ന്യൂഡൽഹി: മൂന്നു മാസത്തിനുളളിൽ അഭ്യന്തര വിമാനയാത്രയ്ക്കും ആധാർ കാർഡ് നിർബന്ധമാക്കും. ഇതു സംബന്ധിച്ചു പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആധാർ നന്പറോ പാസ്പോർട്ട് നന്പറോ സമർപ്പിക്കാതെ രാജ്യത്തിനുള്ളിലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ വരും. നിയമലംഘനങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആധാർ/പാസ്പോർട്ട് നിർബന്ധമാക്കലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വാദം. വിമാനയാത്രകൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം തയാറാക്കാൻ കേന്ദ്ര സർക്കാർ ഐടി കന്പനിയായ വിപ്രോയ്ക്ക് നിർദേശം നൽകിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നിർദേശമനുസരിച്ചുള്ള പദ്ധതിയുടെ റിപ്പോർട്ട് അടുത്ത മാസം വിപ്രോ സർക്കാരിനു സമർപ്പിക്കുമെന്നാണ് വിവരം. വിമാനത്താവളങ്ങളിൽ യാത്രക്കാരന്റെ വിരലടയാളം പതിപ്പിക്കണം. ഇതുവഴി വിമാനയാത്രയ്ക്ക് യോഗ്യതയുണ്ടോയെന്ന് കണ്ടെത്താനാകും. വിമാന ടിക്കറ്റ് ബുക്കിംഗുകൾ ആധാർ നന്പരുമായി ബന്ധിപ്പിക്കാനുള്ള നീക്കം വ്യോമയാന മന്ത്രാലയം നടത്തുന്നുണ്ട്. ഇതുവഴി ബോർഡിംഗ് സമയത്ത് യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വിരലടയാളം വഴി മാത്രം വിമാനത്താവളങ്ങളിൽ ശേഖരിക്കാൻ കഴിയും. ഇറങ്ങുന്പോഴും ഇത്തരത്തിൽ…
Read MoreCategory: Travel
അഗസ്ത്യവനത്തിൽ ഇനി സാഹസിക വന വിനോദത്തിന്റെ ദിനങ്ങൾ
കോട്ടൂർസുനിൽ കാട്ടാക്കട: കൊടും കാട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാനും കാട്ട് മ്യഗങ്ങളെ കാണാനും അസുലഭ അവസരം ഒരുക്കി വനം വകുപ്പ് സഞ്ചാരികളെ വിളിക്കുന്നു. ഇനി ജില്ലയിലെ രണ്ട ു വന്യജീവി സങ്കേതങ്ങളിലും സാഹസിക വനവിനോദത്തിന്റെ കൊടി ഉയരുന്നു. നെയ്യാറിലും പേപ്പാറയിലുമാണ് പദ്ധതി വരുന്നത്. വനമധ്യത്തിൽ മരത്തിനുമുകളിൽ നിർമിച്ച ഏറുമാടത്തിൽ രാത്രി താമസം.പകൽ നെയ്യാറിലും കരമനയാറിലും ചങ്ങാടത്തിൽ യാത്ര. കാടും പുഴയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും മറക്കാനാവാത്ത അനുഭവമാണ് വനംവകുപ്പ് ഒരുക്കുന്നത്. ഏറുമാടത്തിൽ നാലുപേർക്ക് താമസിക്കാംകാടിനുള്ളിലെ ഏറുമാടത്തിൽ താമസിച്ചു തൊട്ടടുത്ത വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കാവുന്ന തരത്തിലാണ് ഏറുമാടത്തിന്റെ പൂർത്തീകരണം. ഇതു സന്ദർശകർക്കു വേറിട്ട അനുഭവം നൽകുമെന്ന് അധിക്യതർപറയുന്നു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന കാഴ്ചയും കാടിനുള്ളിലെ ശബ്ദങ്ങളും അനുഭവിച്ചറിയാവുന്ന തരത്തിലുള്ള പാക്കേജ് കൂടിയാണിത്. ഇതിനു പുറമെ പേപ്പാറ വനംവന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ ഗുഹാവാസം, ട്രക്കിംഗ്, വെള്ളച്ചാട്ട സന്ദർശനം, എന്നിവയും സഞ്ചാരികൾക്കായി തയാറാക്കിയിരിക്കുന്നു.സുരക്ഷിതമായ…
Read Moreസാഹസിക യാത്രികരുടെ ഇഷ്ടതാവളമായി പാൽകുളംമേട്
കട്ടപ്പന: സാഹസിക യാത്രികരുടെ ഇഷ്ടതാവളമായി പാൽകുളംമേട്. സമുദ്രനിരപ്പിൽനിന്നും 3200 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന തട്ടുതട്ടായ പുൽമേടിന്റെ കുടന്നയിലെ പാലുപോലെ ശുദ്ധവും ധാതുസമൃദ്ധവുമായ കുളമാണ് പാൽകുളംമേടെന്ന പേരു സമ്മാനിച്ചത്. ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിച്ചിട്ടുള്ള പാൽകുളം മേടിന്റെ വിശാലമായ നിത്യഹരിതാഭവും മലയിൽനിന്നുള്ള കാഴ്ചയും അവിസ്മരണീയ വിരുന്നാണ് സമ്മാനിക്കുന്നത്.ഇടുക്കിയിൽനിന്നും 12 കിലോമീറ്റർ അകലെ കരിന്പൻ ആൽപാറ വഴി 24 ഹെയർപിൻ വളവുകളുള്ള റോഡും കടന്നുചെല്ലുന്നത് പാൽകുളംമേടെന്ന കാഴ്ചയുടെ പറുദീസയിലേക്കാണ്. കാട്ടുറോഡും കാട്ടുമൃഗങ്ങളും എപ്പോഴും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന കോടമഞ്ഞും ചരിത്രമുറങ്ങുന്ന കുന്നിന്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. ശിലായുഗസ്മരണകൾ ഓടിയെത്തുന്ന പാൽകുളംമേട്ടിലെ പ്രകൃതിനിർമിത ഗുഹയും വിസ്മയകാഴ്ചയാണ്. 50 അടിയോളം നീളമുള്ള ഗുഹയിൽ നീർചാലുകളുടെ സ്പർശനമുണ്ടാകുമെപ്പോഴും.
Read Moreഈ അവധിക്കാലം കറങ്ങിയടിക്കാം, ഹാപ്പി ജേർണി..! അവധിക്കാലമെത്തി പാഠപുസ്തകങ്ങളും സ്കൂൾ ബാഗും മാറ്റിവച്ച് ഇനി ട്രാവൽബാഗെടുത്തോളൂ
ഋഷി അവധിക്കാലമെത്തി. പാഠപുസ്തകങ്ങളും സ്കൂൾ ബാഗും മാറ്റിവച്ച് ഇനി ട്രാവൽബാഗെടുത്തോളൂ. കൊച്ചു കൊച്ചു യാത്രകളിലൂടെ ഈ അവധിക്കാലം ആഘോഷമാക്കിയാലോ..തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ വേനലവധിക്കാലം അടിച്ചുപൊളിയാക്കാനും എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുമായി ഒരുക്കിയിരിക്കുന്ന ടൂർ പാക്കേജുകൾ തൃശൂരിന്റെ വിനോദ സഞ്ചാര വികസനത്തിന് കൂടി സഹായകമാകുന്നതാണ്. ചെറുതും വലുതുമായ നിരവധി യാത്രകളാണ് ഈ അവധിക്കാലത്തേക്കായി കാത്തുവച്ചിരിക്കുന്നത്…. ഇക്കോ ട്രിപ്പ് ചിമ്മിനി, പീച്ചി, പൂമല, വാഴാനി എന്നീ ഡാമുകളും ഒല്ലൂരിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടവും തൃക്കൂർ ഗുഹാക്ഷേത്രവും സന്ദർശിക്കുന്ന ഇക്കോട്രിപ്പ് രാവിലെ എട്ടിനാരംഭിക്കും. ഉച്ചഭക്ഷണവും രണ്ട ു നേരത്തെ ലഘുഭക്ഷണവുമടക്കം ഒരാൾക്ക് 600 രൂപയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ഈടാക്കുന്നത്. വൈൽഡ് ലൈഫ് സഫാരി രാവിലെ ആറിനാരംഭിച്ച് ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്ന പറന്പിക്കുളം വൈൽഡ് ലൈഫ് സഫാരി കാട്ടിലേക്കാണ്. പറന്പിക്കുളം കാട്ടിൽ ഒരു മണിക്കൂർ നീളുന്ന ട്രക്കിംഗ്,…
Read Moreകാടും പുഴയും ഇഷ്ടമാണോ, പോരൂ അഗസ് ത്യവനത്തിലേക്ക് ..! കാട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാനും മൃഗങ്ങളെ കാണാനും അസുലഭ അവസരം ഒരുക്കി വനം വകുപ്പും
കോട്ടൂർസുനിൽ കാട്ടാക്കട: : കൊടും കാട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാനും കാട്ട് മൃഗങ്ങളെ കാണാനും അസുലഭ അവസരം ഒരുക്കി വനം വകുപ്പ് സഞ്ചാരികളെ വിളിക്കുന്നു. ഇനി ജില്ലയിലെ രണ്ടു വന്യജീവി സങ്കേതങ്ങളിലും സാഹസിക വിനോദത്തിന്റെ കൊടി ഉയരുന്നു. നെയ്യാറിലും പേപ്പാറയിലുമാണ് പദ്ധതി വരുന്നത്. വനമധ്യത്തിൽ മരത്തിനുമുകളിൽ നിർമിച്ച ഏറുമാടത്തിൽ രാത്രി താമസം.പകൽ നെയ്യാറിലും കരമനയാറിലും ചങ്ങാടത്തിൽ യാത്ര. കാടും പുഴയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും മറക്കാനാവാത്ത അനുഭവമാണ് വനംവകുപ്പ് ഒരുക്കുന്നത്. ഏറുമാടത്തിൽ നാലുപേർക്ക് താമസിക്കാംകാടിനുള്ളിലെ ഏറുമാടത്തിൽ താമസിച്ചു തൊട്ടടുത്ത വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കാവുന്ന തരത്തിലാണ് ഏറുമാടത്തിന്റെ പൂർത്തീകരണം. ഇതു സന്ദർശകർക്കു വേറിട്ട അനുഭവം നൽകുമെന്ന് അധികൃതർപറയുന്നു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന കാഴ്ചയും കാടിനുള്ളിലെ ശബ്ദങ്ങളും അനുഭവിച്ചറിയാവുന്ന തരത്തിലുള്ള പാക്കേജ് കൂടിയാണിത്. ഇതിനു പുറമെ പേപ്പാറ വനം-വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ ഗുഹാവാസം, ട്രക്കിംഗ്, വെള്ളച്ചാട്ട സന്ദർശനം എന്നിവയും സഞ്ചാരികൾക്കായി തയ്യാറാക്കിയിരിക്കുന്നു.സുരക്ഷിതമായ…
Read Moreകാടറിയാൻ കാണാം കപ്രിക്കാട് ..! പെരിയാറിന്റെ തീരത്തു പ്രകൃതിഭംഗി ആസ്വദിക്കാനും വന്യജീവികളെ അടുത്തറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്ത് അഭയാരണ്യം
സിജോ പൈനാടത്ത് കൊച്ചി: പെരിയാറിന്റെ തീരത്തു പ്രകൃതിഭംഗി ആസ്വദിക്കാനും വന്യജീവികളെയും ശലഭങ്ങളെയും അടുത്തറിയാനും കപ്രിക്കാട് അഭയാരണ്യം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പെരുന്പാവൂരിനടുത്തു കൂവപ്പടി പഞ്ചായത്തിലാണ് അഭയാരണ്യം. വനംവകുപ്പിന്റെ നേച്ചർ സ്റ്റഡി സെന്ററിനു കീഴിലാണു 90 ഹെക്ടറോളം വരുന്ന ഈ പ്രദേശം. ഇല്ലിക്കാടുകളും ഏറുമാടങ്ങളും പുഴയോരത്തെ സഞ്ചാരപാതയും സൗന്ദര്യം കൂട്ടുന്ന അഭയാരണ്യത്തിൽ ആറ് ആനകളുണ്ട്. നാൽപതു വയസിൽ താഴെയുള്ള രണ്ടു കൊന്പനാനകളും നാലു പിടിയാനകളും. കോടനാടുള്ള ആനപരിശീലന കേന്ദ്രത്തിൽ വളർത്തിയിരുന്ന ആനകളെയാണ് അഭയാരണ്യത്തിലേക്കു മാറ്റിയിട്ടുള്ളത്. നൂറോളം മാനുകളാണ് അഭയാരണ്യത്തിലെ മറ്റൊരു ആകർഷകമായ കാഴ്ച. പുള്ളിമാനുകളും മ്ലാവുകളും മാൻപാർക്കിലുണ്ട്. കൂടിന്റെ പരിമിതിയില്ലാതെ നിശ്ചിത മേഖലയിൽ വിശാലമായി മേഞ്ഞു നടക്കുകയാണു മാനുകൾ. ഇടയ്ക്കു നിശ്ചിത എണ്ണം മാനുകളെ കാട്ടിലേക്കു വിടും. ആനകൾക്കായി ആനക്കൂടിന്റെ നിർമാണം പുരോഗമിക്കുന്നു. പെരിയാർ തീരത്ത് ഒരു കിലോമീറ്റർ സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും സാധിക്കുന്ന തരത്തിൽ സഞ്ചാരികൾക്കായി നടപ്പാതയും…
Read Moreദൈവത്തിന്റെ സ്വന്തം പൂന്തോട്ടം! Welcome to മൗലിന്നോംഗ്
ദൈവത്തിനൊരു നാടുണ്ട്. പച്ചപുതച്ച കേരളമാണത്. പക്ഷേ ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എവിടെയാണ്?. കേരളത്തിൽ നിന്നു നാലായിരത്തോളം കിലോമീറ്റർ അകലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലാണ് ആ ഗ്രാമം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി സ്വന്തമാക്കിയ പ്രകൃതിയെ പ്രണയിക്കുന്ന ഒരു പറ്റം മനുഷ്യരുടെ സ്വന്തം നാടായ “മൗലിന്നോംഗ്’. പ്രകൃതിയോടിണങ്ങി നിർമിച്ച ചെറിയ വീടുകളും പൂന്തോട്ടങ്ങളും മനോഹാരിത പകരുന്ന ഈ ഗ്രാമത്തിന്റെ മുഖമുദ്ര വൃത്തിയും വെടിപ്പുമാണ്. ഇവിടെ എപ്പോഴും ചെടികൾ പൂത്തു നിൽക്കും. 95 കുടുംബങ്ങളിലായി 520 അംഗങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. കുട്ടികളുൾപ്പെടെ ഗ്രാമവാസികളായ എല്ലാവരുടെയും നിസ്വാർഥമായ പ്രവർത്തനത്തിന്റെ ഫലമായാണ്, അവിടെയെത്തുന്ന എല്ലാ സഞ്ചാരികളുടെയും ഉള്ളിൽ മൗലിന്നോംഗ് വൃത്തിയുള്ള ഒരോർമായി ചേക്കേറുന്നത്. ഡിസ്കവർ ഇന്ത്യ മാഗസിനാണ് 2003 ൽ മൗലിംന്നോംഗിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തെരഞ്ഞെടുത്തത്. തുടർന്ന് 2005 ൽ ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ…
Read Moreമറയൂരിലെ ചന്ദനകാറ്റുംകൊണ്ട് ഇനി ചിന്നാറിൽ കൊട്ടവഞ്ചി സവാരി
മറയൂര്‍: മറയൂരിലെ ചന്ദനക്കാടും കുളിര്‍മയും മുനിയറയും കണ്ട് ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൊട്ടവഞ്ചി സവാരിയും ആസ്വദിക്കാം. കൊട്ടവഞ്ചി സവാരി എന്നാല്‍ വെറും സവാരി അല്ല രണ്ടു വന്യജീവി സങ്കേതങ്ങള്‍ക്കു നടുവിലൂടെ നൂറുകണക്കിന് മാന്‍കൂട്ടങ്ങളെയും കട്ടാനകളെയും കണ്ടറിഞ്ഞും കാടിനെ തൊട്ടറിഞ്ഞുമുള്ളതാണ് യാത്ര. ചിന്നാറും പാമ്പാറും കൂടിച്ചേരുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിനൂള്ളിലെ അമരാവതി ആറിലാണ് തമിഴ്നാട് സര്‍ക്കാര്‍ പത്തു കൊട്ടവഞ്ചികളുമായി സവാരി ആരംഭിച്ചിരിക്കുന്നത്. മറയൂരിലെ പ്രധാന ഇക്കോടൂറിസം കേന്ദ്രമായ ചിന്നാര്‍ വന്യജീവി സങ്കേതത്തിനോടു ചേര്‍ത്ത് കേരള – തമിഴ്നാടിന്റെയും അതിര്‍ത്തി പ്രദേശത്താണ് തമിഴ്നാട് വനംവകുപ്പ് കൊട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് വനംവകൂപ്പ് ഒമ്പതുലക്ഷം രൂപ മുടക്കിയാണ് ഇക്കോ ടൂറിസം പദ്ധതിയൊരുക്കിയിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വനത്തിലൂടെ യാത്രചെയ്ത് വഞ്ചിയില്‍ സവാരിയൊരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച ഈ പദ്ധതി വനത്തിലൂടെ യാത്രചെയ്ത് കൂട്ടാര്‍ പുഴ കടക്കുവാനായി ബുദ്ധിമുട്ടനുഭവിക്കുന്ന തളിഞ്ചി, മഞ്ഞപ്പെട്ടി…
Read Moreശാന്തം, ഈ ശാന്തസമുദ്ര തീരം
പകൽ അസ്തമിക്കുന്നു… വെള്ളപ്പരപ്പിനപ്പുറം അംബരചുംബികളുടെ നിഴലുകളിൽ വെളിച്ചത്തിന്റെ ചെറു ചതുരങ്ങൾ. ആകാശത്തേക്കു കയറിപ്പോകുന്ന നീളൻ ഗോപുരങ്ങളുടെ ചതുരക്കളങ്ങൾ. ബീച്ചിലെ നടപ്പാതയിലെ ജനത്തിരക്ക്. സഞ്ചാരികളും നാട്ടുകാരുമിടകലർന്ന്. നടപ്പാതയ്ക്കരികിലൊരു പഴയ കപ്പലുണ്ട് സ്റ്റാർ ഓഫ് ഇന്ത്യ. ഇംഗ്ലണ്ടിലെ ഐൽ ഓഫ് മാനിലെ റാംസെ കപ്പൽ നിർമാണശാലയിലാണ് കപ്പലുകൾ തടികൊണ്ടുമാത്രം നിർമിച്ചിരുന്ന കാലത്ത് ഉരുക്കിൽ നിർമിച്ചിറങ്ങുന്നത്. സംഭവബഹുലമാണ് കപ്പലിന്റെ ജലജീവിതം. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിൽ ഒരപകടവും നാവിക കലാപവും. രണ്ടാം യാത്രയിൽ ബംഗാൾ ഉൾക്കടലിലെ കൊടുങ്കാറ്റ് കവർന്നെടുത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് തുറമുഖത്തടുത്തത്. തീർന്നില്ല. കപ്പിത്താൻ കടലിൽ മരിച്ചു. കടലിൽ മരിക്കുന്ന നാവികർക്ക് അന്നത്തെ കാലത്തു പതിവുള്ളതുപോലെ ജലസമാധി. അതുകൊണ്ടൊന്നും സ്റ്റാർ ഓഫ് ഇന്ത്യ അസ്തമിച്ചില്ല. പിന്നെയും കടലോളങ്ങളിൽ ഇന്ത്യയിലേക്ക് നാലു യാത്രകൂടി. നീണ്ട കടൽജീവിതത്തിനു ശേഷം സാന്റിയാഗോ കടൽക്കരയിൽ മ്യൂസിയമായി ശാന്തസമുദ്ര തീരജീവിതം തുടരുന്നു. കടൽക്കരയ്ക്ക് അല്പം അകലെ ഒരു തെരുവുണ്ട്…
Read Moreവരൂ.., പെരുന്തേനരുവിയിലേക്ക്…
പതിറ്റാണ്ടുകൾക്ക് മുന്‍പ് ഒരു വർഷകാലത്ത് പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിച്ച് കാടും മേടും പിന്നിട്ട് പന്പാനദിയിൽ പതിച്ച നീരുറവ കാലാന്തരത്തിൽ അരുവിയായി വളർന്നു. പുണ്യനദിയായ പന്പയിലെ ജലത്തെ പോഷിപ്പിക്കുന്ന അരുവിയിലെ ജലത്തിന് വനത്തിലൂടെ ഒഴുകിയെത്തുന്നതിന്റെ ഒൗഷധഗുണങ്ങൾ ഏറെയുണ്ടായിരുന്നു. മണ്‍സൂണ്‍ കാലത്ത് കാറ്റിലും മഴയിലും അടർന്നു വീണ പെരുന്തേനീച്ചയുടെ അടകൾ മലവെള്ളപാച്ചിലിൽ കാട്ടരുവിയിലൂടെ ഒഴുകിയെത്തി. തേനടകൾ നിരന്തരം ഒഴുകിവരാൻ തുടങ്ങിയതോടെ ജനങ്ങൾ അരുവിക്കൊരു പേരിട്ടു പെരുന്തേനരുവി. ഒൗഷധ ഗുണമുള്ള ജലമായതിനാൽ പല രോഗങ്ങൾക്കുമുള്ള മരുന്നായി പെരുന്തേനരുവിയിലെ വെള്ളം പൂർവികർ ഉപയോഗിച്ചിരുന്നതായി ഐതിഹ്യ കഥകൾ പറയുന്നു. കഥകൾ എന്തുമാകട്ടെ കാര്യം ഇതൊന്നുമല്ല… വേനൽക്കാലത്ത് പെരുന്തേനരുവിയിൽ എത്തിയാൽ രണ്ടുണ്ട് ഗുണങ്ങൾ. അരുവിയുടെ യഥാർഥ രൂപം ആസ്വദിക്കാനുമാകും അപകടം ഒഴിവാക്കുകയും ചെയ്യാം. പാറയ്ക്കു മുകളിലൂടെ നടക്കുകയും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മനം കുളിർക്കെ കാണാനുമാകും. ഒപ്പം തന്നെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ രൂപപ്പെട്ട കുഴികളുടെ ആഴംകണ്ട്…
Read More