തർക്കങ്ങളില്ലാതെ നാട്ടുകാർ സ്ഥലം വിട്ടു നൽകി; തോ​ട്ട​ഭാ​ഗം – ച​ങ്ങ​നാ​ശേ​രി റോ​ഡു നി​ർ​മാ​ണം അ​തി​വേ​ഗം 

തി​രു​വ​ല്ല : തോ​ട്ട​ഭാ​ഗം- ച​ങ്ങ​നാ​ശേ​രി പാ​ത​യു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 36 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തോ​ട്ട​ഭാ​ഗം മു​ത​ൽ ക​വി​യൂ​ർ വ​രെ​യു​ള്ള ഭാ​ഗം വീ​തി​കൂ​ട്ടു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ര മീ​റ്റ​റോ​ളം സ്വ​കാ​ര്യ ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ത്ത് കെ​ട്ടി​യി​രു​ന്ന മ​തി​ലു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന പ​ണി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മ​തി​ലു​ക​ൾ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. പാ​യി​പ്പാ​ട് മു​ത​ൽ ക​ണി​യാ​മ്പാ​റ വ​രെ ആ​റു കീ​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തെ പാ​ത​യു​ടെ വീ​തി​ക്കൂ​ട്ട​ൽ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി.

ഇ​വി​ടെ സ്ഥ​മെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ ഒ​രു മാ​സം മു​മ്പ് തു​ട​ങ്ങി​യി​രു​ന്നു. ജ​ല അ​ഥോ​റി​റ്റി പൈ​പ്പു​ക​ൾ, ടെ​ലി​ഫോ​ൺ കേ​ബി​ളു​ക​ൾ തു​ട​ങ്ങി​യ​വ ഇ​ടു​ന്ന​തി​നു​ള​ള സൗ​ക​ര്യം ന​ൽ​കു​ന്ന വി​ധ​മാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണം. ഇ​തി​ലൂ​ടെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​തെ പി​ന്നീ​ട് ഇ​വ ഇ​ടു​ന്ന​തി​നു ക​ഴി​യും.

പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ലും കൂ​ടി ക​ട​ന്നു പോ​കു​ന്ന പാ​ത​യാ​ണി​ത്. ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ സ്ഥ​ലം വി​ട്ടു ന​ൽ​കാ​ൻ വ​സ്തു ഉ​ട​മ​ക​ൾ ത​യാ​റാ​യ​താ​ണ് പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ​തെ​ന്ന് കി​ഫ്ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts