ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത. ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത. ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്. ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ. കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ്…
Read MoreCategory: Top News
വലിയ മനസാണ് നിങ്ങൾക്ക്… സഹപാഠിയുടെ കുടുംബത്തിന് ഭവനം നിർമിച്ചുനൽകി 1984-ലെ പത്താം ക്ലാസ് വിദ്യാർഥികൾ; ഒരു കൈ സഹായം അധ്യാപകരുടെ വകയും
കടുത്തുരുത്തി: എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മ സഹപാഠിയുടെ കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്കി. മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈസ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയായ “തിരികെ’ ആണ് തങ്ങളുടെ സഹപാഠിയായിരുന്ന തട്ടാപറമ്പില്‍ പരേതനായ സുരേഷ് ബാബുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം ഇന്നലെ നടന്നു. കോവിഡ് കാലത്താണ് സുരേഷ് ബാബുവിന്റെ മരണം. അതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായി സുരേഷിന്റെ കുടുംബം. ഭാര്യ ബിന്ദു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മകന് അഭിഷേക് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്ന് വര്‍ഷം മുമ്പാണ് സ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് “തിരികെ’ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കുന്നത്. തുടര്‍ന്ന് ഏല്ലാവര്‍ഷവും ഓണത്തോടനുബന്ധിച്ചു ഈ കൂട്ടായ്മ ഓണാഘോഷ പരിപാടികളുമായി ഒരുമിച്ചു കൂടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കായി പോയിട്ടുള്ളവര്‍…
Read Moreആഗ്രഹം ഉള്ളിലൊതുക്കിയവർ… ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ബുക്കിംഗ് തട്ടിപ്പ്; സദ്യയുണ്ണാൻ എത്തിയവരിൽ നിന്ന് തട്ടിപ്പുകാർ ഈടാക്കിയത് 5000 വരെ
പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ വഴി വ്യാജ ബുക്കിംഗ് നടത്തി ഭക്തരിൽനിന്ന് പണം തട്ടിയതായി പരാതി. 3000 മുതൽ 5000 രൂപ വരെ ഓൺലൈനായി നൽകി ബുക്ക് ചെയ്ത ഭക്തർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ പള്ളിയോട സേവാസംഘം ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളിൽനിന്ന് പണം ഈടാക്കിയത്. സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് ചോദിക്കുമ്പോൾ ഓരോ ദിവസങ്ങൾ മാറ്റിപ്പറഞ്ഞ് ഭക്തരെ കബളിപ്പിക്കുകയായിരുന്നു. സംശയം തോന്നി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ട കാര്യം ഭക്തർ അറിയുന്നത്. നിരവധി ആളുകൾ സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഏറെ പ്രാധാന്യമുള്ള ചടങ്ങാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ. ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ചും ക്ഷേത്ര ഉത്സവകാലത്തുമാണ് വള്ളസദ്യ നടക്കാറുള്ളത്. വഴിപാടായി നൽകുന്ന സദ്യയ്ക്കായി ഔദ്യോഗിക സംവിധാനങ്ങൾ വഴി…
Read Moreസ്റ്റോറിപോലെ നീ മാറ്റിയല്ലോടാ… ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ചു വിവാഹം ഉറപ്പിച്ചശേഷം വരൻ പിൻമാറി; യുവതി ആത്മഹത്യ ചെയ്തു; പരാതിയുമായി ബന്ധുക്കൾ
തുറവൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു പ്രതിശ്രുതവരനും വീട്ടുകാരും പിന്മാറിയതിനെത്തുടര്ന്നുണ്ടായ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. അരൂര്‍ 23-ാം വാര്‍ഡില്‍ കിഴക്കേ വേലിക്കകത്ത് അജയൻ-പ്യാരി ദമ്പതികളുടെ മകള്‍ അനഘയെ (25) ആണ് ഇന്നലെ പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണ ആരോപിച്ച് പ്രതിശ്രുതവരന് വിഷ്ണുവിനും കുടുംബാംഗങ്ങള്‍ക്കും എതിരേ പെൺകുട്ടിയുടെ ബന്ധുക്കള്‍ അരൂര്‍ പോലീസില്‍ പരാതി നല്കി. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂര്‍ അന്നകര സ്വദേശി വിജയകുമാർ-സിനി ദമ്പതികളുടെ മകനുമായ വിഷ്ണുവും തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താന്‍ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നു.അബുദാബിയില്‍ ജോലി ചെയ്യുന്ന വിഷ്ണുവും അനഘയും ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണു പരിചയപ്പെട്ടത്. പിന്നീട് ബന്ധം പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി ഇരു കുടുംബങ്ങളും കഴിഞ്ഞ ഫെബ്രുവരിയിൽ വളകൈമാറ്റ ചടങ്ങും നടത്തിയിരുന്നു. ഇതിനിടെ പ്രതിശ്രുത വരനും വധുവും തമ്മിൽ ചെറിയ…
Read Moreസ്ത്രീ വിഷയത്തിൽ കൊള്ളരുതാത്തവൻ, “പരനാറി’ ഗണേഷ്; ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം അധികാര മോഹികൾ; പിണറായിയെ തള്ളിപ്പറയില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വ്യക്തിശുദ്ധിയില്ലാത്ത ഒരു പരനാറിയാണ് ഗണേഷ്കുമാർ. ഉമ്മൻചാണ്ടിയെ ചതിച്ചതിനും ഒറ്റിക്കൊടുത്തതിനുമാണ് അദ്ദേഹത്തിന് കഴിഞ്ഞതവണ മന്ത്രിസ്ഥാനം ലഭിച്ചത്. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവനാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്താൻ കഴിയാതെ പോയതിന് കാരണം ഭരണത്തിലെ വീഴ്ചകളും അധികാരമോഹികളായ നേതാക്കളുമാണ്. ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും നേതാക്കളുടെ ധാർഷ്ട്യവും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള ശ്രമം ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയനെ നേരിട്ട് എതിർക്കാൻ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ…
