മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം: ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​ലി​സ് നോ​ട്ടീ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​ലി​സ് നോ​ട്ടീ​സ് ന​ല്‍​കി. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നോ​ട് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജു പി. ​നാ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​കേ​സ് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ക​ള​മ​ശേ​രി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പൊ​ലി​സ് രാ​ജു പി. ​നാ​യ​രെ വി​ളി​ച്ച് മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

Read More

ശ്വാ​സം​മു​ട്ട​ൽ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​യെ ക​ട്ട​പ്പ​ന​യി​ലേ​ക്ക് മാ​റ്റി: യാ​ത്രാ മ​ധ്യേ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞു; രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ൽ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ണ​ക്ക​ര സ്വ​ദേ​ശി മ​റ്റ​ത്തി​ൽ എ​ൻ.​കെ. രാ​ജ​ൻ ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.  ശ്വാ​സം​മു​ട്ട​ൽ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രാ​ജ​നെ ക​ട്ട​പ്പ​ന​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യ​ത്ത് നാ​ലു​പേ​രാ​ണ് ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ നി​ല​വി​ലെ എ​ഫ്‌​ഐ​ആ​റി​ൽ അ​ഴി​മ​തി കു​റ്റം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കേ​സ് പു​തു​ക്കാ​ൻ എ​സ്‌​ഐ​ടി​ നീക്കം; മെ​സി​യു​ടെ പേ​രി​ൽ ന​ട​ത്തി​യ ‘ത​ട്ടി​പ്പി​ന്‍റെ ക​ളി’ കാര്യമാകും

തി​രു​വ​ന​ന്ത​പു​രം: മെ​സി​യു​ടെ പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും. നി​ല​വി​ലെ എ​ഫ്‌​ഐ​ആ​റി​ൽ അ​ഴി​മ​തി കു​റ്റം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കേ​സ് പു​തു​ക്കാ​നാ​ണ് എ​സ്‌​ഐ​ടി​യു​ടെ തീ​രു​മാ​നം. അ​ഴി​മ​തി കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​തി​ചേ​ർ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നും എ​സ്‌​ഐ​ടി ശി​പാ​ർ​ശ ന​ൽ​കും. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി), റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ), ക​സ്റ്റം​സ് എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ക​മ്പ​നി​യു​ടെ പ​ങ്കും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് കടക്കുക.

Read More

മുഖ്യമന്ത്രി മ​ല​പ്പു​റ​ത്തേ​ക്ക് പറന്നത് ക​ർ​ണാ​ട​ക മ​ന്ത്രി കെ.​ജെ. ജോ​ർ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ള​ച​ന്ദ്ര ഏ​വി​യേ​ഷ​ന്‍റെ വി​മാ​ന​ത്തിൽ; ചെ​ല​വ് വ​ഹി​ച്ച​ത് ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ക​മ്പ​നി​യാ​യ ചി​പ്സ​ൺ ഏ​വി​യേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​ല​പ്പു​റ​ത്തേ​ക്ക് ന​ട​ത്തി​യ വി​മാ​ന​യാ​ത്ര​യു​ടെ ചെ​ല​വ് ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ക​മ്പ​നി​യാ​യ ചി​പ്സ​ൺ ഏ​വി​യേ​ഷ​ൻ വ​ഹി​ച്ച​താ​യി സൂ​ച​ന. കേ​ള​ച​ന്ദ്ര ഏ​വി​യേ​ഷ​ൻ ചി​പ്സ​ൺ ഏ​വി​യേ​ഷ​ന് ന​ൽ​കി​യ ഇ​ൻ​വോ​യി​സി​ൽ യാ​ത്ര​യ്ക്കാ​യി 19,88,595 രൂ​പ ചെ​ല​വാ​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ 16,85,250 രൂ​പ വി​മാ​ന​ത്തി​ന്‍റെ ചാ​ർ​ജും 3,03,345 രൂ​പ 18 ശ​ത​മാ​നം ജി​എ​സ്ടി​യു​മാ​ണ്. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യ കെ.​ജെ. ജോ​ർ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ള​ച​ന്ദ്ര ഏ​വി​യേ​ഷ​ന്‍റെ വി​മാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​ക്ക് സ​മീ​പ​മു​ള്ള ജി​ൻ​ഡാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പ​റ​ന്ന വി​മാ​നം യാ​ത്ര പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം വി​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ഴ​ക്കെ​ടു​തി സ​ന്ദ​ർ​ശ​ന​ത്തി​നാ​യു​ള്ള വി​മാ​ന​യാ​ത്ര വ​ൻ വി​വാ​ദ​മാ​യി​രി​ക്കെ​യാ​ണ് ഇ​ൻ​വോ​യി​സ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ആ​വ​ശ്യം​വ​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ളി​ൽ ഇ​നി​യും യാ​ത്ര​ചെ​യ്യു​മെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

ഇടതുവലതു ഭേദമില്ലാതെ നേതാക്കന്മാരുടെ പേരുകൾ കൂട്ടത്തോടെ; മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ലെ വിവരങ്ങൾ പുറത്തുവിട്ട് ഷോ​ണ്‍ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ല്‍ ഇടതുവലതു നേതാക്കന്മാരുടെ പേരുകൾ കൂട്ടത്തോടെ പരാമർശിച്ചിട്ടുള്ളതായി ആക്ഷേപം. ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ള്‍ ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജാ​ണ് പു​റ​ത്തു​വി​ട്ട​ത്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ള്‍​ക്കൊ​പ്പം മുഖ്യമന്ത്രി വി.ഡി. സ​തീ​ശ​ന്‍റെ പേ​രു​മുണ്ട്. എ​സ്എ​ഫ്ഐ​ഒ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​തെ​ന്ന് ഷോ​ൺ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഡ​യ​റി​യി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ര് പി.​വി. എ​ന്ന ചു​രു​ക്കെ​ഴു​ത്തി​ല​ല്ല പി​ണ​റാ​യി എ​ന്നു​ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഷോ​ൺ ജോ​ർ​ജ് അ​വ​കാ​ശ​പ്പെ​ട്ടു. മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ ക​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ണ​റാ​യി​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ഇ​താ​ണെ​ന്നും ഷോ​ൺ പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, സി.​കെ. ച​ന്ദ്ര​പ്പ​ൻ, എ​ള​മ​രം ക​രീം, ഹൈ​ബി ഈ​ഡ​ൻ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, എ​സ്. ശ​ർ​മ്മ, പി. ​രാ​ജീ​വ്, ഷി​ബു ബേ​ബി ജോ​ൺ, കെ.…

Read More

ശ​​ബ​​രി​​മ​​ല​​യി​​ലെ ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സ് സം​​ഘ​​ത്തെ മാ​​റ്റാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രെ കെ. സുരേന്ദ്രന്‍റെ ഹര്‍ജി

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല​​യി​​ലെ ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സ് സം​​ഘ​​ത്തെ മാ​​റ്റാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രെ ബി​​ജെ​​പി ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ന്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍ജി ന​​ല്‍കി. ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള​​ക്കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം പൂ​​ര്‍ത്തി​​യാ​​കും വ​​രെ വി​​ജി​​ല​​ന്‍സ് ടീ​​മി​​നെ മാ​​റ്റു​​ന്ന​​ത് വി​​ല​​ക്ക​​ണ​​മെ​​ന്നാ​​ണു ഹ​​ര്‍ജി​​യി​​ലെ ആ​​വ​​ശ്യം. ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തെ വി​​ജി​​ല​​ന്‍സ് വി​​ഭാ​​ഗം ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും നി​​ല​​വി​​ലെ ഓ​​ഫി​​സ​​ര്‍മാ​​രു​​ടെ കാ​​ലാ​​വ​​ധി 2027 ജ​​നു​​വ​​രി 31 വ​​രെ നീ​​ട്ട​​ണ​​മെ​​ന്നും എ​​സ്‌​​ഐ ഒ​​ഴി​​വ് നി​​ക​​ത്ത​​ണ​​മെ​​ന്നു​​മു​​ള്ള കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ് നി​​ല​​നി​​ല്‍ക്കേ​​യാ​​ണ് പു​​തി​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​നാ​​യി ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നു ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു. വി​​ജി​​ല​​ന്‍സ് ടീ​​മി​​ലേ​​ക്കു നി​​യ​​മി​​ക്കാ​​നാ​​യി പു​​തി​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​നാ​​യി ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചെ​​ന്നും അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സ​​ത്തി​​നു മു​​മ്പ് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കി വി​​ജി​​ല​​ന്‍സ് ക്ലി​​യ​​റ​​ന്‍സി​​നാ​​യി അ​​യ​​ച്ചെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ ആ​​രോ​​പി​​ക്കു​​ന്നു. അ​​ന്വേ​​ഷ​​ണം നി​​ര്‍ണാ​​യ​​ക ഘ​​ട്ട​​ത്തി​​ലാ​​യി​​രി​​ക്കേ, നി​​ല​​വി​​ലെ സം​​ഘ​​ത്തെ പാ​​ടെ മാ​​റ്റു​​ന്ന​​ത് തെ​​ളി​​വ് ന​​ശി​​പ്പി​​ക്കാ​​നും അ​​ന്വേ​​ഷ​​ണം അ​​ട്ടി​​മ​​റി​​ക്കാ​​നും ഇ​​ട​​യാ​​ക്കു​​മെ​​ന്നും ന​​ട​​പ​​ടി മു​​ന്‍കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ച പ്ര​​കാ​​ര​​മാ​​ണെ​​ന്നും…

