ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതൻ കടന്നു കളഞ്ഞു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണുസംഭവം. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
Read MoreCategory: Top News
കടല്‍മത്സ്യങ്ങളുടെ വരവ് കുറഞ്ഞു: കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി; മുള്ളനും മാന്തളും സ്രാവിനും ഡിമാൻഡ് കൂടുതൽ
കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെതുടര്‍ന്ന് കടല്‍ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി. ട്രോളിങ് നിരോധനം കാരണം ആഴക്കടല്‍ മത്സ്യബന്ധനം നടക്കുന്നില്ല. തീരക്കടലില്‍ നിന്ന് ചെറു ബോട്ടുകാര് എത്തിക്കുന്ന മത്സ്യം മാത്രമാണ് മാര്‍ക്കറ്റിലുള്ളത്. ഇതിനു വില കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഉണക്കമത്സ്യത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ അടുത്തദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുള്ളന്‍, മാന്തള്, സ്രാവ് തുടങ്ങിയവ ഉണക്കമീനിനാണ് കോഴിക്കോട് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ നിന്നെത്തുന്ന മത്സ്യം ഒരു മാസം വരെ സൂക്ഷിച്ച് വച്ചാലും കേടാകില്ല. അതിനാലാണ് പല കച്ചവടക്കാരും മറ്റ് സംസ്ഥാനങ്ങളിലെ ഉണക്കമീനിനെ ആശ്രയിക്കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി നാല് മുതല്‍ അഞ്ച് വരെ ലോഡ് ഉണക്കമീനാണ്…
Read Moreതാജ്മഹലിന്റെ താഴികക്കുടത്തിനു ചോർച്ച: അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചു
ന്യൂഡൽഹി: ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്കാനിംഗിലാണ് ചോർച്ച സ്ഥിരീകരിച്ചത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിലാണു വിള്ളൽ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലുകൾക്കിടയിലുള്ള കുമ്മായക്കൂട്ട് കാലപ്പഴക്കത്താൽ നഷ്ടമായതാകാം ചോർച്ച സംഭവിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചതായി എഎസ്ഐ പറഞ്ഞു. അറ്റകുറ്റപ്പണികൾ പരിഹരിക്കാൻ ആറുമാസത്തോളം വേണ്ടിവന്നേക്കും.
Read Moreആ ജീവനുവേണ്ടി ദീപമോള്‍ എല്ലാം ചെയ്തു എന്നിട്ടും… തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ വയോധികയെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി
കൊച്ചി: ആ ജീവൻ രക്ഷിക്കാന്‍ ദീപമോൾ സാധ്യമായത് എല്ലാം ചെയ്തു; അതും ഒറ്റയ്ക്ക്. എന്നിട്ടും ആ വയോധിക മരണത്തിനു കീഴടങ്ങിയപ്പോൾ, വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കെ.എം. ദീപമോള്‍ക്ക് സങ്കടം ബാക്കി. വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റര്‍ സ്റ്റാഫ് നഴ്സായ കെ.എം.ദീപമോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് വച്ച് കാല്‍നടയാത്രക്കാരിയായ ശോഭനയെ (63) ബസിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ ഇവരെ രക്ഷിക്കാന്‍ രാത്രി ഒറ്റയ്ക്ക് ദീപമോള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ബസില്‍ നിന്നിറങ്ങിയ ദീപമോള്‍ ആരുടെയും സഹായമില്ലാതെ ശോഭനയ്ക്ക് സിപിആര്‍ ആരംഭിച്ചു. ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ നാഡിമിടിപ്പ് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ശോഭനയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.…
Read Moreഒരു നിയമനത്തിന് വാങ്ങുന്നത് ലക്ഷങ്ങൾ; എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്സിക്ക് വിടാത്തതെന്ത്? അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി. പല സ്കൂളുകളും ഒരു നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റീസ് ഡി.കെ.സിംഗിന്റെ വാക്കാലുള്ള പരാമർശം. പാലക്കാടുള്ള ഒരു എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന് അതിന്റെ നടപടിക്രമങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയില്‍ കോടതി ഇടപെട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
Read Moreഡോൽഫിനും തമിംഗലങ്ങളും ചാകുന്നത് കടലിൽ മുങ്ങിയ കണ്ടെയ്നറുകളിൽ ഇടിച്ചോ; പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡമടിഞ്ഞു; മരണകാരണമറിയാൻ സാമ്പിൾ ശേഖരിച്ചു
അമ്പലപ്പുഴ: പുന്നപ്രയിൽ വീണ്ടും ഡോൾഫിന്റെ ജഡമടിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് വാവക്കാട് പൊഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ജഡമടിഞ്ഞത്. ശക്തമായ തിരയിൽ കടലിൽനിന്നു പൊഴിയിലേക്ക് അടിയുകയായിരുന്നു. വളരെയധികം അഴുകിയ നിലയിലാണ് ജഡം. ഇതിനെത്തുടർന്ന് അതിരൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. വിവരം വനം വകുപ്പ്, തീരദേശ പോലീസ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പുന്നപ്രയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഡോൾഫിന്റെ ജഡമടിയുന്നത്. നേരത്തെ രണ്ടു തവണ പുന്നപ്ര ചള്ളിയിൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപമാണ് ഡോൾഫിനുകളുടെ ജഡമടിഞ്ഞത്. മരണകാരണമറിയാൻ പിന്നീട് സാമ്പിളുകൾ ശേഖരിച്ചശേഷം ഇവിടെത്തന്നെ മറവ് ചെയ്തിരുന്നു. കപ്പലപകടങ്ങളുടെ തുടർച്ചയായി കണ്ടെയ്നറുകളിലിടിച്ചാണ് ഡോൾഫിനുകളും തിമിംഗലങ്ങളും ചാകുന്നതെന്ന് പറയുന്നു. പുറക്കാട് പുന്തല, പഴയങ്ങാടി എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തിമിംഗലങ്ങളുടെ ജഡങ്ങൾ അടിഞ്ഞിരുന്നു.
Read Moreആർപ്പോ ഇർറോ… ഓളപ്പരമ്പിലെ ഒളിമ്പിക്സ്; കടം കയറിയാലും തീരുന്നതല്ല വള്ളംകളിയുടെ ആവേശാരവം; സീസണിൽ ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ
കോട്ടയം: വള്ളംകളി സീസണിലേക്ക് ഒരു ടീമിനു വേണ്ടിവരുന്നത് ഒരു കോടി രൂപ വരെ. പരിശീലനം നേടി മത്സരം കാഴ്ചവയ്ക്കാന്‍ ചില്ലറയല്ല ചെലവ്. വള്ളംകളി സംഘാടകരില്‍നിന്നു കിട്ടുന്ന വിഹിതംകൊണ്ടൊന്നും പരിശീലനം പൂര്‍ത്തിയാക്കാനാവില്ല. കഴിഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയുടെ വിഹിതം അഞ്ചു ലക്ഷം രൂപ ടീമുകള്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാസമാണ്. ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെ കഴിഞ്ഞ വര്‍ഷത്തെ വിഹിതം മൂന്നു ലക്ഷം രൂപ പുതിയ സീസണ് അടുത്തിട്ടും ലഭിച്ചില്ല. ചമ്പക്കുളം മൂലം വള്ളംകളിയില്‍ തുടങ്ങി നെഹ്റു ട്രോഫിയും പിന്നിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗോടെയാണ് സീസണ് സമാപിക്കുക. തുഴച്ചില്‍കാര്‍ക്ക് ഇക്കാലത്ത് ഒരു മാസത്തേക്ക് അന്‍പതിനായിരം രൂപയുടെ പാക്കേജാണ്. കൂടാതെ താമസസൗകര്യവും നാലു നേരം ഭക്ഷണവും നല്‍കണം. കാഷ്മീര്‍, ആസാം, ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കുമരകത്ത് തുഴച്ചില്‍കാര്‍ വരുന്നുണ്ട്. ഇവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ സ്പെഷല്‍ പാക്കേജാണ്. ഒരു…
Read Moreകര്‍മ്മ നിരതയോടെ ഉണർന്നിരിക്കണം… ഉറങ്ങാതെ ഡിവൈഎസ്പി ഓഫീസിലെത്തിയപ്പോൾ കണ്ടത് ഉറങ്ങുന്ന പോലീസുകാരെ; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം. 29ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുന്പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തില്‍ ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.
Read Moreസമൂഹത്തെയും ഭർത്താവിനെയും പേടിയാണ് സാർ; പെൺമക്കളെ അഞ്ച് വർഷമായി പീഡിപ്പിച്ചത് പിതാവ്; മക്കളുമായി ആശുപത്രിയിലെത്തിയ അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഡോക്ടർ
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടികളുടെയും അമ്മയുടെയും മൊഴികൾ രഹസ്യ കാമറ വഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തെയും ഭർത്താവിനെയും ഭയന്ന് കേസ് രജിസ്റ്റർ ചെയ്യാൻ യുവതി വിസമ്മതിച്ചിരുന്നു. സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ജൂൺ 20 ന്, വയറുവേദനയുമായി രണ്ട് പെൺമക്കളുമായി അമ്മ ആശുപത്രിയിലെത്തി. രണ്ടുപേരുടെയും നില മോശമായിരുന്നു. രണ്ട് പെൺകുട്ടികൾക്കും വയറുവേദനയും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് അമ്മ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ അന്വേഷിച്ചപ്പോളാണ് സത്യം പുറത്തുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) അമിത് കുമാർ.
Read Moreഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം; ആദ്യമായി കാണാൻ ഫാംഹൗസ് തെരഞ്ഞെടുത്തു; നേരിൽകണ്ടപ്പോൾ യുവതി രണ്ട് കുട്ടികളുടെ അമ്മ; പിന്നീട് സംഭവിച്ചത്….
മൈസൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്തമ്മില് രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ…
Read More