തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫുൾടൈം കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 ആക്കി ഉയർത്തി. സർക്കാർ നിർദേശംകൂടി പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി. പെൻഷൻ പ്രായം ഉയർത്തുക എന്നത് ഫുൾടൈം കാരാണ്മ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുൾടൈം, പാർടൈം വ്യത്യാസമില്ലാതെ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസായി.
Read MoreCategory: Top News
എന്റെ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ക്ക് ആരു സമാധാനം പറയും? എംഡിഎംഎയെന്ന് കരുതി പോലീസ് പിടികൂടിയത് കല്ക്കണ്ടപ്പൊടി; ബിജുവും മണികണ്ഠനും ജയിലില്‍ കിടന്നത് 150 ദിവസം
കാഞ്ഞങ്ങാട്: ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല. കല്ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150 ദിവസം. കാസര്‍ഗോഡ് മാല്ലക്കല്ല് പതിനെട്ടാംമൈല്‍ ചെരമ്പച്ചാല്‍ ഞരളാട്ട് ബിജു മാത്യു (49), കണ്ണൂര്‍ വാരം നന്ദനത്തിലെ മണികണ്ഠന് (46) എന്നിവര്‍ക്കാണു ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ട ദുരവസ്ഥയുണ്ടായത്. ബസ് ഡ്രൈവറായിരുന്നു ബിജു. സുഹൃത്ത് മണികണ്ഠന് ഡ്രൈവറും പാചകക്കാരനുമായിരുന്നു. കണ്ടെയ്നറില്‍ ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് ബിജുവും മണികണ്ഠനും 2024 നവംബര്‍ 25നു രാത്രി കോഴിക്കോട് വന്നതായിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. പിറ്റേന്നു രാവിലെ പത്തോടെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നാണ് മയക്കുമരുന്ന് പിടികൂടുന്ന ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങള്‍ മഫ്തി വേഷത്തില്‍ ചാടി വീഴുന്നത്. ദേഹപരിശോധന നടത്തിയപ്പോള്‍ മണികണ്ഠന്റെ പാന്റ്സിന്റെ കീശയില്‍നിന്നു പ്ലാസ്റ്റിക്ക് കടലാസില്‍…
Read Moreആദിവാസി യുവാവിനെ മർദിച്ച് അ൪ധനഗ്നനാക്കി കെട്ടിയിട്ട സംഭവം; രണ്ട് പേർ പിടിയിൽ; പ്രതികളെ പോലീസ് വലയിലാക്കിയത് കോയമ്പത്തൂരിൽ നിന്ന്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച് അർധനഗ്നാക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിന്(19 ) ആണ് മർദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് പറഞ്ഞായിരുന്നു മർദനം. ഈ മാസം 24നാണ് സംഭവം. അ൪ധനഗ്നനാക്കി കയ൪ വെച്ച് കൈ കെട്ടിയിട്ട് മ൪ദിച്ചു. ശേഷം ഒരു മണിക്കൂ൪ തോരാമഴയത്ത് വൈദ്യുതി തൂണിൽ കെട്ടിയിട്ടെന്നുമാണ് പരാതി. നാട്ടുകാരെത്തിയാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മുതുകിലും പരിക്കേറ്റ സിജു അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More1500 രൂപയ്ക്ക് വേണ്ടി ഇല്ലാതാക്കിയത് സ്വന്തം അച്ഛനെ; ബൈക്കിന്റെ സിസി അടക്കാൻ ചോദിച്ച പണം നൽകാതിരുന്നതാണ് കൊലപാതകത്തിന് പിന്നിൽ
ഇടുക്കി: വണ്ടിപ്പെരിയാർ കന്നിമാർ ചോലയിൽ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കന്നിമാർ ചോല പുതുപ്പറമ്പിൽ മോഹനനാണ് (65) മരിച്ചത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകന് വിഷ്ണു (26) വിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ബൈക്കിന്റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ വിഷ്ണു മോഹനനോട് ബൈക്കിന്റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തർക്കം കൈയാങ്കളിയിലേക്കെത്തിയെങ്കിലും ഈ സമയം മോഹനന്റെ ഭാര്യ കുമാരി എത്തുകയും ഇരുവരെയും സമാധാനിപ്പിച്ച ശേഷം കുളിക്കാനായി പോവുകയും ചെയ്തു. കുമാരി മടങ്ങിയെത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. വഴക്കിനിടയിൽ മോഹനൻ വീണുപോയെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്. കുമാരി ഉടൻ മകളെയും ഭർത്താവിനെയും വിളിച്ചു…
Read Moreവീണ്ടും പിണറായി വാഴ്ത്തുമായി ഇടത് സര്‍വീസ് സംഘടന; അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് 15 ലക്ഷം രൂപ ചെലവിട്ട്
തിരുവനന്തപുരം: മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകുമെന്ന വാഴ്ത്തലുമായി പിണറായിയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ച് ഇടത് സര്‍വീസ് സംഘടന. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പിണറായി ദി ലെജന്റ് എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതം ഉള്‍പ്പെടെ പ്രതിപാദിച്ചിരിക്കുന്ന ഡോക്യുമെന്ററിയില്‍ മൂന്നാം തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വ്യക്തമാക്കുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കിയിട്ടുണ്ട്. നാളെ കമലഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്. 15 ലക്ഷം രൂപ ചെലവിട്ടാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. ഇതിലും പിണറായിയെ വാഴ്ത്തിക്കൊണ്ടുള്ള ഗാനം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം, പിണറായി വിജയന്റെ എണ്‍പതാം പിറന്നാള്‍ ഇതെല്ലാം കണക്കിലെടുത്താണ് ഡോക്യുമെന്ററിയെന്നാണ് സര്‍വീസ് സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനെ നേരത്തെ പടനായകനായി ഉള്‍പ്പെടെ വാഴ്ത്തുപാട്ട് പുറത്തിറക്കിയതും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ്. ഇതു നേരത്തെ ഏറെ വിവാദത്തിനും പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും ഇടയാക്കിയിരുന്നു.
Read Moreസംശയ രോഗം; വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭാര്യയുടെ പരാതിയിൽ യുവാവ് പോലീസ് പിടിയിൽ
പത്തനംതിട്ട: ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിങ്കള്‍ക്കരികം കുഴവിയോട് കടമാന്‍കോട് സുജിത് ഭവനം വീട്ടില്‍ കെ. സുജിതാണ് ( 34)കുളത്തുപ്പുഴയില്‍ നിന്നും അറസ്റ്റിലായത്. ഭാര്യ രേഷ്മയെയും (27) കുട്ടികളെയുമാണ് ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും. യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടില്‍ 24ന് രാത്രി 9.30നെത്തിയ സുജിത് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. യുവതി ഭയന്നു വാതില്‍ തുറന്നില്ല.ഈ വിരോധം കാരണം പിറ്റേന്ന് പുലര്‍ച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാള്‍ മുറ്റത്തുകിടന്ന മണ്‍വെട്ടി കൊണ്ട് അടുക്കളവാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നു. കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയില്‍ അതിക്രമിച്ചുകടന്ന്…
Read Moreശക്തമായ മഴയും കാറ്റും; മഴക്കോട്ടു ധരിച്ചു പാടശേഖ ബണ്ടിലൂടെ നടന്ന ജലഗതാഗതവകുപ്പ് ജീവനക്കാരന് തോട്ടിൽ വീണ് ദാരുണാന്ത്യം; ദുഖം താങ്ങാനാവാതെ നാട്ടുകാർ
മങ്കൊമ്പ്: ജലഗതാഗതവകുപ്പ് ജീവനക്കാരൻ വെള്ളത്തിൽ വീണു മരിച്ചു. കൈനകരി പഞ്ചായത്ത് 15-ാം വാർഡ് കുറ്റിക്കാട്ടുചിറ മുളമറ്റം ഓമനക്കുട്ടനാ(55)ണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.30ന് കനകാശേരി പാടശേഖരത്തിന്റെ പുറംബണ്ടിലെ കാർഗിൽ ബോട്ടുജെട്ടിക്കു സമീപത്താണ് സംഭവം. പുറംബണ്ടിലൂടെ നടന്നുനീങ്ങുന്നതിനിടെ ശക്തമായ കാറ്റിൽ സമീപത്തെ പനയ്ക്കൽ തോട്ടിലേക്കു വീഴുകയായിരുന്നു. ഈ സമയം നല്ല മഴയുണ്ടായിരുന്നതിനാൽ ഓമനക്കുട്ടൻ മഴക്കോട്ടു ധരിച്ചിരുന്നു. ഇയാൾ വെള്ളത്തിലേക്കു വീഴുന്നതു തോടിനു മറുകരയിൽനിന്നിരുന്നയാളുകൾ കണ്ടിരുന്നു. ഇവർ ഇക്കരെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഓമനക്കുട്ടൻ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു ആലപ്പുഴയിൽനിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് കരയ്ക്കെടുത്തത്. തുടർന്ന ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ചന്ദ്രലേഖ.
Read Moreയാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യം; ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവർക്കു സസ്പെന്ഷൻ
ചാത്തന്നൂർ: ഡ്രൈവിംഗിനിടെ ഫോൺ സംഭാഷണം നടത്തിയ കെ- സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്നും 24ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് 25നു രാവിലെ താമരശേരി ചുരം കയറുമ്പോൾ ബസിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തത് ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപമെന്നു കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും നിരുത്തരവാദപരമായ പ്രവൃത്തികൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷം കുറ്റക്കാർക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഎംഡി മുന്നറിയിപ്പു നല്കി.
Read Moreജയിലിലെ ശുചിമുറിയില്‍ അഫാന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്കുമെന്നു അഭിഭാഷകന്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അഭിഭാഷകന് സജു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അഭിഭാഷകന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ സന്ദർശിച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സജു. അതേസമയം, അഫാന്റെ ആത്മഹത്യാശ്രമത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
Read Moreഅൻവറിനു വഴങ്ങിയില്ല; നിലന്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകും
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ നടത്തും. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്നു കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി തീരുമാനം അറിയിച്ചെന്നാണ് സൂചന. പാർട്ടി സ്ഥാനാർഥിക്ക് പൂർണപിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യം കോൺഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ ജോയിയെ തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. മണ്ഡലത്തിലെ ചില സമവാക്യങ്ങൾ ഷൗക്കത്തിന് ആനുകൂലമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചിരുന്നവെങ്കിലും പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.
Read More