ക​രി​മ്പു​ലി​ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ; പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ച് വ​നം​വ​കു​പ്പ്, ഭീതിയിൽ നാട്ടുകാർ

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​രി​മ്പു​ലി​യി​റ​ങ്ങി. ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ​പ്പെ​ട്ട എ​ലി​ക്കോ​ട് ഇ​രു​ക്കു​ഴി ഭാ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്താ​ണ് ക​രി​മ്പു​ലി​യെ ക​ണ്ട​ത്.ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി​ട്ടാ​ണ് നാ​ട്ടു​കാ​ർ ക​രി​മ്പു​ലി​യെ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ട​ത്. രാ​വി​ലെ റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​രി​മ്പു​ലി​യെ കാ​ണു​ന്ന​ത്. പി​ന്നീ​ട് വൈ​കീ​ട്ട് അ​ഞ്ചോ​ടെപ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രും ഈ ​പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യെ ക​ണ്ടു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഒ​മ്പ​താം വാ​ർ​ഡ് മെ​മ്പ​ർ പ്ര​സ​ന്ന​കു​മാ​രി വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക്യാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Read More

മാ​സ​പ്പ​ടി കേ​സിൽ നേരറിയാൻ എ​സ്ഐ​ടി; പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ, മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ, മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. മൂ​വ​ർ​ക്കു​മെ​തി​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും ര​ജി​സ്‌​റ്റ​ർ ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ സി​എം​ആ​ർ​എ​ൽ – എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​ഴി​മ​തി നി​രോ​ധ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മ​ട​ക്കം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​കാ​മെ​ന്നാ​ണ് എ​ജി നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി…

Read More

ചാ​ർ​ട്ടേ​ഡ് വി​മാ​ന​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ ആ​രെ​ന്ന് മ​റ​ച്ചു​വ​യ്ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ അ​ങ്ങേ​യ​റ്റം ദു​രൂ​ഹം; പി. ​രാ​ജീ​വ്

കൊ​ച്ചി: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ യാ​ത്രാ വി​വാ​ദ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പി. ​രാ​ജീ​വ്. ചാ​ർ​ട്ടേ​ഡ് വി​മാ​ന​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ ആ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ൾ അ​ങ്ങേ​യ​റ്റം ദു​രൂ​ഹ​മാ​ണ്. മ​ന്ത്രി​മാ​രു​ടേ​ത് ഇ​രി​ക്കു​ന്ന സ്ഥാ​നം മ​റ​ന്നു​ള്ള പ്ര​സ്താ​വ​ന​ക​ളാ​ണ്. നേ​ര​ത്തെ മം​ഗ​ലാ​പു​രം യാ​ത്ര​യും ആ​ര് സ്പോ​ൺ​സ​ർ ചെ​യ്തെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി മ​റ​ച്ചു​വ​ച്ചെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. ഇ​ത് ജ​ന​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ അ​ല്ല. മു​ത​ലാ​ളി​മാ​രു​ടെ സ​ർ​ക്കാ​രാ​ണ്. വൈ​ദ്യു​തി ഇ​ല്ലാ​തെ നാ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കേ​ണ്ട​തി​ല്ലേ​യെ​ന്ന് പ​റ​യു​ന്ന നീ​റോ ച​ക്ര​വ​ർ​ത്തി​മാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും പി.​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അബ്കാരിക്കേസ്: ആ​ന്‍റോ അ​ഗ​സ്റ്റി​ന് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ധി​ച്ചു

കൊ​ച്ചി: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ധി​ച്ചു. ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വ് ന​ശി​പ്പി​ക്കാ​നോ ശ്ര​മി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടൊ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ആ​ന്‍റോ അ​ഗ​സ്റ്റി​ന് കോ​ട​തി ഉ​ത്ത​ര​വ് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ജ​യി​ലി​ൽ നി​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങാ​നാ​വും. മെ​സി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ൽ മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം മു​ട്ടി​ൽ മ​രം മു​റി​യി​ലെ വ​ഞ്ച​ന കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് ജെ.​ബി. പ​ർ​ദ്ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വി​ചാ​ര​ണ ത​ട​യ​ണ​മെ​ന്ന്…

Read More

ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി മ​ന്ദി​റി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ പ​തി​നേ​ഴു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത മൂ​ന്നം​ഗ സം​ഘത്തിലൊരാളെ പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി മ​ന്ദി​റി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ വ​ച്ച് പൊ​ലി​സു​കാ​രെ​ന്ന വ്യാ​ജേ​ന മൂ​ന്നം​ഗ സം​ഘം പ​തി​നേ​ഴു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​സി​ഫ് എ​ന്ന പ്ര​തി​യെ പൊ​ലി​സ് പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച രാത്രി ഏ​ഴി​ന് പെ​ൺ​കു​ട്ടി​യും ആ​ൺ​സു​ഹൃ​ത്തും ക​ൽ​ക്കാ​ജി മ​ന്ദി​റി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ പോ​യ ശേ​ഷം ഏ​ഴ​ര​യ്ക്ക് ഇ​രു​വ​രും സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലേ​ക്ക് ന​ട​ക്കാ​നാ​യി പോ​യി. ഇ​തി​നി​ടെ​യാ​ണ് 25നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നം​ഗ സം​ഘം പൊ​ലി​സു​കാ​രാ​ണെ​ന്ന വ്യാ​ജേ​ന ഇ​വ​ർ​ക്ക​ടു​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ളി​ൽ ഒ​രാ​ൾ തോ​ക്കും ക​ത്തി​യു​മെ​ടു​ത്ത് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​നെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ മാ​റി​മാ​റി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഘം സ്ഥ​ലം വി​ട്ടു. വി​വ​രം അ​റി​ഞ്ഞ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി രാ​ത്രി 8:45ന് ​പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ…

Read More

റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ 56.32 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജി​എ​സ്ടി വ​കു​പ്പ്; മെ​സി​യു​ടെ പേരിൽ നടത്തിയ ക​ള്ള​ക്ക​ളി​ക​ളെ​ല്ലാം മു​ൻ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യെ​ന്ന് സ്റ്റാ​ഫം​ഗ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്ക് കു​രു​ക്ക് മു​റു​കു​ന്നു. നി​കു​തി​യും പ​ലി​ശ​യും പി​ഴ​യും ഉ​ൾ​പ്പെ​ടെ 56.32 കോ​ടി രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജി​എ​സ്ടി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. നി​കു​തി ഇ​ന​ത്തി​ൽ 25.78 കോ​ടി രൂ​പ​യും, പ​ലി​ശ​യാ​യി 4.76 കോ​ടി രൂ​പ​യും, നി​കു​തി വെ​ട്ടി​പ്പി​ന് 100 ശ​ത​മാ​നം പി​ഴ​യാ​യി 25.78 കോ​ടി രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബാ​ധ്യ​ത വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ആ​ർ​ബി​സി​ക്ക് ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ നീ​ക്കം. സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്പ​ലി​ശ​യും പി​ഴ​യും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​സി​യു​ടെ പേരിലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​കു​തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​തി​ന് പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ ജി​എ​സ്ടി വ​കു​പ്പ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മെ​സി​ത​ട്ടി​പ്പിലെ…

Read More

സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് ‘മാ​സ​പ്പ​ടി’ കേ​സി​ൽ സ്വ​ത​ന്ത്ര​ സം​സ്ഥാ​ന ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘മാ​സ​പ്പ​ടി’ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്തി​ന്മേ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​മെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ഇ​ഡി ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​മെ​ന്നാ​ണ് വി​ജി​ല​ൻ​സി​നും സ​ർ​ക്കാ​രി​നും എ​ജി ന​ൽ​കി​യ നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ത​മ്മി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ രീ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ഇ​ഡി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി സം​സ്ഥാ​ന ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

Read More

ലോ​ക കേ​ര​ള​സ​ഭ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഇ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച രീ​തി​യി​ൽ ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​റാം എ​ഡി​ഷ​ൻ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.ആ​റാം ലോ​ക കേ​ര​ള​സ​ഭ​യ്ക്കാ​യി ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ലോ​ക കേ​ര​ള​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഓ​ഫീ​സ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഓ​ഫീ​സ് ന​ട​ത്തി​പ്പി​നു​ള്ള ഭ​ര​ണ​പ​ര​മാ​യ ചെ​ല​വു​ക​ൾ​ക്കും നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു​മാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ള്‍ ലോ​ക കേ​ര​ള സ​ഭ​യ്‌​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം വി.​ഡി.​സ​തീ​ശ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നു.