Read Moreപേര് മനു മത്തായി, ഇത് ഞാൻ പൂട്ടിക്കും; കൊല്ലത്ത് സിപിഎം നേതാവിന്റെ വെല്ലുവിളി എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ; പരാതി നൽകി ഉദ്യോഗസ്ഥർ
കൊല്ലം: മദ്യലഹരിയിലെത്തിയ സിപിഎം പഞ്ചായത്ത് അംഗം എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. ആര്യങ്കാവ് ചെക്പോസ്റ്റിൽ ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ പഞ്ചായത്ത് മെമ്പർ മനു മത്തായിക്കെതിരെ എക്സൈസ് അധികൃതർ പോലീസിൽ പരാതി നൽകി. മനു വാഹനം നടുറോഡിൽ നിർത്തിയതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി. ഇതോടെ എക്സൈസ് ഉദ്യോഗസ്ഥർ വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. ഇത് ഞാൻ പൂട്ടിക്കും, പേര് മനു മത്തായി എന്ന് പറഞ്ഞ് മെമ്പർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ നേരെ ഇയാൾ തട്ടിക്കയറുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം എക്സൈസ് ഉദ്യോഗസ്ഥരുടെ ആരോപണം മനു മത്തായി നിഷേധിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ നടത്തുന്ന പണപ്പിരിവിനെ ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Read Moreകർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്. ദേശീയപാത 48ൽ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Read Moreഅഞ്ചുദിവസം തുടർച്ചയായ പീഡനം; പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് സുഹൃത്ത്; പതിനേഴുകാരന് 20 വർഷം കഠിന തടവ് വിധിച്ച് കോടതി
കോട്ട: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പതിനേഴുകാരന് 20 വർഷം കഠിന തടവ്. 6000 രൂപ പിഴയും അടയ്ക്കണം. കോട്ടയിലെ പ്രത്യേക പോക്സോ കോടതിയാണു വിധി പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ 2024 സെപ്റ്റംബറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. നാലു വർഷത്തോളം പെൺകുട്ടിയെ പരിചയമുണ്ടായിരുന്ന ആളാണു പ്രതി. ഇയാളുടെ നിർദേശപ്രകാരമാണു പെൺകുട്ടി 2024 സെപ്റ്റംബർ 16 അർധരാത്രിക്ക് വീടുവിട്ടിറങ്ങിയത്. മുത്തശ്ശിയുടെ വീട്ടിലേക്കു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അഞ്ചു ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read Moreട്രാൻസ്ജെൻഡർ വേഷത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു; അകത്തുകയറിയത് വീട്ടിലെ ദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ; അനിലിന്റെ വേഷം അഴിപ്പിച്ച് പോലീസ്
മുംബൈ:ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. മുംബൈയിലെ പൊവയ് മേഖലയിൽ താനെ ഖാരേഗാവ് സ്വദേശിയായ അനിൽ ശേഷ്റാവു ഷിൻഡെ (28) ആണ് പോലീസിന്റെ പിടിയിലായത്. ദോഷം മാറ്റാനെന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സംഭവത്തിനുശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പൊവയ് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സാരി ധരിച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താനെയിലെ ഒരു ചേരിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ട്രാൻസ്ജെൻഡറാണെന്ന് നടിച്ചു വേഷംമാറി യാചകനായും ഇയാൾ പലയിടങ്ങളിലും കറങ്ങിനടന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ യാതൊരു കാരണവശാലും വീടുകൾക്കുള്ളിൽ പ്രവേശിപ്പിക്കരുതെന്നും പോലീസ് കർശന മുന്നറിയിപ്പ് നൽകി.
Read Moreസ്കൂളിൽ അധ്യാപികയുടെ മർദ്ദനമേറ്റ എൽകെജി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തം
ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ അധ്യാപിക ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് ആറുവയസുകാരനായ എൽകെജി വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണം വൺ ടൗൺ പ്രദേശത്തെ ‘ലിറ്റിൽ ഗാർഡൻ’ സ്കൂളിൽ പ്രണയ് തേജ് എന്ന കുട്ടിയാണ് മരിച്ചത്. അധ്യാപിക ഭയപ്പെടുത്തിയതിനെത്തുടർന്ന് കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ക്ലാസ് മുറിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കുട്ടി അധ്യാപികയുടെ അടുത്ത് നിന്ന് കരയുന്നതും “വേണ്ട, വേണ്ട” എന്ന് പറയുന്നത് കാണാം. ഇതിനിടെ അധ്യാപിക കുട്ടിയുടെ വസ്ത്രത്തിലും ടൈയിലും പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് കുട്ടി അധ്യാപികയുടെ ശരീരത്തിലേക്ക് ചരിയുകയും നിലത്തു വീഴുകയുമായിരുന്നു. കുട്ടി കുഴഞ്ഞുവീണയുടൻ സ്കൂൾ അധികൃതരും അധ്യാപികയും ചേർന്ന് കിംഗ് ജോർജ്ജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിനും ആശുപത്രിക്ക് മുന്നിലും വൻ പ്രതിഷേധവുമായി…
Read More