ശരീരഭാരം കുറയ്ക്കണോ‍? ചൂടോടെ കാപ്പി കുടിച്ചോളൂ, പഠനം പറയുന്നതിങ്ങനെ…

രാ​വി​ലെ ചൂ​ടു​ള്ള ഒ​രു ക​പ്പ് കാ​പ്പി ഇ​ല്ലാ​തെ പ​ക​ല്‍ സ​മ​യം ക​ട​ന്നു​പോ​കാ​ന്‍ ന​മ്മ​ളി​ല്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. പ​ക്ഷേ ന​മ്മെ ഉ​ണ​ര്‍​വു​ള്ള​താ​ക്കാ​ന്‍ ക​ഴി​വു​ണ്ടെ​ങ്കി​ലും ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ കാ​പ്പി സ​ഹാ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്ക​മോ?

മ​ധു​ര​മി​ല്ലാ​ത്ത കാ​പ്പി​യാ​ണെ​ങ്കി​ല്‍ ഫ​ലം ഇ​ര​ട്ടി​യാ​കും. ഹാ​ര്‍​വാ​ര്‍​ഡ് സ്‌​കൂ​ള്‍ ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ട​ത്തി​യ പ​ഠ​ന​മ​നു​സ​രി​ച്ച് ദി​വ​സ​വും നാ​ല് ക​പ്പ് കാ​പ്പി കു​ടി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് ഏ​ക​ദേ​ശം 4ശ​ത​മാ​നം കു​റ​യ്ക്കും.

ബ്ലാ​ക്ക് കോ​ഫി​യി​ല്‍ ക്ലോ​റോ​ജെ​നി​ക് ആ​സി​ഡ് എ​ന്ന പ​ദാ​ര്‍​ഥം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. കാ​പ്പി​യി​ലെ ക്ലോ​റോ​ജെ​നി​ക് ആ​സി​ഡ് ഒ​രു ആന്‍റി ഓ​ക്‌​സി​ഡ​ന്‍റായി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ഇ​ത് ഉ​യ​ര്‍​ന്ന ര​ക്ത സ​മ്മ​ര്‍​ദ്ദം നി​യ​ന്ത്രി​ക്കാ​നും ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​ല​നി​ര്‍​ത്താനും സ​ഹാ​യി​ക്കു​മെന്നും ഫോ​ര്‍​ട്ടി​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ.​സി​മ്രാ​ന്‍ സൈ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പെ​ട്ടെ​ന്ന് ഉ​ണ്ടാ​കു​ന്ന വി​ശ​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ ബ്ലാ​ക്ക് കോ​ഫി സ​ഹാ​യി​ക്കു​ന്ന​താ​ണ്. കാ​പ്പി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കഫീൻ ത​ല​ച്ചോ​റി​നെ​യും കേ​ന്ദ്ര നാ​ഡീ​വ്യ​വ​സ്ഥ​യെ​യും ഏ​കാ​ഗ്ര​ത​യോ​ടെ നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത ഉ​ത്തേ​ജ​ക​മാ​ണ്.

ഗ്രീ​ന്‍ കോ​ഫി ബീ​ന്‍​സ് ന​മ്മു​ടെ ശ​രീ​ര​ത്തിന്‍റെ കൊ​ഴു​പ്പ് ക​ത്തു​ന്ന ശേ​ഷി വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഇ​ത് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ കൊ​ഴു​പ്പ് ക​ത്തു​ന്ന എൻ​സൈ​മു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

ഇ​ത് ക​ര​ളി​നെ ശു​ദ്ധീ​ക​രി​ക്കു​ക​യും ദോ​ഷ​ക​ര​മാ​യ കൊ​ള​സ്‌​ട്രോ​ള്‍ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ലൂ​ടെ മെ​റ്റ​ബോ​ളി​സം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​കു​ന്നു.

Related posts

Leave a Comment