മാവേലിക്കര:വീട്ടമ്മയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തെക്കേക്കര മുള്ളിക്കുളങ്ങര അശ്വതിയില്‍ വീട്ടില്‍ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം. രാവിലെ എട്ടുമണിയോടെ മകള്‍ ആദിത്യ, രാജലക്ഷ്മിയെ വിളിച്ചെങ്കിലും കണ്ണു തുറക്കാതിരുന്നപ്പോൾ, ആദിത്യ കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. ചലനമറ്റ നിലയില്‍ കിടക്കുകയായിരുന്ന രാജലക്ഷ്മിയെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. മരിച്ച നിലയിലാണ് രാജലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജലക്ഷ്മിയുടെ ഭര്‍ത്താവ് രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പതിവായി മദ്യപിച്ചെത്തുന്ന രാജേഷ് രാജലക്ഷ്മിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാത്രിയും പതിവുപോലെ മര്‍ദ്ദിച്ചിരുന്നു. ഇതിനു ശേഷം എപ്പോഴോ ഓട്ടോയുമായി പുറത്തേക്ക് പോയ രാജേഷ് തിരികെ വീട്ടിലെത്തിയിരുന്നില്ല. രാജലക്ഷ്മിയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍…
Read MoreCategory: Top News
നല്ല നാല് കിക്ക് കിട്ടാത്തതിന്റെ കുഴപ്പം..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreകുളിമുറി ദൃശ്യം പകർത്തി എസ്എഫ്ഐ നേതാവ്; പരാതിക്കാരിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ പൊലീസ് ഒത്തുകളിക്കുന്നു; ഗുരുതര ആരോപണവുമായി ബിജെപി
കണ്ണൂർ: സ്ത്രീകളുടെ കുളിമുറി ദൃശ്യം പകർത്തിയ എസ്എഫ്ഐ നേതാവിനെ പൊലിസ് സംരക്ഷിക്കുകയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ. ഒരു പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കുക മാത്രമാണ് പൊലിസ് ചെയ്തത്. ഈ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം. പരാതിക്കാരി നൽകിയ മൊഴികൾ പൊലിസ് പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഗുരുതരമായ വീഴ്ചയാണ്. മുൻ പൊലിസ് ഉദ്യോഗസ്ഥനായ സിപിഎം നേതാവും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു വരികയാണ്. ഈ വിഷയത്തിൽ റൂറൽ എസ്പി ഇടപെട്ട് പരാതിക്കാരിയുടെ മൊഴികൾ പൂർണമായും രേഖപ്പെടുത്തണമെന്നും വീഴ്ചവരുത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും കെ.കെ.വിനോദ്കുമാർ ആവശ്യപ്പെട്ടു.
Read Moreവിവാഹ വീട്ടിൽ നിന്ന് 47 പവൻ മോഷ്ടിച്ച കൽക്കി സന്തോഷ് പിടിയിൽ; മോഷണം തൊഴിലാക്കിയത് ആഡംബര ജീവിതത്തിന്; കൂടെ പിടിയിലായത് രണ്ട് യുവതികളും
പേരാമംഗലം: തോളൂരിൽ വീട് കുത്തിത്തുറന്ന് 47 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും പോലീസിന്റെ പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ പട്ടിക്കാട് പാണഞ്ചേരി സ്വദേശി കൽക്കി സന്തോഷിനെ (44) യാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളികളായ മണലൂർ സ്വദേശി എങ്ങണ്ടി വീട്ടിൽ സജിത (46), കോതപറന്പ് ശ്രീനാരായണപുരം സ്വദേശി കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരും പിടിയിലായി. പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന സക്കീറിന്റെ വീട്ടിൽ ഈ മാസം ഇരുപതിനാണു മോഷണം നടന്നത്. മകളുടെ കല്യാണ ആവശ്യങ്ങൾക്കും മറ്റുമായി സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത് കവർന്നത്. വീട്ടുടമ പുലർച്ചെ ഒന്നോടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്നു പിടികൂടിയത്. കൽക്കി എന്നറിയപ്പെടുന്ന സന്തോഷ് ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണ്. കർണാടകയിലെ…
Read Moreകലിഫോർണിയയെ നടുക്കി മലയാളി യുവതികളുടെ കൊലപാതകം; ക്രൂരമായ അക്രമം നടത്തിയത് മലയാളി യുവതി; കൊലപാതകത്തിലേക്ക് നയിച്ച കാരണം അജ്ഞാതം
തൃശൂർ/ കോട്ടയം: അമേരിക്കയിലെ കലിഫോർണിയയിൽ മലയാളി യുവതി, സുഹൃത്തുക്കളായ തൃശൂർ, കോട്ടയം സ്വദേശിനികളെ കൊലപ്പെടുത്തി. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം. അനില എന്ന മലയാളി യുവതിയാണു കൊലപാതകത്തിനു പിന്നിലെന്നും ഇവർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽവച്ചാണു സംഭവമെന്നും അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന ചിങ്ങവനം സ്വദേശി ആനിയെ കുത്തിക്കൊന്നശേഷം പുറത്തിറങ്ങിയ അനില അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തിയശേഷം കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അഞ്ജനയ്ക്കൊപ്പം ഭർത്താവ് പീച്ചി വിലങ്ങന്നൂർ സ്വദേശി വിജിഷും ആറു വയസുകാരി വാമികയുമാണു താമസിക്കുന്നത്. അഞ്ജനയെ ഇടിച്ചുവീഴ്ത്തിയശേഷം പുറത്തേക്ക് കാർ ഓടിച്ചുപോയ അനിലയെ കലിഫോർണിയ പോലീസ്…
