചകളും കൂട്ടിച്ചേർത്തത് ഹൈസ്കൂളിൽ 204 അധ്യയന ദിവസങ്ങൾ ലഭിക്കുക. എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും രണ്ട് ശനിയാഴ്ചകൾകൂടി ഉൾപ്പെടുത്തി 200 അധ്യയന ദിവസങ്ങൾ ആവും ഉണ്ടാവുക. 1000 പഠന മണിക്കൂറുകളാണ് യുപി വിഭാഗത്തിലുണ്ടാവുക. ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമായി ക്ലാസ് സമയത്തിൽ മാറ്റം വരുത്തുന്പോൾ സ്കൂൾ…
Read Moreവിജിലൻസ് സംഘം വീട്ടിൽ; സർക്കാർ ജീവനക്കാരനായ എൻജിനിയർ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത് 500ന്റെ നോട്ടുകെട്ടുകൾ; പരിശോധനയിൽ കണ്ടെത്തിയത് 2 കോടിയുടെ നോട്ടുകെട്ടുകൾ
ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിനു പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എൻജിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എൻജിനിയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളിൽനിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. അംഗുലിലെ വിജിലൻസ് സ്പെഷ്യൽ ജഡ്ജി പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭുവനേശ്വറിലെ ദുംദുമയിലെ ഫ്ളാറ്റിൽ വിജിലൻസ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്.
Read Moreചാരിത്ര്യശുദ്ധിയിലുള്ള സംശയം; ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി; എട്ടുവർഷത്തിന് ശേഷം പ്രതിക്ക് മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു കോടതി
മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചുടലപ്പറന്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനെയാണ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. 2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. ചാരിത്ര്യശുദ്ധിയിലുള്ള സംശയം മൂലം ആദ്യഭാര്യയായ റഹീന (30)യെ പ്രതിയുടെ ഉടമസ്ഥതയിൽ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ രണ്ടിനും 4.45നും ഇടയിലാണ് സംഭവം. കശാപ്പുശാലയിൽനിന്ന് ഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടുപോകാനെത്തിയ ജീവനക്കാരാണു മൃതദേഹം ആദ്യം കാണുന്നത്. കൊല നടത്തിയ ശേഷം മൃതദേഹത്തിൽനിന്ന് 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന പ്രതി കോയന്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ കറങ്ങി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2017 ജൂലൈ 25നാണ്…
Read Moreജാഗ്രത കൈവെടിയരുത്… സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്; അടുത്ത മൂന്നുമണിക്കൂറിൽ തീവ്ര മഴയ്ക്ക് സാധ്യത; നദികളിൽ വെള്ളം ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്നുമണിക്കൂറിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
Read Moreകാറിൽ വെള്ളം തെറിപ്പിച്ചതിന്റെ പേരിൽ തർക്കം; യുവാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു; വിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായെന്ന് യുവാവ്
ബംഗളൂരു: കാറില്‍ വെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ കടിച്ചുമുറിച്ചു. ബംഗളൂരുവിലെ ലുലുമാള്‍ അണ്ടര്‍പാസിന് സമീപമാണ് സംഭവം . ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലാണ് മറ്റൊരു യുവാവ് കടിച്ചുമുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സിഗ്നലില്‍ നിന്ന് കാര്‍ തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തിലേയ്ക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാരന് അസഭ്യം പറയുകയും ജയന്തിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ജയന്തിന്റെ വലതുകൈയിലെ മോതിരവിരലാണ് യുവാവ് കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയന്ത് ആശുപത്രിയില്‍ ചികിത്സ തേടി. ജയന്തിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ടുകള്‍. നല്ല മഴയായതിനാല്‍ വെള്ളം തെറിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ജയന്ത് പറയുന്നത്. തന്റെ കാറിന് സമീപം മറ്റൊരു കാര്‍ പാഞ്ഞെത്തിയപ്പോഴാണ് സംഗതി മനസിലായത്. കാറിലുണ്ടായിരുന്ന…
Read Moreസാത്താനെ ഇറങ്ങിപ്പോ… മക്കളുടെ ദേഹത്ത് സാത്താൻ കയറി; മക്കളെ ക്രൂരമായി മർദിച്ച് സാത്താനെ ഇറക്കിവിടാൻ പാസ്റ്ററുടെ ശ്രമം; നാട്ടുകാർ ഇടപെട്ടു, പിതാവ് അറസ്റ്റിൽ
നാഗർകോവിൽ : ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വീടിന്റെ വാതിലിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദിവസേന പ്രാർഥനയ്ക്കായി പുറത്തു പോകുമ്പോൾ ഇയാൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ മക്കളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഒരിക്കലും പുറത്ത് വരരുത് സാറെ… മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; ഉക്കംപെട്ടി ഉസ്മാന് 167 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
കാസര്‍ഗോഡ്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന് എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി.…
Read Moreമുറച്ചെറുക്കനെ പ്രണയിച്ചിട്ടും… പതിനാറുകാരിക്ക് പ്രണയം അമ്മാവന്റെ മകനോട്; എല്ലാം തുറന്ന് പറഞ്ഞിട്ടും വീട്ടുകാർ പ്രണയത്തെ എതിർത്തു; വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച് പെൺകുട്ടി
മുംബൈ: മുറച്ചെറുക്കനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കി.ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 കാരനായ മകനുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ ബന്ധത്തില്‍നിന്ന് പിന്തിരിയാനും ഉപദേശിച്ചു. എന്നാൽ, പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയെ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് തിലക് നഗര്‍ പോലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More