കൊച്ചി: ഹിരണ്‍ദാസ് മുരളിയെന്ന വേടനു സെഷന്‍സ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്. കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണു ജസ്റ്റീസ് സി. പ്രദീപ്കുമാര്‍ റദ്ദാക്കിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിദേശങ്ങളിലടക്കം തനിക്കു സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വേടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം, വിദേശപര്യടനത്തിന്റെ എല്ലാ വിശദാംശങ്ങളും ഹര്ജിക്കാരന് പോലീസിനു കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read MoreCategory: Top News
ചൂടുപറ്റി അവൾ മയങ്ങുവാണെന്ന് കരുതി; ഡോക്ടറെ കാണാൻ വരിനിന്ന അമ്മയുടെ കൈയിലെ കുഞ്ഞ് മരിച്ചനിലയിൽ; കുട്ടിക്ക് കടുത്ത പനിയുമായി എത്തിയതായിരുന്നു ദമ്പതികൾ
മലപ്പുറം: നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരിനില്‍ക്കുകയായിരുന്ന മാതാവിന്റെ കൈയിലെ കുഞ്ഞ് മരിച്ചനിലയില്‍. ചാലിയാർ പഞ്ചായത്തിലെ പാലക്കയം ആദിവാസി നഗറിലെ അജിത്-സൗമ്യ ദമ്പതികളുടെ മകൾ സനോമിയ (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണ സംഭവം. പനിയും ഛർദിയും തളര്‍ച്ചയും അനുഭവപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് വീട്ടിൽനിന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് സൗമ്യയും അജിത്തും പറഞ്ഞു. കുട്ടിക്ക് തലേദിവസം രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഒപിയിൽ ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി വിശദപരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. ഒപിയിൽ കാണിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പുതന്നെ കുട്ടി മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പറഞ്ഞു. രാത്രി കുട്ടിക്ക് അപസ്മാരമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. റോഡ് വളരെ മോശമായതിനാൽ നഗറിലേക്ക് വരാൻ വാഹനങ്ങൾ മടിക്കാറുണ്ട്. ജനവാസ കേന്ദ്രമായ അകമ്പാടത്തുനിന്ന് ഉള്‍വനത്തിലുള്ള പാലക്കയത്തിലേക്ക് 12 കിലോമീറ്റര്‍…
Read Moreവാഹനങ്ങളുടെ ബാറ്ററി മോഷണം പതിവായി; 500 ഓളം സിസിടിവി പരിശോധിച്ചിട്ടും കള്ളനെ കണ്ടെത്താനാവാതെ പോലീസ്; ഒടുവിൽ 20 രൂപയുടെ കുപ്പിവെള്ളത്തിൽ പകൽ മാന്യമാർ കുടുങ്ങി
മുഹമ്മ: വാഹനങ്ങളിൽനിന്നും തട്ടുകടകളിൽനിന്നും രാത്രിയിൽ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തുന്ന യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പോളി തെക്കേ പാലയ്ക്കൽ വീട്ടിൽ ബിജു പൗലോസ് (44), മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ശ്യാം ലാൽ (48) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26ന് മുഹമ്മ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിലെ ബാറ്ററി മോഷ്ടിച്ചതോടെയാണ് ഇവർ പിടിയിലായത്.500 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. യൂബർ ടാക്സി ഓടിക്കുന്ന ബിജു പൗലോസ് സെക്യൂരിറ്റി ജോലിക്ക് പോകുന്ന ശ്യാം ലാലുമായി രാത്രിയിൽ കാറിൽ സഞ്ചരിച്ചു വലിയ വാഹനങ്ങൾ കണ്ടെത്തിയാണ് ബാറ്ററി മോഷണം നടത്തുന്നത്. രാത്രിയിൽ വാഹനത്തിന്റെ നമ്പർ മാറ്റി നടത്തുന്ന മോഷണം ആയതിനാൽ പ്രതികളിലേക്ക് എത്തുന്നതിൽ പോലീസിന് പ്രയാസം നേരിട്ടിരുന്നു. രാത്രിയിൽ ഒരു തട്ടുകടയിൽനിന്ന് 20 രൂപയുടെ കുപ്പി വെള്ളം വാങ്ങി ഗൂഗിൾ പേ വഴി…
Read Moreമകളേ മാപ്പ്… സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവിക അന്തർജനവും മകളെ കൊന്നത് പട്ടിണിക്കിട്ടും പീഡിപ്പിച്ചും; ഇരുവർക്കുമെതിരെയുള്ള കൊലക്കുറ്റം നിലനിൽക്കും; ശിക്ഷാ വിധി ഇന്ന്
കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി. അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞത്. ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകി. ഇരുവരെയും ബുധനാഴ്ച രാത്രി രാമനാട്ടുകരയിൽനിന്ന് നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും…
Read Moreആശയ്ക്കുപോലുമില്ല ആശമാർക്ക്… 263 ദിവസം സമരം ചെയ്യുന്ന ആശമാർക്ക് നൽകിയത് 33 രൂപമാത്രം; സെക്രട്ടേറിയറ്റ് പടിക്കലെ സമരം തുടരുമെന്ന് ആശ വർക്കർമാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുമെന്നു ആശ വർക്കർമാർ. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്നും പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത് ആശമാർ പറഞ്ഞു. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതിയുടെ യോഗം ഇന്ന് ചേരും. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം. ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്.