Read Moreഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്ന യുവാക്കൾ; ചോദ്യം ചെയ്ത പോലീസുകാരന്റെ കൈയിൽ സിറിഞ്ചിന് കുത്തി; പിടിയിലായവർ മയക്കുമരുന്നിന് അടിമകൾ
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്(48), പരപ്പില്‍ സ്വദേശി രജാദ്(38), രാമനാട്ടുകര സ്വദേശി നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്നുല്‍ ഷാഹിം(22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മാനാഞ്ചിറ സ്ക്വയറിനുള്ളില്‍ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് സംഘം അവിടേക്ക് എത്തുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട പ്രതികളോട് അവിടെ നിന്നും പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദര്‍ശിന്റെ വലതു കൈയില്‍ സംഘത്തിണ്ടായിരുന്ന ഒരാള്‍ സിറിഞ്ചുകൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ്…
Read Moreഉപരാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ കർശന സുരക്ഷ; ലോക് ഭവന് ചുറ്റും 1 കി.മീ പരിധിയിൽ ഡ്രോൺ നിരോധനം
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലോക്ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമപാത റെഡ് സോണായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിൽ ഡ്രോണുകൾ പറത്തുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ റൂൾസ് 2021 ലെ ചട്ടം 24 അനുസരിച്ചാണ് വ്യോമമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇന്നും നാളെയുമായി തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് ഈ നിരോധനം ബാധകമായിരിക്കുക. ഈ പ്രത്യേക മേഖലകളിൽ അനുമതിയില്ലാതെ ഡ്രോണുകളോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തിയത്. വൈകുന്നേരം അഞ്ചിന് വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപമുള്ള വയലാർ പ്രതിമയ്ക്ക് മുന്നിൽ വെച്ച് അദ്ദേഹം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളയമ്പലം, മ്യൂസിയം, പാളയം,…
Read Moreപരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി നിർബന്ധം: ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ എംവിഡി
തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി. വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചായിരിക്കും ഇനി മുതൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുക. എന്നാൽ, ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന ഇല്ലാതിരുന്നത് അനധികൃത ഏജന്റുമാർ മുതലെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അപേക്ഷാ നടപടികളിലെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നത്. അപൂർണമായ രേഖകൾ അപ്ലോഡ്…
Read Moreസുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണം: സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും
തിരുവനന്തപുരം: ബ്രൂണൈയിൽ കഴിയുന്ന മലയാളി ദാമോദരമേനോനെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പായി ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു. കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ, വിവരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട സൈബർ വിദഗ്ധൻ എന്നിവരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വല്ല ആസൂത്രിത ഗൂഡാലോചനയും നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒരു മലയാള ടെലിവിഷൻ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. അതേസമയം, ബ്രൂണൈയിലുള്ളത് ദാമോദര മേനോനാണെന്ന് ഇതിനകം പൂർണമായും വ്യക്തമായ സാഹചര്യത്തിൽ ഇനി ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
Read Moreനഗ്നചിത്രം കാട്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കുകയും, ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെക്കൂടി പോലീസ് പിടികൂടി. വെള്ളിയാമാടിക്കുന്ന് പുളിയോടുകുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന അഖിൽ ആണ് അറസ്റ്റിലായത്. മലപ്പറമ്പ് സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നാണ് പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ചേവായൂർ സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള ഒരു വാടകവീട്ടിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. യുവാവിന്റെ നഗ്ന ചിത്രങ്ങൾ എടുത്തു രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത ശേഷം എട്ടു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ അതുൽ…
Read More