ഘട്ടംഘട്ടമായി കേരളം മദ്യത്തിൽ മുങ്ങും; മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​ത് ബാ​റു​ട​മ​ക​ൾ​ക്ക് സിപിഎം ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ളെ​ല്ലാം തു​റ​ക്കു​ന്ന​തു വ​ഴി യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബാ​റു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം ഇ​ട​തു മു​ന്ന​ണി നി​റ​വേ​റ്റി​ക്കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സു​പ്രീം​കോ​ട​തി വി​ധി ഇ​തി​ന് സൗ​ക​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. മു​ൻ​ധ​ന​കാ​ര്യ മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രെ കേ​സ് ന​ട​ത്തി​യാ​ൽ ഇ​ട​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ബാ​റു​ക​ളെ​ല്ലാം തു​റ​ന്നു ത​രാ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​യി ബാ​റു​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് ബി​ജു ര​മേ​ശ് ക​ഴി​ഞ്ഞ മാ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ ​വാ​ഗ്ദാ​നം നി​റ​വേ​റ്റു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്- ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ മ​ദ്യാ​ല​യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ മ​ദ്യ​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts