മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും വേണ്ടി ചക്കുളത്ത്കാവ് ദേവീ ക്ഷേത്രത്തിൽ പ്രത്യേക പൂജ. സിനിമാ ലോകത്തേയ്ക്ക് മമ്മൂക്ക വീണ്ടും മടങ്ങി എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.