മ​ഹാ​പ്ര​ള​യം: ന​ഷ്ട​പ​രി​ഹാ​രം ന​ഷ്ട​മാ​ക്കി​യ​തി​ൽ പ്രതിഷേധിച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ജി​ല്ല​യി​ലെ 99 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച 10,59,600 രൂ​പ ന​ഷ്ട​മാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​പി.​ജോ​ൺ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25ന് ​അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ട്ര​ഷ​റി​യി​ലേ​ക്കു കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റാ​തെ ന​ഷ്ട​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫെ​ഡ​റേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ​ള്ള​വും വ​ല​യും ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ട​ൻ പ​ണം കൈ​മാ​റ​ണ​മെ​ന്നും മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത പി.​പി. ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി. ​ഫ്രാ​ൻ​സി​സ്, ജോ​ളി ആ​ന്‍റ​ണി, സു​രേ​ഷ് കു​മാ​ർ, സെ​യ്ദ് മു​ഹ​മ്മ​ദ്, സി.​കെ. കു​ട്ട​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts