ജിംഗിൾ ബെൽസ്… എങ്ങും ക്രിസ്മസ് വൈബ്


കോ​​ട്ട​​യം: ദൈ​​വ​​പു​​ത്ര​​ന്‍റെ തി​രു​പ്പി​റ​വി​യെ വ​​ര​​വേ​​ല്‍​ക്കാ​​നാ​​യി നാ​​ടും ന​​ഗ​​ര​​വും ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. എ​​ങ്ങും ക്രി​​സ്മ​​സി​​ന്‍റെ ആ​​ര​​വ​​ങ്ങ​​ളാ​​ണ്. രാ​​ത്രി​​യെ പ​​ക​​ലാ​​ക്കു​​ന്ന ക്രി​​സ്മ​​സ് വൈ​​ബി​​ല്‍ ന​​ഗ​​ര​​വാ​​സി​​ക​​ളും ആ​​ഹ്ളാ​​ദ​​ത്തി​​ലാ​​ണ്.

വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ദീ​​പാ​​ലം​​കൃ​​ത​​മാ​യി. വീ​​ടു​​ക​​ളി​ൽ ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍ മി​​ന്നി​​തെ​​ളി​​യു​​ന്നു. കാ​​ര​​ള്‍ ഗാ​​ന​​ങ്ങ​​ള്‍ എ​​ങ്ങും കേ​​ള്‍​ക്കാം. കു​​ട്ടി​​ക​​ളും മു​​തി​​ര്‍​ന്ന​​വ​​രും ചേ​​ര്‍​ന്ന് ഉ​​ണ്ണി​​യേ​​ശു​​വി​​നു പി​​റ​​ക്കാ​​ന്‍ പു​​ല്‍​ക്കൂ​​ട് ഒ​​രു​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണ്.

Special Christmas Star Led Magic Lights. No Need PCB Simple Ideas - YouTube

മി​​ന്നി​​ത്തെ​​ളി​​യു​​ന്ന ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍
പേ​​പ്പ​​ര്‍ ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍​ക്ക് ഇ​​ത്ത​​വ​​ണ വീ​​ണ്ടും ഡി​​മാ​​ൻ​ഡ് കൂ​​ടി​​യി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും ഓ​​ട്ടോ​​മാ​​റ്റി​​ക് ലൈ​​റ്റു​​ക​​ളു​​ടെ വ​​ര്‍​ണ ഭം​​ഗി​​യി​​ലും എ​​ല്‍​ഇ​​ഡി ബ​​ള്‍​ബു​​ക​​ളു​​ടെ മാ​​സ്മ​​രി​​ക​​ത​​യി​​ലും മി​​ന്നി​​തെ​​ളി​​യു​​ന്ന ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​യും വി​​പ​​ണി കീ​​ഴ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍​ക്കൊ​​പ്പം അ​​ല​​ങ്കാ​​ര​​ങ്ങ​​ളു​​ടെ​​യും ഓ​​ട്ടോ​​മാ​​റ്റി​​ക് ബ​​ള്‍​ബു​​ക​​ളു​​ടെ​​യും ക​​ച്ച​​വ​​ടം ഇ​​ത്ത​​വ​​ണ നേ​​ര​​ത്തെ തു​​ട​​ങ്ങി​​യി​​രു​​ന്നു. പ​​ല​​യി​​ട​​ത്തും ക്രി​​സ്മ​​സ് ട്രീ​​ക​​ള്‍ ഒ​​രു​​ങ്ങി​ക്ക​​ഴി​​ഞ്ഞു. 100രൂ​​പ മു​​ത​​ല്‍ മി​​ന്നി​​തെ​​ളി​​യു​​ന്ന ബ​​ള്‍​ബു​​ക​​ള്‍ ല​​ഭി​​ക്കും.

Christmas Tree Cake Recipe | MyRecipes

മ​​ധു​​ര​​മൂ​​റു​​ന്നകേ​​ക്ക് വി​​പ​​ണി
കേ​​ക്കി​​ന്‍റെ മാ​​ധു​​ര്യ​​മി​​ല്ലെ​​ങ്കി​​ല്‍ എ​​ന്തു ക്രി​​സ്മ​​സ് ആ​​ഘോ​​ഷം. ബ്ലാ​​ക്ക് ഫോ​​റ​​സ്റ്റ്, റി​​ച്ച് ഫ്രൂ​​ട്ട്, ബ​​ദാം, പി​​സ്ത, കി​​സ്മി​​സ്, വാ​​നി​​ല, റി​​ച്ച്മ​​ണ്ട്‌​​സ്, വാ​​ള്‍​ന​​ട്‌​​സ്, ഡ്രൈ​​ഫ്രൂ​​ട്ട്‌​​സ്, ചോ​​ക്ക​​ലേ​​റ്റ്, ബ്രൌ​​ണി, പൈ​​നാ​​പ്പി​​ള്‍ ക്രീം…. ​​ക്രി​​സ്മ​​സ് സ്‌​​പെ​​ഷ​​ല്‍ കേ​​ക്കു​​ക​​ളു​​ടെ നി​​ര ഇ​​ങ്ങ​​നെ നീ​​ളു​​ന്നു.

