കൊച്ചിക്കാരുടെ ആവേശം അണപൊട്ടി..! കൊ​ച്ചി മെ​ട്രോയുടെ ആ​ദ്യ​ദി​നം​ സൂ​പ്പ​ർ ഹി​റ്റ്; ടി​ക്ക​റ്റ് വ​രു​മാ​നം 20ലക്ഷത്തിന് മുകളിൽ ; രാ​വി​ലെ 6 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് സ​ർ​വീ​സ്

kochi-metroകൊ​ച്ചി: മ​ല​യാ​ളി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന കൊ​ച്ചി മെ​ട്രോ​യ്ക്ക് ആ​ദ്യ ദി​വ​സം ത​ന്നെ സൂ​പ്പ​ർ ഹി​റ്റ്. 20,42,740 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ ആ​ദ്യ ദി​നം മെ​ട്രോ​യ്ക്കു ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴു വ​രെ 62,320 പേ​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 29,277 യാ​ത്ര​ക്കാ​രാ​യി​രു​ന്നു മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. ആ​ദ്യ​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ദി​വ​സം അ​വ​സാ​നി​ക്കു​ന്പോ​ഴേ​യ്ക്കും റി​ക്കാ​ർ​ഡ് ഭേ​ദി​ക്കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് കെഎംആര്‍​എ​ൽ.

രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ൾ മു​ത​ൽ മെ​ട്രോ​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ദ്യ​ദി​നം ത​ന്നെ യാ​ത്ര​ക്കാ​ർ കൊ​ച്ചി മെ​ട്രോ ഉ​ത്സ​വ​മാ​ക്കി. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നേ​കം പേ​രാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന ആ​ദ്യ ദി​നം​ത്ത​ന്നെ മെ​ട്രോ യാ​ത്ര ന​ട​ത്താ​നെ​ത്തി​യ​ത്. പ​ല​രും ആ​ദ്യ​മാ​യി മെ​ട്രോ​യി​ൽ ക​യ​റു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു.

കു​ടം​ബ​മാ​യി മെ​ട്രോ​യി​ലേ​റാ​ൻ വ​ന്ന​വ​രും നി​ര​വ​ധി​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ തി​ര​ക്കു വ​ർ​ധി​ച്ച​തി​നാ​ൽ 5.45നു​ത​ന്നെ ടി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു.രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​രോ 10 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സു​ണ്ടാ​കും. ദി​വ​സം 219 ട്രി​പ്പു​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts