അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് കാ​ർ​ബ​ൺഡ​യോ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്യു​ന്ന “ജീ​വ​നു​ള്ള’ വ​സ്തു വി​ക​സി​പ്പി​ച്ചെ​ടു​ത്തു

സൂ​റി​ച്ച് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): വാ​യു​വി​ൽ​നി​ന്നു നേ​രി​ട്ട് കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ( CO2) ആ​ഗി​ര​ണം ചെ​യ്യു​ന്ന “ഫോ​ട്ടോ​സി​ന്തെ​റ്റി​ക്’ വ​സ്തു വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ശാ​സ്ത്ര​ജ്ഞ​ർ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വ​സ്തു​വാ​ണി​തെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

ബ്ലൂ-​ഗ്രീ​ൻ ആ​ൽ​ഗ​ക​ൾ (സ​യ​നോ​ബാ​ക്ടീ​രി​യ) ഉ​പ​യോ​ഗി​ച്ച് സ്വി​സ് ഗ​വേ​ഷ​ക​രാ​ണ് നൂ​ത​ന പ​ദാ​ർ​ഥം സൃ​ഷ്ടി​ച്ച​ത്. പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ലൂ​ടെ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ്, സൂ​ര്യ​പ്ര​കാ​ശം, ജ​ലം എ​ന്നി​വ ഓ​ക്സി​ജ​നും പ​ഞ്ച​സാ​ര​യു​മാ​ക്കി മാ​റ്റാ​ൻ ഇ​വ​യ്ക്കു ക​ഴി​യു​മെ​ന്നു പ​രീ​ക്ഷ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചു.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​നെ ക​രു​ത്തു​റ്റ​തും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ചു​ണ്ണാ​മ്പു​ക​ല്ല് പോ​ലു​ള്ള ഖ​ര ധാ​തു​ക്ക​ളാ​യും മാ​റ്റാ​ൻ ഇ​തി​നു ക​ഴി​വു​ണ്ട്. ഇ​ത് പ​ദാ​ർ​ഥ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സ്ഥി​ര​മാ​യ കാ​ർ​ബ​ൺ സം​ഭ​ര​ണ​വും ന​ൽ​കു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ജീ​വ​ജാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സ​യ​നോ​ബാ​ക്ടീ​രി​യ. പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ൽ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​ണ് ഈ ​ബാ​ക്ടീ​രി​യ​ക​ൾ. ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ പ്ര​കാ​ശാ​വ​സ്ഥ​യി​ലും കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ്, ജ​ലം എ​ന്നി​വ​യി​ൽ നി​ന്ന് ബ​യോ​മാ​സ് ഉ​ത്പാ​ദി​പ്പി​ക്കാ​നും ഇ​വ​യ്ക്കു ക​ഴി​യും.

400 ദി​വ​സ​ത്തെ പ​രീ​ക്ഷ​ണ​കാ​ല​യ​ള​വി​ൽ പ​ദാ​ർ​ഥം തു​ട​ർ​ച്ച​യാ​യി കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും വേ​ർ​തി​രി​ക്ക​പ്പെ​ട്ട കാ​ർ​ബ​ണി​ന്‍റെ ഭൂ​രി​ഭാ​ഗ​വും സ്ഥി​ര​ത​യു​ള്ള ധാ​തു​രൂ​പ​ത്തി​ൽ സം​ഭ​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ൾ തെ​ളി​യി​ച്ച​താ​യി സ്വി​സ് ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ, മ​ര​ക്ക​ന്പു​പോ​ലു​ള്ള രൂ​പ​ത്തി​ലാ​ണ് പു​തി​യ പ​ദാ​ർ​ഥ​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​വ​ർ​ഷം 18 കി​ലോ​ഗ്രാം അ​ല്ലെ​ങ്കി​ൽ 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു പൈ​ൻ മ​ര​ത്തി​ന്‍റെ അ​ത്ര​യും കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്യാ​ൻ വ​സ്തു​വി​നു ക​ഴി​യു​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment