സാക്ഷര കേരളത്തിന് അപമാനം; പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു; മർദനത്തിന് പിന്നിൽ ബിജെപിയെന്ന് തൊഴിലാളികൾ


കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ കോ​ഴി​ക്കോ​ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​ന്നു പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

നാ​ദാ​പു​ര​ത്താ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മു​ഖം മ​റ​ച്ചെ​ത്തി​യ പ​ത്തോ​ളം പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. ത​ങ്ങ​ൾ​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts