കന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ച കടക്കാരന്റെ താടിക്കു പിടിച്ചുവലിച്ചു മർദിച്ച് മധ്യവയസ്കൻ. ബംഗ്ലാദേശ് ഗിയോറിലാണു സംഭവം. നഗരത്തിൽ കന്പ്യൂട്ടർ വിൽപ്പനയും സർവീസും നടത്തുന്ന മാലിക് കന്പ്യൂട്ടേഴ്സിന്റെ ഉടയ്ക്കുനേരേയാണ് ഇയാൾ അക്രമണം നടത്തിയത്. കടയിൽ സ്ഥരിമായി വരാറുള്ള നസീമാണ് കടയുടമയെ മർദിച്ചത്.
നസീം പലതവണ കംപ്യൂട്ടർ സർവീസ് ചെയ്തശേഷം കടം പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ അവധി പറയുന്നതല്ലാതെ പണം നൽകിയിരുന്നില്ല. ഇതിനിടെ വീണ്ടും ഇയാൾ കന്പ്യൂട്ടർ സർവീസിനെത്തി. എന്നാൽ, സർവീസ് ചാർജ് ആയ 10,500 രൂപ കടയുടമ മുൻകൂർ ആവശ്യപ്പെട്ടു. കടം പറഞ്ഞ തുകയുടെ കാര്യത്തിലും പരിഹാരം കാണണമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായി ഇയാൾ കടയുടമയെ മർദിക്കുകയായിരുന്നു.
കടയുടമയുടെ താടിയിൽ പിടിച്ചുവലിക്കുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, കടയുടമ തിരിച്ചടിക്കാൻ മുതിരുന്നില്ല. ഒടുവിൽ അടിപിടി അതിരുകടന്നപ്പോൾ സമീപത്തുള്ളവർ ഇടപെട്ടു പ്രശ്നം മധ്യവയസ്കനെ പുറത്താക്കുകയായിരുന്നു.