Read Moreനിന്റെ അമ്മയാടാ പറയുന്നത്… വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത് അമ്മ; കഴുത്തറുത്ത് കൊന്ന് മകൻ; വിജയകുമാരിയുടെ കഴുത്തറുത്തത് മദ്യകുപ്പിയുടെ ചില്ലുകൊണ്ട്
തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ വിജയകുമാരി(74) ആണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാര്‍, വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ അജയകുമാർ കുപ്പിചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നു. നിലവില്‍ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. കോസ്റ്റ് ഗാർഡ് മുൻ ഉദ്യോഗസ്ഥനാണ് അജയകുമാര്‍.
Read Moreവടംവലി വേണ്ട… കേരളത്തിൽ കോണ്‍ഗ്രസിനു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല; സ്വന്തം പ്രതിച്ഛായ വളർത്താനാണ് നേതാക്കളുടെ ശ്രമം; കടുത്ത വിമർശനവുമായി ഹൈക്കമാൻഡ്
ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയം വിജയസാധ്യത മാത്രം നോക്കിയാകും. ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയാറാക്കും കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിതില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോര. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.
Read Moreബസ് യാത്രയ്ക്കിടെയുള്ള പരിചയം പ്രണയത്തിലേക്ക്; പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മോഹന വാഗ്ദാനം നൽകി ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)നെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറന്മുള പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു അന്വേഷണത്തിന് നേതൃത്വം നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമ്മ്ടെ പയ്യനാണ് കേട്ടോ… സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശിപാർശ; എസ്എഫ്ഐ നേതാവിനെതിരെ പരാതി; മറുപടിയുമായി നേതാവ്
തിരുവനന്തപുരം: സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. മൂല്യനിർണയ കമ്മിറ്റി ചെയർമാന്റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.വിദ്യാർഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു. സദ്ഗുരു സർവസ്വം, ഒരു പഠനം എന്ന പേരിൽ ചട്ടമ്പിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി വിപിൻ വിജയൻ രംഗത്തെത്തി. പരാതിക്ക് പിന്നിൽ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പറഞ്ഞു. കാര്യവട്ടം കാമ്പസിലെ റിസർച്ചേഴ്സ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ. വിപിൻ വിജയൻ ആറുവർഷം മുൻപാണ് റിസർച്ചേഴ്സ് യൂണിയൻ ജനറൽ…
Read Moreസംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും; സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ; സംശയരോഗം വിവാഹമോചനത്തിനു കാരണമാണെന്ന് കോടതി
കൊച്ചി: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയും നിരന്തരം നിരീക്ഷിക്കുകയും നിര്‍ബന്ധിച്ചു ജോലി രാജിവയ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ നടപടി വിവാഹമോചനത്തിനു കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ. സംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യംചെയ്യല്‍ പങ്കാളിയുടെ മനഃസമാധാനവും സ്വാഭിമാനവും തകര്‍ക്കുമെന്നും കോടതി പറഞ്ഞു. ഇതു വിവാഹമോചന നിയമത്തില്‍ നിര്‍വചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. നഴ്സായിരുന്ന ഹര്‍ജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവുകളില്ലെന്ന കാരണത്താലാണ് കുടുംബക്കോടതി വിവാഹമോചനം നിരസിച്ചത്. എന്നാല്‍, വാദങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് വിലയിരുത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. 2013ല്‍ വിവാഹം നടന്നു. ഗര്‍ഭിണിയായ സമയം മുതല്‍ സംശയവും നിരീക്ഷണവുമുണ്ടായി. യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മകള്‍ പിറന്നശേഷം യുവതിയുടെ ജോലി രാജിവയ്പിച്ചു. വിദേശത്ത് ഒരുമിച്ചു താമസിക്കാനെന്ന കാരണമാണു പറഞ്ഞിരുന്നത്. എന്നാല്‍ ഒരുമിച്ചു താമസിക്കുമ്പോഴും ഭര്‍ത്താവിന്…
Read More