പാറ്റ്ന: ബീഹാറിൽ കടയിൽ നിന്നും ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി കഴുത്തിൽ ചെരിപ്പ് മാല അണിയിച്ച് നടത്തി. അഞ്ച് കുട്ടികളെയാണ് കടയുടമ നഗ്നരാക്കിയത്.
സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ട ജനക്കൂട്ടം വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനു ശേഷമാണ് പോലീസ് കേസിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തത്.7
കടയുടമയെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചയാൾക്കെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.