Read More

വി​മാ​ന​ത്തി​ൽ പ​റ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും, ബൈ​ക്കി​ൽ ചെ​ത്ത് പ​യ്യ​ൻ​മാ​രാ​യി ക​റ​ങ്ങി ന​ട​ന്ന് മോ​ഷ​ണം ന​ട​ത്താ​നു​ള്ള സ്ഥ​ലം സ്കെ​ച്ച് ചെ​യ്യും; 11 അം​ഗ സം​ഘം​പി​ടി​യി​ൽ

കൊ​ച്ചി: വ​ൻ ക​വ​ർ​ച്ചാ പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ലെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ 11 അം​ഗ സം​ഘ​ത്തെ പൊ​ലി​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​യ​തെ​ന്നും ഇ​വ​ർ മീ​റ​റ്റ് സ്വ​ദേ​ശി​ക​ളാ​ണെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. തൃ​ശൂ​രി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ റി​ഹാ​ൻ എ​ന്ന​യാ​ൾ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച് പൊ​ലി​സി​ന് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​മ​ശേ​രി​യി​ലെ ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് പേ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് അ​ഞ്ച് പേ​രെ കൂ​ടി പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ​ത്തി ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി​യാ​ണ് ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ക​വ​ർ​ച്ച​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘം ട്രെ​യി​ൻ മാ​ർ​ഗം ബൈ​ക്കു​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ സം​ഘം നേ​ര​ത്തെ എ​ത്തി​ച്ച ബൈ​ക്കു​ക​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് മോ​ഷ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.…

Read More

‘ഉമര്‍ ഖാലിദാണ് ഞങ്ങളുടെ ക്യൂപിഡ്’: പ്രണയകഥ വെളിപ്പെടുത്തി സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും

ന്യൂഡല്‍ഹി: ബോളിവുഡ് താരം സ്വര ഭാസ്‌കറും രാഷ്ട്രീയ പ്രവര്‍ത്തകനായ ഫഹദ് അഹമ്മദും തമ്മിലുള്ള പ്രണയബന്ധത്തിന് വഴിത്തിരിവായത് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദാണെന്ന് വെളിപ്പെടുത്തല്‍. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് തങ്ങളെ ഒന്നിപ്പിച്ചത് ഉമര്‍ ഖാലിദാണെന്ന കാര്യം ദമ്പതികള്‍ തുറന്നുപറഞ്ഞത്. ‘ഉമര്‍ ഖാലിദ് എന്റെ അടുത്ത സുഹൃത്താണ്. അവന്‍ തന്നെയാണ് സ്വരയുടെ നമ്പര്‍ തന്നിട്ട് ‘നീ ഇപ്പോള്‍ തന്നെ അവളെ വിളിക്കൂ’ എന്ന് എന്നോട് പറഞ്ഞത്,’ എന്ന് ഫഹദ് ഓര്‍ത്തെടുത്തു. സാധാരണയായി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ സ്വര എടുക്കാറില്ലെങ്കിലും, അന്നത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആ കോള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് സ്വര വ്യക്തമാക്കി. തങ്ങളുടെ പ്രണയത്തിലെ ‘ക്യൂപിഡ്’ ഉമര്‍ ഖാലിദായിരുന്നുവെന്നും അദ്ദേഹം നല്‍കിയ ആ ഒരൊറ്റ ഫോണ്‍ നമ്പറാണ് പിന്നീട് സൗഹൃദത്തിലേക്കും വിവാഹത്തിലേക്കും നയിച്ചതെന്നും സ്വര കൂട്ടിച്ചേര്‍ത്തു. 2020…

Read More