ഹൈദരാബാദ്: പതിമൂന്നുരിക്ക് 40 കാരനുമായി വിവാഹം. ശൈശവ വിവാഹത്തിനെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലാണ് സംഭവം നടന്നത്.
വിവാഹത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചയായിരുന്നു. പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ പോലീസിന് കേസെടുക്കേണ്ടി വന്നു.
വരനായ 40കാരന്, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന്, ഇടനിലക്കാരന്, 40കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് വിവാഹത്തിന്റെ വിവരം പോലീസിനെ അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗമയില്‍ ആണ് ഈ നിയമവിരുദ്ധമായ ശൈശവ വിവാഹം നടന്നത്.
ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്പില് നില്ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്ത് നില്ക്കുന്നതും കാണാം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.