പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം. 29ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുന്പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തില്‍ ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.
Read MoreCategory: Top News
സമൂഹത്തെയും ഭർത്താവിനെയും പേടിയാണ് സാർ; പെൺമക്കളെ അഞ്ച് വർഷമായി പീഡിപ്പിച്ചത് പിതാവ്; മക്കളുമായി ആശുപത്രിയിലെത്തിയ അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഡോക്ടർ
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടികളുടെയും അമ്മയുടെയും മൊഴികൾ രഹസ്യ കാമറ വഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തെയും ഭർത്താവിനെയും ഭയന്ന് കേസ് രജിസ്റ്റർ ചെയ്യാൻ യുവതി വിസമ്മതിച്ചിരുന്നു. സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ജൂൺ 20 ന്, വയറുവേദനയുമായി രണ്ട് പെൺമക്കളുമായി അമ്മ ആശുപത്രിയിലെത്തി. രണ്ടുപേരുടെയും നില മോശമായിരുന്നു. രണ്ട് പെൺകുട്ടികൾക്കും വയറുവേദനയും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് അമ്മ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ അന്വേഷിച്ചപ്പോളാണ് സത്യം പുറത്തുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) അമിത് കുമാർ.
Read Moreഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം; ആദ്യമായി കാണാൻ ഫാംഹൗസ് തെരഞ്ഞെടുത്തു; നേരിൽകണ്ടപ്പോൾ യുവതി രണ്ട് കുട്ടികളുടെ അമ്മ; പിന്നീട് സംഭവിച്ചത്….
മൈസൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്തമ്മില് രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ…
Read Moreവിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
തൃശൂർ: വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് ഒരു രൂപയിൽ നിന്നും അഞ്ച് രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലൈ എട്ടിന് സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനം. സൂചനാ പണിമുടക്കിൽ ബസ് ചാർജ് വർധിപ്പിച്ചില്ലങ്കിൽ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ധാരണ. തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ് തീരുമാനം. 140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥി കൺസെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകളിൽ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയർമാൻ…
Read Moreകേരള പോലീസിന്റെ ഓപ്പറേഷന് ഡി ഹണ്ട്; ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് 1484.6 കിലോ കഞ്ചാവ്; രജിസ്റ്റര്‍ ചെയ്തത് 17,318 എന്‍ഡിപിഎസ് കേസുകള്‍; അറസ്റ്റിലായത് 18,207 പേര്
കൊച്ചി: സംസ്ഥാനത്തുടനീളം മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രത്യേക കാമ്പയിനായ കേരള പോലീസിന്റെ “ഓപ്പറേഷന് ഡിഹണ്ട്’ വഴി ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് 1484.684 കിലോ കഞ്ചാവ് . 2025 ഫെബ്രുവരി 22ന് ആരംഭിച്ച ഓപ്പറേഷന് ഡി ഹണ്ട് സ്പെഷല്‍ ഡ്രൈവ് ഇപ്പോഴും തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലായും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് ഒട്ടാകെ പോലീസ് 2,66,227 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 17,318 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ 18,207 പേരാണ് അറസ്റ്റിലായത്. 8.696 കിലോ എംഡിഎംഎ, 12,590 എണ്ണം കഞ്ചാവ് ബീഡി, 429.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 169.48 ഗ്രാം ഹെറോയിന്‍, രണ്ട് കിലോ ഹാഷിഷ് ഓയില്‍, 80 എണ്ണം നൈട്രോ സെപ്പാം ഗുളികകള്‍, 1.8 കിലോ മെറ്റാം ഫിറ്റമിന്‍, 148.8 ഗ്രാം ട്രാമഡോള്‍ ക്യാപ്സൂള്‍, 30 എണ്ണം ആല്‍ഫാ സൊളാം…
Read Moreഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേക്ക് രാത്രിയിൽ സഞ്ചരിച്ച യുവാവ് ജീപ്പുമായി തോട്ടിൽ വീണു; നാട്ടുകാർ കണ്ടതിനാൽ അത്ഭുത രക്ഷപ്പെടൽ
എടത്വ: ഗൂഗിൾ മാപ്പ് വീണ്ടും വഴിതെറ്റിച്ചു. യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് സംഭവം. എംസി റോഡിൽനിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകിയത്. ഗുഗിൾ നിർദേശത്തെത്തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് റോണി പുന്നമട ഭാഗത്തേക്കു പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.