Read More

ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാതായി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ 2012ൽ ​സ​മ​ർ​പ്പി​ച്ച 55.72 പവൻ തൂക്കമുള്ള കിരീടത്തിന് പകരംആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ലുള്ളതു മു​ക്കു​പ​ണ്ടം?

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കി​രീ​ടം കാ​ണാ​താ​യ​താ​യി സൂ​ച​ന. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ 2012ൽ ​സ​മ​ർ​പ്പി​ച്ച 55.72 പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്കി​രീ​ട​മാ​ണ് കാ​ണാ​താ​യ​ത്. ദേ​വ​സ്വം ര​ജി​സ്റ്റ​റി​ൽ സ്വ​ർ​ണ​ക്കി​രീ​ടം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കി​രീ​ടം മു​ക്കു​പ​ണ്ട​മാ​ണെ​ന്നാ​ണ് വി​വ​രം. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണ​ക്കി​രീ​ടം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. കി​രീ​ടം ആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ അ​വി​ട​ത്തെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കാ​തെ ആ​റ​ന്മു​ള​യി​ലെ സു​ര​ക്ഷി​ത​മാ​യ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള ച​ട്ടം. എ​ന്നാ​ൽ 2012ൽ ​സ​മ​ർ​പ്പി​ച്ച ഈ ​സ്വ​ർ​ണ​ക്കി​രീ​ടം ആ​റ​ന്മു​ള​യി​ലെ സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് വി​വ​രം. സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ​യും ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. അ​മി​ക്ക​സ് ക്യൂ​റി​യു​ടെ…

Read More

‘വിമാനയാത്രയിൽ സർക്കാരിന് ഒരു ചെലവുമില്ല, ഇനിയും സഞ്ചരിക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാനയാത്രയിൽ സർക്കാരിന്‍റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആളിന്‍റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണ കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണ​ക്കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ടി ​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ല്‍​കി​യാ​യി​രി​ക്കും വി​ളി​പ്പി​ക്കു​ക. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജു പി ​നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പൊ​ലി​സ് രാ​ജു പി. ​നാ​യ​രെ വി​ളി​ച്ച് മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് പൊ​ലി​സ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. കേ​സി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നാ​ണ് ഒ​ന്നാം പ്ര​തി. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​റ്റൊ​രു വി​വാ​ഹം കൂ​ടി ക​ഴി​ച്ച​താ​യി ത​നി​ക്ക് മു​ന്നി​ല്‍ വാ​ര്‍​ത്ത വ​ന്ന​താ​യി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞ​ത്. ഇ​ത്ത​രം വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ആ​ന്‍റോ​യെ സ​മീ​പി​ച്ച​താ​രാ​ണെ​ന്നും ഇ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ ത​ന്ത്ര​മാ​ണോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി പു​റ​ത്തു​വ​രാ​നു​ള്ള​ത്.

Read More

കൈ​യി​ലെ കൊ​ഴു​പ്പു​നീ​ക്കാ​ൻ ശ​സ്ത്ര​ക്രി​യ ചെ​യ്തു: പി​ന്നാ​ലെ യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യി; ചി​കി​ത്സ​യി​ലി​രി​ക്കെ 45 കാ​രി മ​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: കൈ​യി​ലെ കൊ​ഴു​പ്പു​നീ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി മ​രി​ച്ചു. വെ​ങ്കോ​ട്ട മു​ണ്ടു​കു​ഴി പു​തു​പ്പ​റ​മ്പി​ൽ വി.​ജി.​ വി​ദ്യ (45) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്ക​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലു​ണ്ടാ​യ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ തി​രു​വ​ല്ലാ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​മാ​സം 16നാ​ണ് കൈ​യി​ലെ കൊ​ഴു​പ്പ് നീ​ക്കു​ന്ന​തി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ വി​ദ്യ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ചു. എ​ന്നാ​ൽ, ചി​കി​ത്സ​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വി​ദ്യ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നാ​ലാ​ണ് ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തെ​ന്നും സ്വ​കാ​ര്യ ക്ലി​നി​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​സ്.​സ​ന്തോ​ഷാ​ണ് വി​ദ്യ​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, സം​ഗീ​ത്.

Read More