ചോറ്റാനിക്കരയിൽ ബാലികയെ കൊലപ്പെടുത്തിയ കേസ്! ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ; രണ്ടാം പ്രതി കുട്ടിയുടെ അമ്മ, സഹായി ബേസിൽ എന്നിവർക്ക് ജീവപര്യന്തം

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി​ക്ക് വ​ധ​ശി​ക്ഷ. തി​രു​വാ​ണി​യൂ​ർ മീ​ന്പാ​റ കോ​ണം​പ​റ​ന്പി​ൽ ര​ഞ്ജി​ത്തി (32)നാ​ണ് എ​റ​ണാ​കു​ളം അഡീഷണൽ സെഷൻസ് കോ​ട​തി വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച​ത്.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ കു​ട്ടി​യു​ടെ മാ​താ​വ്, ര​ഞ്ജി​ത്തി​ന്‍റെ സു​ഹൃ​ത്ത് തി​രു​വാ​ണി​യൂ​ർ ക​രി​ക്കോ​ട്ടി​ൽ ബേ​സി​ൽ (22) എ​ന്നി​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്ത​വു​മാ​ണ് ശി​ക്ഷ. ക​ഴി​ഞ്ഞ പ​ത്തി​ന് മൂ​വ​രെ​യും കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മൂ​ന്ന് പേ​ർ​ക്കെ​തി​രേ​യും കൊ​ല​പാ​ത​കം, ഗൂ​ഡാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, പോ​ക്സോ ആ​ക്ട്, ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് തെ​ളി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 12ന് ​കോ​ട​തി ശി​ക്ഷ വി​ധി​ക്കാ​നി​രി​ക്കെ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ര​ഞ്ജി​ത് ഒ​ത​ള​ങ്ങ ക​ഴി​ച്ച് ആ​ത്മ​ഹ​ത്യക്കു ശ്ര​മി​ച്ചി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ അ​ന്ന് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

2013 ഒ​ക്ടോ​ബ​റി​ലാ​ണ് ക​രി​ങ്ങാ​ച്ചി​റ എം​ഡി​എം​എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ നാ​ല് വ​യ​സു​കാ​രി​യെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ചേ​ർ​ന്ന് മാ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ ചു​വ​രി​ലി​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൊ​ല​ക്ക് ശേ​ഷം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്താ​ണ് പ്ര​തി​ക​ൾ മൃ​ത​ദേ​ഹം കു​ഴി​ച്ച് മൂ​ടി​യ​ത്.

Related posts