വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യാ​മാ​താ​വ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

ക​ൽ​പ്പ​റ്റ: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യാ​മാ​താ​വ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ക​ൽ​പ്പ​റ്റ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ആ​ന്‍റോ​യു​ടെ ഭാ​ര്യാ​മാ​താ​വ് ലി​ല്ലി ജോ​സ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. എ​ക്സൈ​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ലി​ല്ലി ജോ​സ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. നി​ല​വി​ൽ ലി​ല്ലി ജോ​സി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ത്തേ​രി കോ​ളി​യാ​ടി​യി​ലെ വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ലും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം മ​ദ്യം ക​ണ്ടെ​ത്തി​യ വ​യ​നാ​ട് വാ​ഴ​വ​റ്റ​യി​ലെ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഭാ​ര്യാ​മാ​താ​വി​നാ​ണെ​ന്ന് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ബാ​ങ്ക് ജ​പ്തി ചെ​യ്ത വീ​ട് ലേ​ല​ത്തി​ൽ പി​ടി​ച്ച​ത് ലി​ല്ലി ജോ​സാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ട​തി അ​റ്റാ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ന്ന സ്വ​ത്താ​യ​തി​നാ​ൽ ത​ന്‍റെ പേ​രി​ൽ…

Read More

എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം; മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പു കേസിൽ മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ഹി​മാ​നും പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. കേ​സി​ൽ മു​ൻ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ പ്ര​തി ചേ​ർ​ത്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്പോ​ൺ​സ​ർ​ക്ക് അ​ന്യാ​യ​മാ​യ ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ മ​ന്ത്രി സ​ഹാ​യം ചെ​യ്തു​വെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ അ​ബ്ദു​റ​ഹി​മാ​ന്‍റെ മൊ​ഴി ഇ​തി​നോ​ട​കം എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ഴി​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ചേ​ർ​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡി​ജി​പി​ക്ക് കൈ​മാ​റി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ശി​പാ​ർ​ശ. ടെ​ൻ​ഡ​റി​ല്ലാ​തെ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​യെ സ്പോ​ൺ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്, വി​ദേ​ശ​യാ​ത്ര, മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള മ​റ്റ് ക​ത്തി​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. അ​തേ​സ​മ​യം ത​ന്നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ബ്ദു​റ​ഹി​മാ​ൻ വ്യ​ക്ത​മാ​ക്കി.

Read More

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. അ​ർ​ഹ​രാ​യ ആ​രെ​യും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ഇ​ല​ക്ട​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ​വ​രെ ക​ണ്ടെ​ത്താ​നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പോ​യി ഫോം ​സി​ക്സ് വ​ഴി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണം. എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ ഫോം ​സി​ക്സ് ആ​കും ഉ​പ​യോ​ഗി​ക്കു​ക. എ​സ്ഐ​ആ​ർ ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ധൃ​തി കാ​ണി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം ലി​സ്റ്റി​ൽ​നി​ന്ന് ആ​രെ​യും ഒ​ഴി​വാ​ക്കി നി​ർ​ത്ത​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് സ​മി​തി മാ​റ്റി​യ​ത്.

Read More

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

ന്യൂഡൽഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച സ​മ​ര​വും കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ സ​മ​ര​വും ഇ​ന്ന് തു​ട​ങ്ങും. മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ളും ഡ​ൽ​ഹി​യി​ൽ ഇ​ന്ന് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​ജെ​പി​യു​ടെ സ​മ​രം മും​ബൈ​യി​ൽ ന​ട​ക്കും. ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. മാ​ർ​ച്ചി​ന് ഡ​ൽ​ഹി പൊ​ലി​സ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച ഒ​രാ​ഴ്ച​ത്തെ ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

Read More

അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 3,000 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ഞ്ച് പാ​കി​സ്താ​നി​ക​ൾ പി​ടി​യി​ൽ

മും​ബൈ: ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ബോ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ അ​വി​ടെ ഇ​റ​ക്കി പ​ഞ്ചാ​ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത അ​ഞ്ച് പാ​കി​സ്താ​നി​ക​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ‘ആ​സാ​ദ്’ എ​ന്ന ഇ​റാ​നി​യ​ൻ ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന പെ​ഷ​വാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് ബ​ലോ​ച്ചി, ഷാ​ക്കി​റു​ള്ള, ഫ​രീ​ദു​ള​ള, അ​ഹ​മ്മ​ദ് ഖാ​ൻ, വാ​ഹി​ദു​ള്ള ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും ഗു​ജ​റാ​ത്ത് എ​ടി​എ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ണ്ട് ആ​ഴ്ച നീ​ണ്ട ഓ​പ്പ​റേ​ഷ​നി​ൽ 3,000 കോ​ടി​യി​ല​ധി​കം രൂ​പ മൂ​ല്യ​മു​ള്ള 526 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മി​നും ഹെ​റോ​യി​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​റാ​നി​ലെ കൊ​ണാ​ർ​ക് തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് പാ​കി​സ്താ​നി​ലെ ഗ്വാ​ഡ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് മ​റ്റൊ​രു ബോ​ട്ടി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് തീ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യ​തി​നാ​ൽ ത​മി​ഴ്‌​നാ​ട് വ​ഴി പ​ഞ്ചാ​ബി​ലെ​ത്തി​ച്ച് ഒ​രു നൈ​ജീ​രി​യ​ൻ ഇ​ട​നി​ല​ക്കാ​ര​ന് കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി.…

