കൈ​പൊ​ള്ളി ചി​ക്ക​ൻ വി​ല! ഇ​റ​ച്ചി കോ​ഴി​ക്കു വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ധാരണക്കാ​രു​ടെ ജീ​വി​തം താ​ളം തെ​റ്റു​ന്നു; ഇ​ട​നി​ല​ക്കാ​ർ പ​റയുന്നത് ഇങ്ങനെ… ​

വൈ​ത്തി​രി: ഇ​റ​ച്ചി കോ​ഴി​ക്കു വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ദാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം താ​ളം തെ​റ്റു​ന്നു.

ര​ണ്ടാ​ഴ്ച​ക്കി​ടെ 70 രൂ​പ​യോ​ള​മാ​ണ് വി​ല വ​ർ​ധി​ച്ച​ത്. നി​ല​വി​ൽ ഒ​രു കി​ലോ കോ​ഴി ഇ​റ​ച്ചി​ക്ക് 240 രൂ​പ​യാ​ണ് വി​ല.

കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള കോ​ഴി​യു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

ഈ ​വ​ർ​ഷം കോ​ഴി​ത്തീ​റ്റ​യി​ലു​ണ്ടാ​യ വി​ല​വ​ർ​ധ​ന​വും വേ​ന​ൽ​ക്കാ​ല ചൂ​ടും കോ​ഴി ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യി. ഇ​ത് വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യ​താ​യി ക​ന്പ​ള​ക്കാ​ട് എ ​വ​ണ്‍ ചി​ക്ക​ൻ​സി​ന്‍റെ ഉ​ട​മ നി​സാം പ​റ​ഞ്ഞു.

 ഇ​ത് പ​ല ഫാ​മു​ക​ളും ഈ ​വ​ർ​ഷം ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ചെ​ല​വ് കൂ​ടി​യ​തും വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യെ​ന്ന് ഇ​ട​നി​ല​ക്കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment