കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് കാക്കൂൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിനായി പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടസമയത്ത് പെട്രോൾ പമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Read MoreCategory: Top News
ആധാർ കാർഡ് വാങ്ങാനെത്തിയത് ജയിൽ ചാടിയ വേഷത്തിൽ; പെരുമ്പാവൂർ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ: പ്രതി വീണ്ടും മുങ്ങി
പെരുമ്പാവൂർ: എടതലയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതി ജയിൽ ചാടിയതിന് പിന്നാലെ നേരെ എത്തിയത് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ. കസ്റ്റഡിയിലെടുത്ത സമയം പോലീസ് വാങ്ങി വെച്ചിരുന്ന ആധാർ കാർഡ് തിരികെ ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇയാള്‍ സ്റ്റേഷനിലെത്തിയത്. സബ് ജയിലിൽ ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു പ്രതി സ്റ്റേഷനിൽ എത്തിയത് എന്നത് പോലീസിനെയും അമ്പരപ്പിച്ചു. മധുർജിയ എന്ന പ്രതിയാണ് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട ശേഷം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി നാടകം കളിച്ചത്. 24 മണിക്കൂറും കർശന കാവലുള്ള സബ് ജയിലിലെ 10-ാം നമ്പർ സെല്ലിൽ തടവിലായിരുന്ന മധുർജിയ, പുതുതായി നിർമ്മിക്കുന്ന അടുക്കളയുടെ ഭിത്തി വഴി പിടിച്ചു കയറിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ജയിൽ ചാട്ടം ഉടൻ തന്നെ തിരിച്ചറിഞ്ഞ അധികൃതർ വിവരങ്ങൾ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. എന്നാൽ, തന്ത്രപരമായി പെരുമ്പാവൂർ സ്റ്റേഷനിലെത്തിയ…
Read Moreപോത്തുകല്ലിൽ യുവതിയുടെ കൊലപാതകം: നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; ഭർത്താവ് പിടിയിൽ
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ യുവതിയെ കൊലപ്പെടുത്തി വാഴത്തോട്ടത്തിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അപ്പൻകാപ്പ് ഉന്നതിയിൽ നിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പോത്തുകല്ല് പോലീസ് കസ്റ്റഡിയിലെടുത്തു. മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിന് സമീപം നീർപ്പുഴയോട് ചേർന്നുള്ള വാഴത്തോട്ടത്തിലാണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഈ വഴി മീൻ പിടിക്കാൻ പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നിഷയും സുരേഷും തമ്മിൽ കുടുംബവഴക്കുകൾ പതിവായിരുന്നുവെന്നും സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വഴക്കിനിടയിലുണ്ടായ മർദ്ദനത്തിൽ കല്ലിൽ തലയിടിച്ച് വീണാണ് നിഷ മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിക്കുകയും മുകളിൽ വാഴയിലകൾ ഇടുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ…
Read Moreഐ ഫോണ്‍ വാങ്ങാന്‍ ട്യൂഷന് ടീച്ചറുടെ മാലപൊട്ടിച്ചു; സ്വർണം വിൽക്കാൻ തിരിച്ചറിയൽ രേഖ നൽകിയത് കുരുക്കായി; പിടിയിലായത് 19കാരായ യുവാക്കൾ
വലിയതുറ: ട്യൂഷന് കഴിഞ്ഞ് മടങ്ങവേ ടീച്ചറുടെ സ്വര്‍ണ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്ന കേസിലെ മൂന്നു പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് ഇളവുങ്കല്‍ വീട്ടില്‍ നന്ദു (19) , കോന്നി ചിറ്റാര്‍ പടിഞ്ഞാറേ തെരുവ് വീട്ടില്‍ അദ്വൈത് (19) , പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. 18ന് രാത്രി വള്ളക്കടവ് ഗാന്ധി നഗറില്‍ ട്യൂഷന് പഠിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയ്യാമൂല സ്വദേശി കുമാരി ഷീലയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ച് കടന്നത്. അഞ്ചുഗ്രാം തൂക്കും വരുന്ന മാല ചാലയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റു. ലഭിച്ചപണം ഉപയോഗിച്ചു ഐ ഫോണു കൾ വാങ്ങിയശേഷം പ്രതികള്‍ തൃപ്പുണിത്തുറയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ടീച്ചര്‍ വാഹനത്തിന്റെ നമ്പര്‍ മനസിലാക്കിയിരുന്നതും സ്വര്‍ണ കടയില്‍ പ്രതികൾ തിരിച്ചറിയല്‍ രേഖ നല്കിയതും പോലീസിന്റെ ദൗത്യം എളുപ്പത്തിലാക്കി. പോലീസ് സ്വര്‍ണക്കടയിലെത്തി മാല കണ്ടെടുത്തു.…
Read Moreനാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്തുകൊണ്ട് വേറിട്ട പിറന്നാൾ ആഘോഷം നടത്തി പൊതു പ്രവർത്തകൻ; പിന്തുണയുമായി ഭാര്യയും
പെരുവ: നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്തു കൊണ്ട് വേറിട്ട പിറന്നാള്‍ ആഘോഷവുമായി പൊതുപ്രവര്ത്തകന്. കാട് കയറി മൂടിക്കിടന്ന പൊതുവഴിയുടെ ഇരുവശവും വെട്ടിത്തെളിച്ചാണ് സന്തോഷ് പുന്നയ്ക്കനും ഭാര്യ ശ്രീലക്ഷ്മിയും ജന്മദിനത്തില് നാടിനുകൂടി സന്തോഷം പകര്‍ന്നത്. ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ മുളക്കുളം പഞ്ചായത്തിലെ കുറുവേലി പാലത്തിന് ഇരുവശവും കാടു കയറി കിടന്ന റോഡാണ് ഇരുവരും ചേര്‍ന്ന് വൃത്തിയാക്കിയത്. എല്ലാ പിറന്നാളിനും പൊതുവഴികള്‍ വൃത്തിയാക്കാറുള്ള സന്തോഷിന്റെ 48-ാമത് പിറന്നാളാണ് ഈ വര്‍ഷത്തേത്. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് കേക്കുമായെത്തി പിറന്നാള്‍ ആഘോഷത്തില്‍ ഇവര്‍ക്കൊപ്പം പങ്ക് ചേര്‍ന്നു. വൈസ് പ്രസിഡന്റ് ജെഫി ജോസഫ്, ജനപ്രതിനിധികളായ മഞ്ജു ബെഞ്ചമിന്‍, ജോബി പൗലോസ്, ജസ്റ്റി വര്‍ഗീസ്, ജനകീയ പ്രതികരണവേദി കോ-ഓർഡിനേറ്റർ രാജു തെക്കേകാല, സുനീഷ് കാട്ടാമ്പാക്ക് തുടങ്ങിയവരും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തു.
Read Moreഓണത്തെ വരവേറ്റ് നാട്… പൂക്കളമിട്ടും, ഊഞ്ഞാലാടിയും, സദ്യയൊരുക്കിയും മലയാളികൾ
കോട്ടയം: ഓണപ്പുടവയിട്ടും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ചും നാട് പൊന്നോണത്തെ വരവേറ്റു. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ ഓണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതു കൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്റെ കേരളത്തനിമയും ഗൃഹാതുരതയും ഒരുമിക്കുന്ന ആഘോഷ വേള. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിയാണ് മിക്കവരും വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ പൂക്കളമൊരുക്കിയിരിക്കുന്നത്. അടുക്കളവട്ടത്തില്‍ ചിരി വര്ത്തമാനങ്ങളുമായിരുന്നാണ് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഓണസദ്യ ഒരുക്കുന്നത്. പ്രായഭേദമന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദമാണ്. ഓണസദ്യക്കു ശേഷമുള്ള ഓണക്കളികളും പാട്ടും വര്‍ത്തമാനവും ആഘോഷവും എല്ലാവരുടെയും മനസു നിറയ്ക്കുന്ന ഓണ സന്തോഷങ്ങളാണ്. ഉത്രാടനാളായ ഇന്നലെ എല്ലായിടത്തും നല്ല തിരക്കായിരുന്നു. ഓണക്കോടിയും ഓണവിഭവങ്ങള്‍ ഒരുക്കാനുള്ള സാധങ്ങളും വാങ്ങുന്നതിനായി രാവിലെ മുതല്‍ മാര്‍ക്കറ്റുകളിലും നഗരങ്ങളിലെ കടകളിലും ഓണച്ചന്തകളിലും നല്ല തിരക്കായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചെറിയ മഴയും മേഘാവൃതമായ…
Read Moreതിരുവോണം മഴയത്ത്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ കാറ്റിനും സാധ്യത; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
തിരുവനന്തപുരം: തിരുവോണ നാളിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു. അതേസമയം, കേരളത്തിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകി. അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും…
Read Moreവാഹനങ്ങളുടെ അനധികൃത രൂപമാറ്റം: ഓരോ മാറ്റത്തിനും 5,000 രൂപ പിഴ ഈടാക്കാൻ എംവിഡി തീരുമാനം
തിരുവനന്തപുരം: വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി വരുത്തുന്ന ഓരോ മാറ്റത്തിനും പ്രത്യേകം പിഴ ഈടാക്കാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഗതാഗത കമ്മീഷണറേറ്റിൽ നിന്നും ഈ കർശന നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. വരുത്തിയ അനധികൃത മാറ്റങ്ങൾ ഉടമകൾ തന്നെ സ്വയം നീക്കം ചെയ്തതിനുശേഷം മാത്രമേ വാഹനം എംവിഡിക്ക് മുന്നിൽ പരിശോധനയ്ക്കായി ഹാജരാക്കാൻ പാടുള്ളൂ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരം രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾക്കെതിരെ എടുത്ത നടപടികളുടെ റിപ്പോർട്ട് സെപ്റ്റംബർ 3-നകം സമർപ്പിക്കാൻ എല്ലാ ആർടിഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ റീൽസുകൾ ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത വാഹനങ്ങൾ പ്രത്യേകമായി കണ്ടെത്തി നടപടിയെടുക്കാനും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. വാഹനങ്ങളിൽ നടത്തുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതിയുടെ കർശന ഉത്തരവ്.
Read Moreചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്ന് പേർക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഒരു തടവുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. ചെരുപ്പിൽ പ്രത്യേകമായി തുരന്ന് ചെറിയ കവറിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. സന്ദർശകരുടെ വേഷത്തിലെത്തിയ രണ്ടംഗ സംഘമാണ് തടവുകാരനെ കാണാൻ ജയിലിലെത്തിയത്. ഇവർ ഫോൺ വഴി പരസ്പരം ആശയവിനിമയം നടത്തിയിരുന്നതായും ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും മറ്റും നിയമവിരുദ്ധമായി എത്തിക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയിലിന് പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡിയും സിഗരറ്റും മദ്യവുമെല്ലാം അകത്തേക്ക് എറിഞ്ഞുകൊടുക്കുന്ന സംഭവങ്ങളും മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ജയിലിനുള്ളിലെ ലഹരിവ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കി വരുന്നതിനിടയിലാണ്…
Read Moreഓൺലൈൻ ഗെയിമിനിടെ ഫോൺ പിടിച്ചുവാങ്ങിയതിൽ പ്രകോപനം: നാടുവിട്ട ശിവസൂര്യനായി വാരണാസിയിലും തെരച്ചിൽ
കണ്ണൂര്‍: പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ പതിനേഴുകാരൻ ശിവസൂര്യനായുള്ള അന്വേഷണം കേരള പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിദ്യാർഥിയെ കണ്ടെത്താനായി കേരളാ പോലീസ് സംഘം വാരണാസിയിൽ എത്തിച്ചേർന്നിട്ടുണ്ട്. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തലശേരി എഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കേരളത്തിന് പുറത്തും വ്യാപകമായ തെരച്ചിൽ നടത്തുണ്ടെന്നും അധികൃതർ അറിയിച്ചു. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതിനിടയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ശിവസൂര്യയെ കണ്ടെത്തനായുള്ള കാമ്പയിനുകളും നടക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവച്ചതിലുള്ള ദേഷ്യത്തിലാണ് കുട്ടി നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച്…
Read More