Read More

അടൂർപ്രകാശിന്‍റെ വിമർശനം; കോൺഗ്രസിൽ ചർച്ചവേണമെന്നും അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലെന്നും എ.പി. അനിൽകുമാർ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യു​ള്ള വി​മ​ർ​ശ​ന​ത്തി​ൽ സ​തീ​ശ​ൻ ചേ​രി​യി​ൽ വ​ലി​യ അ​മ​ർ​ഷ​മാ​ണു​യ​രു​ന്ന​ത്. എം.​കെ. മു​നീ​റി​ന്‍റെ പ​ദ​വി​യി​ൽ നേ​ര​ത്തെ ധാ​ര​ണ​യു​ണ്ടാ​യി​ട്ടും അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​മ​ർ​ശ​നം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി അ​ടൂ​ർ പ്ര​കാ​ശി​ന് മാ​ത്ര​മ​ല്ല ഉ​ള്ള​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ലാം മാ​സ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ശൈ​ലി​ക്കെ​തി​രെ മു​ന്ന​ണി ക​ണ്‍​വീ​ന​റി​ൽ​നി​ന്ന് പ​ര​സ്യ​വി​മ​ര്‍​ശ​നം ഉ​യ​രു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ര്‍​ട്ടി​യി​ൽ പ​റ​യേ​ണ്ട​ത് പ​ര​സ്യ​മാ​യി പ​റ​യി​ല്ലെ​ന്ന് പ്ര​തി​ക​രി​ച്ച എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വാ​ക്കു​ക​ളി​ലും അ​തൃ​പ്തി​യു​ടെ സൂ​ച​ന​യു​ണ്ട്. അ​ഭി​പ്രാ​യം പ​റ​യേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് മു​ന്‍ ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ്നാ​നും പ​റ​ഞ്ഞു. കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്നു, ച​ര്‍​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ല, യു​ഡി​എ​ഫ് യോ​ഗം വി​ളി​ക്കു​ന്നി​ല്ല, സു​താ​ര്യ​ത​യി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് പ​ര​സ്യ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍. വാ​ക്കാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് ക​ത്തി​ലൂ​ടെ അ​ടൂ​ര്‍ പ്ര​കാ​ശ്…

Read More

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെതിരെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ണ്. മ​ന്ത്രി​യെ ആ​ക്ര​മി​ച്ച ക്രി​മി​ന​ലു​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സി​പി​എം-​ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ത​വ​ണ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

അ​ടി​ക്ക് തി​രി​ച്ച​ടി ത​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് – എ​സ്എ​ഫ്ഐ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. അ​ടി​ക്ക് തി​രി​ച്ച​ടി എ​ന്ന​ത് ഞ​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​ന് നേ​രെ എ​സ്എ​ഫ്ഐ ക​ല്ലെ​റി​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. സം​ഘ​ർ​ഷ​ത്തി​നെ​തി​രെ ഉ​ണ്ടാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പൊ​ലി​സ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ട്ടെ​യെ​ന്നും ഹോ​സ്റ്റ​ലി​ൽ ഗു​ണ്ട​ക​ളെ താ​മ​സി​പ്പി​ക്കു​മ്പോ​ൾ പ​ഠി​ക്കാ​നാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

ലാ​ത്തി​ചാ​ർ​ജു​കൊ​ണ്ടോ ടി​യ​ർ ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചോ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തെ ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴ​ട​ങ്ങാ​ൻ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ല്ലെ​ന്നും ഭ​യ​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ. അ​ക്ര​മ​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ എ​സ്എ​ഫ്ഐ​യ്ക്കോ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കോ മ​ന​സി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബോ​ധ​പൂ​ർ​വം ആ​സൂ​ത്ര​ണം ചെ​യ്‌​താ​ണ്‌ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​മ്പൗ​ണ്ടി​ലേ​ക്കും ഹോ​സ്റ്റ​ലി​ലേ​ക്കും ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ നേ​ടി​യ ച​രി​ത്ര​വി​ജ​യ​ത്തി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് ഇ​ത്ത​ര​മൊ​രു അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും പ​റ​ഞ്ഞ എം.​വി. ഗോ​വി​ന്ദ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Read More

പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് നിര്‍ദ്ദേശം നല്‍കി എഐസിസി നേതൃത്വം

തിരുവനന്തപുരം: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശന് നിര്‍ദ്ദേശം നല്‍കി. എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാദാസ് മുന്‍ഷി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനോട് നിര്‍ദേശം നല്‍കുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്‍റെ മീറ്റിംഗിലാണ് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശനോട് ഇക്കാര്യത്തിലുള്ള ഹൈക്കമാന്‍ഡിന്‍റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും ഈ മീറ്റിംഗില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുളള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ വേണ്ട ബദല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കണമെന്നും പുതിയ പദ്ധതി നടപ്പാക്കാന്‍…

Read More