ആ​​വ​​ശ്യ​​ക്കാ​​രു​​ടെ മു​​ന്നി​​ല്‍ വ​​ച്ചു​​ത​​ന്നെ നി​​മി​​ഷ​​ങ്ങ​​ള്‍​ക്ക​​കം കേ​​ക്കു​​ക​​ള്‍ ഉ​​ണ്ടാ​​ക്കി ന​​ല്‍​കു​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ഏ​​റ്റ​​വും പു​​തി​​യ ട്ര​​ന്‍​ഡ്. പ്ലം ​​കേ​​ക്കി​​നും മാ​​ര്‍​ബി​​ള്‍ കേ​​ക്കി​​നും 800 ഗ്രാ​​മി​​ന് 360 രൂ​​പ​​യാ​​ണ് വി​​ല. 1,000 രൂ​​പ​​യി​​ലേ​​റെ വി​​ല​​വ​​രു​​ന്ന കേ​​ക്കു​​ക​​ളും ല​​ഭ്യ​​മാ​​ണ്.

The story of Santa Claus and how he became the man who delivers toys for  900 million people - East Idaho News

സാ​​ന്താ​​ക്ലോ​​സും കാ​ര​​ള്‍ സം​​ഘ​​ങ്ങ​​ളും
ക്രി​​സ്മ​​സ് പാ​പ്പ​​യും സ​​ജീ​​വ​​മാ​​ണ്. ക്രി​​സ്മ​​സ് പാ​​പ്പ​​യു​​ടെ കു​​പ്പാ​​യ​​വും മു​​ഖം​​മൂ​​ടി​​യും ക്രി​​സ്മ​​സ് വി​​പ​​ണി​​ക​​ളി​​ലെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണ​​മാ​​ണ്.

മു​​ഖം​​മൂ​​ടി​​ക്ക് 25 മു​​ത​​ല്‍ 250 രൂ​​പ വ​​രെ​​യാ​​ണ് വി​​ല. തൊ​​പ്പി​​ക്ക് വി​​ല 99 രൂ​​പ വ​​രെ. വ​​ടി​​യ്ക്ക് 100 രൂ​​പ. കു​​പ്പാ​​യ​​ത്തി​​ന് 249 മു​​ത​​ല്‍ 350 രൂ​​പ വ​​രെ. സാ​​ന്താ രൂ​​പ​​ങ്ങ​​ള്‍ ഘ​​ടി​​പ്പി​​ച്ച പെ​​ന്‍​സി​​ലു​​ക​​ള്‍​ക്കും കീ​​ചെ​​യി​​നു​​ക​​ള്‍​ക്കും സ്റ്റി​​ക്ക​​റു​​ക​​ള്‍​ക്കും ഇ​​പ്പോ​​ള്‍ ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യാ​​ണ്.

ബാ​​റ്റ​​റി​​യു​​പ​​യോ​​ഗി​​ച്ചു ച​​ലി​​ക്കു​​ന്ന സാ​​ന്താ​​ക്ലോ​​സി​​ന് 815 രൂ​​പ​​യോ​​ളം വി​​ല​​വ​​രും. ന​​ഗ​​ര​​ത്തി​​ലെ വ​​ലി​​യ ക​​ട​​ക​​ളി​​ല്‍ കൂ​​റ്റ​​ന്‍ സാ​​ന്താ​​ക്ലോ​​സ് രൂ​​പ​​ങ്ങ​​ള്‍ ഒ​​രു​​ങ്ങി​​യി​​ട്ടു​​ണ്ട്.

ഇ​​ട​​വ​​ക​​ക​​ളി​​ലെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കാ​​ര​​ള്‍ റാ​​ലി​​ക​​ളും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. വി​​വി​​ധ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കാ​​ര​​ള്‍ ഗാ​​ന​​മ​​ത്സ​​ര​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

Christmas Crib 2018: How to make and decorate Christmas crib at home -  Times of India

റെ​​ഡി​​മേ​ഡ് പൂ​​ല്‍​ക്കൂ​​ടു​​ക​​ളു​​ടെ കാ​​ലം
റെ​​ഡ്‌​​മേ​ഡ് പു​​ല്‍​ക്കൂ​​ടു​​ക​​ള്‍​ക്കാ​​ണ് ആ​​വ​​ശ്യ​​ക്കാ​​രേ​​റെ ത​​ടി​​ക​​ള്‍ കൊ​​ണ്ടും ചൂ​​ര​​ല്‍​കൊ​​ണ്ടു​​മു​​ള്ള പു​​ല്‍​ക്കൂ​​ടു​​ക​​ളു​​ടെ വി​​പ​​ണ​​നം പൊ​​ടി​​പൊ​​ടി​​ക്കു​​ക​​യാ​​ണ്. 300 രൂ​​പ മു​​ത​​ല്‍ 5,000 രൂ​​പ വ​​രെ​​യു​​ള്ള പു​​ല്‍​ക്കൂ​​ടു​​ക​​ളു​​ണ്ട്.

പ്ലാ​​സ്റ്റി​​ക് ക്രി​​സ്മ​​സ് ട്രീ​​ക​​ള്‍​ക്കും ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യാ​​ണ്. ക്രി​​സ്മ​​സ് വി​​പ​​ണി​​യി​​ല്‍ ഇ​​പ്പോ​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്ന ഇ​​ന​​ങ്ങ​​ളാ​​ണ് പു​​ല്‍​ക്കൂ​​ടും ട്രീ​​യും. ക്രി​​സ്മ​​സ് ക്രി​​ബു​​ക​​ള്‍​ക്കും ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ട്.

Related posts

Leave a Comment