തൃശൂർ: മോഷണ ശ്രമത്തിനിടെ വിശന്നതിനെ തുടർന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മാർത്താണ്ഡം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കൽമണ്ഡപത്തിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ അടുക്കളയിൽ കയറുകയും ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിക്കുന്നതും പതിഞ്ഞിരുന്നു. പിന്നീട് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാർത്താണ്ഡം സ്വദേശി ശിവകുമാർ എന്ന അനീഷാണ് ഹോട്ടലിൽ കയറി മോഷണ ശ്രമം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇയാളെ തൃശൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Read MoreCategory: Top News
ആര് വീഴും, ആര് വാഴും… നിലമ്പൂർ നാളെ ബൂത്തിലേക്ക്: ജാഗ്രതയോടെ മുന്നണികൾ
കോഴിക്കോട്: എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാനപ്രശ്നമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. ഇന്നലെ ആവേശ പെരുമഴ തീര്‍ത്താണ് മുന്നണികളുടെ പ്രചാരണ കൊട്ടിക്കലാശം നടന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം നിലമ്പൂരില്‍ പുരോഗിക്കുകയാണ്. പോളിംഗ് സ്റ്റേഷനുകളിൽ ബൂത്തുകൾ ഇന്നുതന്നെ സജ്ജമാകും. ഇരുപത് ദിവസം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്. നഗരത്തിൽ വിവിധയിടങ്ങളിലായി എൽഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോൾ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരും കൂടി ചേർന്നതോടെ നഗരത്തിൽ രാഷ്ട്രീയാവേശം അലയടിച്ചു. ഇന്ന് തന്ത്രങ്ങളുടെ ദിവസമാണ്. വോട്ടുകൾ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണങ്ങൾ. പോളിംഗ് ശതമാനം കുറയാതിരിക്കാൻ ബൂത്തുകളിൽ ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള നിർദേശവും ഇരുമുന്നണികളും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന മുന്നറിയിപ്പും. കഴിഞ്ഞ തവണയും ഇടതുമുന്നണി ജയിച്ച നിലന്പൂരിൽ ഇത്തവണ അനുകൂല ഘടകങ്ങളേക്കാൾ കൂടുതൽ വെല്ലുവിളികളാണ്. യുഡിഎഫിനൊപ്പം പാർട്ടി ശത്രുവായ…
Read Moreഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് പറഞ്ഞു: ഓൺലൈനിലൂടെ 38 ലക്ഷം തട്ടി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
പരിയാരം: ഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺ ലൈനിലൂടെ കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയെ കണ്ണൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ ജോഡ്വാര കർധാനി പ്രൈമിലെ പ്രതാപ് സർക്കിളിൽ പ്ലോട്ട് 154ലെ കമലേഷ് (20) ആണ് അറസ്റ്റിലായത്. റൂറൽ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്പി കെ.എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി രാജസ്ഥാൻ സ്വദേശിയാണെന്ന് കണ്ടെത്തിയ പോലീസ് സംഘം ഒരാഴ്ചയോളും രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അജ്മീറിന് സമീപത്തെ കിഷൻ ഗഞ്ചിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിയാരം പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ (61) പണമാണ് പ്രതി…
Read Moreജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശുന്നു: എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ജമാ അത്തെ ഇസ് ലാമിയെ യുഡിഎഫ് വെള്ളപൂശുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. യുഡിഎഫിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷ വര്‍ഗീയതയില്‍ ഊന്നിയാണെന്നും കോണ്‍ഗ്രസും ലീഗും നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ജമാ അത്തെ ഇസ് ലാമിയെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി. വര്‍ഗീയതയ്ക്കെതിരെയുള്ള നിലപാടാണ് എല്‍ഡിഎഫിനുള്ളത്. ആര്‍എസ്എസുമായി സിപിഎം ഒരു കുട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍തന്നെ പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗീയത ഒരുപോലെയാണെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും ഗോവിന്ദന് വ്യക്തമാക്കി. വിമോചനസമരകാലത്ത് ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ചരിത്രത്തെ ചരിത്രമായി കാണണം. വര്‍ഗീയ ശക്തികളുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ട. വ്യാജ പ്രചാരവേലയാണ് സിപിഎമ്മിനെതിരെ നടക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
Read Moreഹായ്… ജിലേബിയും ലഡുവും പിന്നെ കുറേ പൈസയും; ബേക്കറി കുത്തി തുറന്ന് മോഷണം; പ്രതികൾക്കായി അന്വേഷണം ഊർജിതം
തിരുവല്ല: തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. തിരുമൂലപുരത്ത് പ്രവർത്തിക്കുന്ന അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പ്രധാന ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ അഞ്ചംഗ സംഘം മേശയിൽ നിന്നു 5200 രൂപയോളം കവർന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ജീവനക്കാരനായ സുരേന്ദ്രൻ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥാപന ഉടമ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പുലർച്ചെ 3.20 ഓടെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണസംഘം അകത്തു കയറുന്നതായ ദൃശ്യങ്ങൾ ലഭിച്ചു. മഴക്കോട്ടും തൊപ്പിയും ധരിച്ച സംഘം പണം പരതുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന ബേക്കറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ എത്തിയ സംഘം മോഷണ ശ്രമം നടത്തുകയും ഇവിടെ…
Read Moreകളിപ്പാട്ടത്തിൽ ചവിട്ടി അച്ഛൻ വീണു: കൈയിലിരുന്ന നാലു വയസുകാരനു ദാരുണാന്ത്യം
തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന് – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാൻ ആണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിക്ക് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു.ഉടനെ എസ്എടി ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.
Read Moreതേങ്ങ വില തെങ്ങോളം ഉയരത്തിൽ; ഒരു വര്‍ഷത്തിനുള്ളില്‍ കിലോഗ്രാമിന് 40 രൂപയുടെ കയറ്റം; വെളിച്ചെണ്ണ വിലയും കുതിക്കുന്നു; ഓണമാകുമ്പോൾ സെഞ്ചുറി കടന്നേക്കുമെന്ന് വ്യാപാരികൾ
കോട്ടയം: തേങ്ങയുടെ വില വീണ്ടും ഉയരുന്നു. മൊത്തവ്യാപാരവില 75 രൂപയിലേക്കും ചില്ലറവില 82 രൂപയിലുമെത്തി. ബ്രാന്‍ഡഡ് വെളിച്ചെണ്ണ 350 രൂപയാണു വില. നിലവിലെ സാഹചര്യത്തില്‍ ഓണമാകുന്പോഴെക്കും നാളികേരം വില 100 രൂപയിലെത്തിയാലും അതിശയിക്കാനില്ലെന്നു വ്യാപാരികള്‍ പറയുന്നു. വെളിച്ചെണ്ണവില അടുത്ത മാസത്തോടെ 500 രൂപയിലെത്താം. കേരളത്തില്‍ നാളികേരം ഉത്പാദനം കുത്തനെ ഇടിയുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള തേങ്ങ മറ്റു സംസ്ഥാനങ്ങളിലേക്കു കയറിപ്പോകുകയും ചെയ്യുന്നു.കാങ്കയം, പൊള്ളാച്ചി, ഉദുമല്‍പേട്ട, തേനി, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നാണു കൂടുതലായി തേങ്ങ കൊണ്ടുവരുന്നത്. കേരളത്തില്‍ തെങ്ങുകൃഷി ഓരോ വര്‍ഷവും കുറയുകയാണ്. കാലാവസ്ഥാവ്യതിയാനവും ചെല്ലി, വണ്ട് ശല്യവും സങ്കരയിനം തെങ്ങുകളെ നശിപ്പിക്കുന്നു. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വന്‍ ചെലവാണ്. നാലു മുതല്‍ അഞ്ചുവര്ഷംവരെയെടുക്കും കായ്ക്കാന്‍. തെങ്ങ് കയറ്റക്കൂലി നൂറു രൂപയിലെത്തി. തെങ്ങിന്റെ മുകള്ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപ നല്‍കണം. ഒരു വര്‍ഷത്തിനുള്ളില്‍ നാളികേരവിലയിൽ കിലോഗ്രാമിന് 40 രൂപയുടെ കയറ്റമാണുണ്ടായത്.…
Read Moreബർത്തഡേ ആഘോഷത്തിന് ശേഷം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ നിയന്ത്രണം വിട്ട് കാർ കനാലിൽ പതിച്ചു; നീന്തുന്നതിടെ മുങ്ങിത്താണ് യുവാവിന് ദാരുണാന്ത്യം; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കൾ
ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിനുശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കാര്‍ കനാലില്‍ വീണ് യുവാവ് മരിച്ചു. ആലപ്പുഴ തത്തംപള്ളി വാര്‍ഡില്‍ കുറ്റിച്ചിറ വീട്ടില്‍ ബേബിച്ചന്റെയും പുഷ്പമ്മയുടെയും മകന് ബിജോയ് ആന്റണി (32) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ജോജോ ലോനന്, ടിജു തോമസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. പുന്നമട രാജീവ് ജെട്ടിക്കു സമീപത്തെ വളവില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പിറന്നാളാഘോഷം കഴിഞ്ഞു ഭക്ഷണം കഴിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബിജോയിയാണ് കാര്‍ ഓടിച്ചിരുന്നത്. വളവുതിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു കനാലില്‍ പതിച്ചതാകാമെന്നു പോലീസ് പറഞ്ഞു. കനാലില്‍ വീണ കാറിന്റെ വാതില്‍ തുറന്നു സുഹൃത്തുക്കള്‍ പുറത്തിറങ്ങി. ബിജോയിയെയും ഇവര്‍ പുറത്തെത്തിച്ചു. എന്നാല്‍, നീന്തലറിയാത്ത ബിജോയിയെ കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിനിടെ താഴ്ന്നുപോകുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ നീന്തി കരയിലെത്തി നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി.…
Read Moreവേഗത്തിൽ പറക്കാൻ എല്ലാം ഞാൻ ശരിയാക്കിത്തരാം; ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തുറവൂർകാരി അനീഷയുടെ വലയിൽ വീണത് നിരവധിപേർ
തുറവൂർ: ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരിൽനിന്നു പണം കൈപ്പറ്റിയിട്ട് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നല്‍കാതെ കടന്നുകളഞ്ഞ പ്രതി പിടിയിൽ. തൃശൂർ ചാവക്കാട് താലൂക്കിൽ അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷ( 27)യാണ് അറസ്റ്റിലായത്. വിദേശത്ത് പോകുന്നതിനും വരുന്നതിനും മറ്റുമായി ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് ഇടനിലക്കാരിയായിനിന്ന് വേഗത്തിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പലരിൽനിന്നു പണം കൈപ്പറ്റിയിരുന്നത്. കാനഡയിൽനിന്ന് നാട്ടിലേക്ക് വരുന്നതിനായി മൂന്ന് ഫ്ലൈറ്റ് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽനിന്ന് 2,55,000 രൂപ വാങ്ങിയിട്ട് ടിക്കറ്റ് നൽകാതെ പറ്റിച്ച പരാതിയിൽ കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്. പ്രതിക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ നിരവധി കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത കാര്യം അറിവായതോടെ…
Read Moreവാട്സ്ആപ്പിലൂടെ മുത്തലാഖ്; വിവാഹസമയത്ത് 25 പവന് സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വർണം ആവശ്യപ്പെട്ടു പീഡിപ്പിച്ചു; മുത്തലാഖ് ചൊല്ലിയത് അബുദാബിയിൽ ഇരുന്ന്
കാസര്‍ഗോഡ്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുംബഡാജെ ബെളിഞ്ചയിലെ ലത്തീഫിനെതിരേ (31) ആദൂര്‍ പോലീസ് കേസെടുത്തു. 2018 മാര്‍ച്ച് 18നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് 25 പവന് സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്ണമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്ന് കേസില്‍ പറയുന്നു. ജൂണ്‍ 13നു രാത്രി 11.30നു ഭര്‍ത്താവ് അബുദാബിയില്‍നിന്നു വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി അറിയിക്കുകയായിരുന്നു.
Read More