Read Moreസിപിഎം ഓഫീസിൽ നിന്നുള്ള പട്ടികയും കൗൺസിലറുടെ പ്രതിശ്രുത വധുവും; നിയമനം ലഭിച്ചവരെല്ലാവരും ഇഷ്ടക്കാർ; കായംകുളത്ത് അങ്കണവാടി അധ്യാപക നിയമനം വിവാദമാകുന്നു
കായംകുളം: മാനദണ്ഡങ്ങൾ ലംഘിച്ച് കായംകുളം നഗരപരിധിയിൽ അങ്കണവാടി അധ്യാപകരെ നിയമിച്ചത് വിവാദമാകുന്നു. നിയമനം നൽകിയ 19 പേരിൽ നഗരസഭയിലെ ഇടത് കൗൺസിലറും സിപിഎം കൗൺസിലറുടെ പ്രതിശ്രുത വധുവും ഉൾപ്പെട്ടിട്ടുണ്ട്. ഭരണക്കാരുടെ ഇഷ്ടക്കാരുടെയും സിപിഎം ഓഫീസിൽനിന്നുള്ള പട്ടികയിലുള്ളവ രുടെയും നിയമനം അംഗീകരിക്കില്ലെന്ന് യുഡിഎഫ് നേതാക്കാൾ പറഞ്ഞു. നിയമനം ലഭിച്ചവരിൽ പകുതിയും ചെയർപേഴ്സണും സ്ഥിരം സമിതി അധ്യക്ഷരും പ്രതിനിധീകരിക്കുന്ന ചേരാവള്ളി, പുള്ളികണക്ക് മേഖലയിൽനിന്നുള്ളവരാണ്. ആദ്യ റാങ്ക് പട്ടികയിൽ തന്നെ 39-ാം വാർഡ് കൗൺസിലറായ ഷീബ ഷാനവാസ് ഇടം പിടിച്ചതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. 800 ഓളം പേരാണ് നിയമനത്തിന് അപേക്ഷ നൽകിയിരുന്നത്. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഭിന്നശേഷി കുടുംബം, വിധവ പിന്നാക്കാവസ്ഥ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നതാണ് മാനദണ്ഡം. ഇതെല്ലാം ലംഘിച്ച് പാർട്ടി നിർദേശം മാത്രം പരിഗണിച്ച് നിയമനം നൽകിയതായാണ് ആക്ഷേപം. ഇതിനിടെ നഗരത്തിലെ ഇതര ലോക്കൽ കമ്മിറ്റികൾ ശിപാർശ ചെയ്ത…
Read Moreവില്ലനായി ഹൃദയാഘാതം; കുടുംബത്തോടൊപ്പം നാട്ടിൽ കഴിയണം; പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
തോട്ടയ്ക്കാട്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനി അനുഷ്മ സന്തോഷ് കുമാറാ(42 )ണ് മരിച്ചത്. നഴ്സായി ജോലി ചെയ്തിരുന്ന ഇവർ ജോലിനിർത്തി നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. പരേതനായ ബ്രഹ്മാനന്ദന്റെയും ഐഷ ബായിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ (എസ് എൻ ഡി പി യോഗം 1518- ആം നന്പർ തോട്ടയ്ക്കാട് ശാഖാ സെക്രട്ടറി). ഏക മകൾ സൗപർണിക പുതുപ്പള്ളി ഡോണ്‍ ബോസ്കോ വിദ്യാർഥിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
Read Moreഒരാളുടെ വ്യക്തിസ്വാതന്ത്രം നിഷേധിക്കാനാകില്ല; ജാമ്യം ലഭിച്ചിട്ടും പ്രതിയെ മോചിപ്പിച്ചില്ല; അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി
ന്യൂഡൽഹി: കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽനിന്നു മോചിപ്പിക്കാത്തതിനെത്തുടർന്ന് അഞ്ചു ലക്ഷം രൂപ പ്രതിക്കു നഷ്ടപരിഹാരമായി നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ച് സുപ്രീംകോടതി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ക്ലറിക്കൽ വീഴ്ചയുടെ ഭാഗമായി 28 ദിവസം പ്രതിയുടെ മോചനം വൈകി. ഇത്തരം പിശകുകളുടെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്രം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതിക്കാണു ജാമ്യ ഉത്തരവിലെ ഉപവകുപ്പുകൾ പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മോചനം വൈകിപ്പിച്ചത്. തുടർന്ന് വിഷയം സുപ്രീംകോടതി നിരീക്ഷിക്കുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ രണ്ടു ദിവസം മുന്‍പ് പ്രതിയെ വിട്ടയച്ചു. എന്നാൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയ കോടതി നടപടിയിലേക്ക് കടക്കുകയായിരുന്നു. കോടതി ഉത്തരവിട്ടിട്ടും അതു നടപ്പാക്കാതെ അവഗണിക്കുന്നത് ഗുരുതര കർത്തവ്യ ലംഘനമാണെന്ന് വിഷയം പരിഗണിക്കവെ ബെഞ്ച് നിരീക്ഷിച്ചു. കോടതി…
Read Moreസൗകര്യമുള്ളവര്‍ വണങ്ങിയാല്‍ മതി, താന്‍ വണങ്ങിയിട്ടുണ്ട്; രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്റു എന്ന മുസല്മാൻ; കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും രാജ്യദ്രോഹികളെന്ന് പി.സി. ജോർജ്
കോട്ടയം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരേ വിദ്വേഷ പരാമര്‍ശവുമായി പി.സി.ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്റു എന്ന മുസല്‍മാനാണെന്ന് പി.സി പ്രതികരിച്ചു. നെഹ്റു പെരയ്ക്കകത്ത് അഞ്ചുനേരം നിസ്കരിക്കുമായിരുന്നു. എന്നിട്ട് ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കുകയായിരുന്നെന്നും പി.സി. പറഞ്ഞു. ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും രാജ്യദ്രോഹികളാണ്. രണ്ട് കൂട്ടരെയും ഉപേക്ഷിക്കേണ്ട സമയമായെന്നും പി.സി കൂട്ടിച്ചേർത്തു. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ചതില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. സൗകര്യമുള്ളവര്‍ വണങ്ങിയാല്‍ മതി. താന്‍ വണങ്ങിയിട്ടുണ്ടെന്നും പി.സി പറഞ്ഞു.
Read More