കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ത്രില്ലറില്‍ യുഡിഎഫിന് ഉജ്വലവിജയം. 2016 മുതല്‍ കൈവിട്ട മണ്ഡലം ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ ജയം. ഒറ്റയ്ക്കു പൊരുതിയ പി.വി. അൻവർ 19,946 വോട്ട് പിടിച്ച് കരുത്ത് കാട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 76,493. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് – 65,601. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അൻവർ -19,946. അഡ്വ. മോഹൻ ജോർജ് – 8706 എന്നിങ്ങനെയാണ് വോട്ട് നില. ഇടതു സ്വതന്ത്രനായി 2016ലും 21-ലും വിജയിച്ചുകയറിയ പി.വി.അന്‍വര്‍ സിപിഎമ്മുമായി തെറ്റിപിരിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19നാണ് വോട്ടെടുപ്പ് നടന്നത്. 75.27 ആയിരുന്നു പോളിംഗ് ശതമാനം. തുടക്കത്തില്‍ എണ്ണിയ വഴിക്കടവ് പഞ്ചായത്ത് മുതല്‍ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നുകൊണ്ടാണ് ആര്യാടന് ഷൗക്കത്ത് വിജയത്തിലേക്കു കുതിച്ചത്. ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ഒന്നുപതറിയെങ്കിലും ആദ്യ അഞ്ച് റൗണ്ട്…
Read MoreCategory: Top News
വനിതകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ; സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥയുണ്ടാകണം; പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിൽ പറയുന്നത്…
തിരുവനന്തപുരം: പരാതി ലഭിച്ചിട്ടും കേസെടുക്കാൻ കഴിയില്ലെങ്കിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന കാരണം പരാതിക്കാരനെ പോലീസ് രേഖാമൂലം അറിയിക്കണം. പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. വനിതകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് പാടില്ല. അറസ്റ്റ് മെമ്മോയിൽ അറസ്റ്റിലാകുന്ന വ്യക്തിയുടെ കുടുംബാംഗമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ഒരുക്കണം. കസ്റ്റഡിയിൽ ഉള്ളവരെ ഓരോ രണ്ടു ദിവസം കൂടുന്പോഴും (48 മണിക്കൂർ) മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡ് ധരിച്ചിരിക്കണം. സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥയുണ്ടാകണം. പൗരന്മാർക്ക് സ്റ്റേഷനിൽ പ്രവേശിക്കാനും നിയമപരമായ സേവനം ഉറപ്പാക്കാനും അവകാശമുണ്ടെന്നും പൗരാവകാശ രേഖയിൽ പറയുന്നു. സ്വന്തം ലേഖകൻ
Read Moreനിലമ്പൂർ വോട്ടെടുപ്പിനൊപ്പം താരമായി മത്തിയും; 400 ലേക്ക് കുതിച്ചു കയറി മത്തി; വിലവർധനവിന് കാരണം മത്സ്യലഭ്യതയുടെ കുറവും ട്രോളിംഗ് നിരോധനവും
വൈപ്പിൻ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മത്തിക്ക് തീവില. ഒരു കിലോ ഇടത്തരം മത്തിക്ക് 350 രൂപയാണ് ഇപ്പോഴത്തെ വില. തീരദേശത്തോട് ചേർന്നുള്ള പ്രാദേശിക മാർക്കറ്റുകളിലെ വിലയാണിത്. കിഴക്കൻ മേഖലയിലും മറ്റും 400 രൂപ വരെയാകും. ഒരു മാസം മുമ്പുവരെ തീരദേശമാർക്കറ്റുകളിൽ രണ്ടര കിലോ മത്തിക്ക് 100 രൂപ മാത്രമായിരുന്നു വില. എന്നാൽ ഇപ്പോൾ തീരക്കടലിൽ മത്തിയുടെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമത്രേ. ഹാർബറിൽനിന്ന് മൊത്തക്കച്ചവടക്കാർ ലേലം ചെയ്തെടുക്കുമ്പോൾതന്നെ മത്തിക്ക് കിലോയ്ക്ക് 230 രൂപ വില വീഴുന്നുണ്ടെന്ന് മുനമ്പം ഹാർബറിലെ മൊത്തവ്യാപാരികളായ എ.ആർ. ബിജുകുമാർ, പി.എസ്. ഷൈൻ എന്നിവർ പറയുന്നു. ഐസ്, കയറ്റുകൂലി, വാഹന വാടക എല്ലാംകൂടി വരുമ്പോൾ 250 രൂപയോളം ചെലവ് വരുമത്രേ. ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ കടലിൽ പോകാത്തതും മത്സ്യവില ഉയാരാൻ കാരണമായിട്ടുണ്ട്.
Read Moreഎന്തൊരു ക്രൂരത; മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തു വയസുകാരിയെ പൊള്ളലേൽപ്പിച്ചു; മുഖത്ത് പൊള്ളലേറ്റ കുട്ടി നിലവിളിച്ചു കരയുന്ന ദൃശ്യങ്ങൾ പുറത്ത്
ഹൈദരാബാദ്: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തു വയസുകാരിയെ പൊള്ളലേൽപ്പിച്ചു. ആന്ധ്രാപ്രദേശിൽ നെല്ലൂർ ജില്ലയിലെ ഇന്ദുകുരുപേട്ട് മണ്ഡലിലാണ് സംഭവം. കുടിതേപ്പാലം കാക്കർള ദിബ്ബയിലെ പട്ടികവർഗ കോളനിയിൽ താമസിക്കുന്ന ചെഞ്ചമ്മ എന്ന കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. അയൽവാസിയുടെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു കുട്ടിക്ക് നേരെയുണ്ടായ ആരോപണം. അയൽവാസികൾ കുട്ടിയുടെ ശരീരത്തിൽ ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് പൊള്ളിക്കുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. മുഖത്ത് പൊള്ളലേറ്റതിന്റെയും കുട്ടി കരയുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Moreനിലന്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം: കുതിച്ച് കയറി ഷൗക്കത്ത്, ആഞ്ഞ്പിടിച്ച് സ്വരാജ്; ഇരുവരേയും ഞെട്ടിച്ചുകൊണ്ട് അൻവറും കുതിക്കുന്നു; ഇഴഞ്ഞ് മോഹൻ ജോർജ്
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് തുടർന്ന് യുഡിഎഫ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 2376 വോട്ടുകൾക്ക് മുന്നിലാണ്. 15335 വോട്ടുകളാണ് ഇതുവരെ ഷൗക്കത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 13045 വോട്ടുകളും പി.വി.അൻവറിന് 5539 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 1902വോട്ടുകളാണ് ലഭിച്ചത്. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.
Read Moreഭവന വായ്പയ്ക്ക് ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലാക്കി: ഇതേ വസ്തുവച്ച് മറ്റൊരു ബാങ്കിൽ നിന്നും ലോൺ എടുത്തു; ആകെനഷ്ടം 1.36 കോടി; 50-കാരൻ പിടിയിൽ
കോഴിക്കോട്: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് സ്വദേശി കരുവാന്‍കണ്ടി റസാഖ് ആണ് പിടിയിലായത്. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിതേഷും സംഘവും ആണ് ഇദ്ദേഹത്തെ പിടികൂടിയത്. കോഴിക്കോട് കെപി കേശവമേനോന് റോഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ ക്രമക്കേടിലാണ് അറസ്റ്റ്. 2015- ഫെബ്രുവരിയിൽ ഈ ബാങ്കിൽ നിന്ന് ഇയാൾ ഭവന വായ്പ എടുത്തിരുന്നു. വര്‍ഷങ്ങളായി ഇതില്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ അധികൃതര്‍ അറിയാതെ ഇയാൾ ബാങ്കിൽ ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലേക്ക് മാറ്റുകയും അതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1,36,27,784 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്. ടൗണ്‍ പോലീസ് സംഘം ഉള്ള്യേരിയില്‍ നിന്നാണ് റസാഖിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഓപ്പറേഷൻ സിന്ധു: ശനിയാഴ്ച അർധരാത്രിവരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാർ
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷം കനത്തതോടെ ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1,117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ചയാണ് പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയത്. ഇറാനിലെ വിവിധമേഖലകളിൽനിന്നുള്ളവരെ ഏകോപിപ്പിച്ച് ഇന്ത്യൻ എംബസിയാണ് രക്ഷാദൗത്യത്തിന് നേതൃത്വംനൽകുന്നത്. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. ഇതിൽ ഭൂരിഭാഗവും കാഷ്മീർ സ്വദേശികളായിരുന്നു. ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ അഞ്ച് പ്രത്യേകവിമാനങ്ങളാണ് ഇറാനിൽനിന്ന് ഇന്ത്യയിലെത്തിയത്.
Read Moreകാമുകിയുമൊത്തുള്ള വിവാഹത്തിന് സമ്മതിച്ചില്ല; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: കാമുകിയെവിവാഹം ചെയ്യുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ വിഷ്ണുവിനാണ് അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസിൽ തടവും പിഴയും ലഭിച്ചിരിക്കുന്നത്. അൻപതിനായിരം രൂപയാണ് ഇയാൾക്ക് പിഴയായി ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2023 ഏപ്രില്‍ 22ന് ആണ് വിഷ്ണു അമ്മയെ കൊലപ്പെടുത്തിയത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ വിഷ്ണുവിന്റെ അമ്മ എതിർത്തു. കാമുകിയോടൊപ്പമല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് സങ്കൽപിക്കാൻ സാധിക്കില്ലന്ന് യുവാവ് അമ്മയെ ധരിപ്പിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തർക്കം കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. ജനനിയുടെ തല പണതവണയായി ചുമരിൽ ഇടിച്ച…
Read Moreപെരുമഴക്കാലം… ന്യൂനമർദവും ചക്രവാതച്ചുഴിയും; ഇന്നുമുതൽ മഴ ശക്തമാകും, ഏഴിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തിങ്കൾ മുതൽ ബുധൻ വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു.വടക്കുകിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഏഴു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read Moreസ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്ക്കരണം; പാചകത്തൊഴിലാളികള്‍ അങ്കലാപ്പില്‍; എഗ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണിയൊന്നും പാചകം ചെയ്യാനറിയില്ലെന്ന് തൊഴിലാളികൾ
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ചതോടെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ അങ്കലാപ്പില്‍. സ്കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ആഴ്ചയില്‍ ഒരു ദിവസം എഗ് ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയാറാക്കാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉത്തരവിറക്കിയിരിക്കുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ്, വിളര്‍ച്ച (അനീമിയ), മറ്റ് ന്യൂന പോഷക രോഗാവസ്ഥകള്‍ എന്നിവ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മെനു പരിഷ്ക്കരണം. കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ എല്ലാ തരത്തിലുമുള്ള പോഷക ഗുണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മികച്ച മെനുവാണ് തയാറായിരിക്കുന്നതെങ്കിലും പാചകത്തൊഴിലാളികളില്‍ പലര്‍ക്കും ഇവ ഉണ്ടാക്കാന്‍ അറിയില്ലെന്നതാണ് വാസ്തവം. എഗ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ്‍ റൈസ്, വെണ്ടയ്ക്ക മപ്പാസ് , വെജിറ്റബിള്‍ മോളി, വെജ് ഫ്രൈഡ് റൈസ് എന്നിവ ഉണ്ടാക്കാന്‍ പലര്‍ക്കും അറിയില്ലെന്ന് സ്കൂള്‍ പാചകത്തൊഴിലാളികള്‍ തന്നെ പറയുന്നു. ഇതിനായി സര്‍ക്കാര്‍…
Read More