വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന; ല​ക്ഷ​ണ​മെ​ങ്കി​ൽ ഐ​സോ​ലേ​ഷ​നി​ൽ; വിവരങ്ങൾക്കായി ദിശയിലേക്ക് വിളിക്കാം

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​മി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​പു​ല​മാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​നേ എ​യ​റോ സൈ​ഡി​ൽ സ​ജ്ജ​മാ​ക്കി​യ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റും. ഇ​തി​നി​ടെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ വി​വ​ര​മ​റി​യി​ച്ച് പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ 28 ദി​വ​സ​ത്തേ​ക്ക് വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്, മ​റ്റാ​രു​മാ​യും സമ്പ​ർ​ക്കം പു​ല​ർ​ത്ത​രു​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ ഹെ​ൽ​ത്ത് കൗ​ണ്ട​റി​ൽ​നി​ന്ന് ന​ൽ​കും.

സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​രു​ക​ളും ല​ഘു​ലേ​ഖ​യി​ലു​ണ്ടാ​കും.ഹെ​ൽ​ത്ത് കൗ​ണ്ട​റി​ലെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പൂ​രി​പ്പി​ച്ച് ന​ൽ​കി​യ ഫോ​മി​ൽ ഒ​രെ​ണ്ണം സീ​ൽ ചെ​യ്ത് യാ​ത്ര​ക്കാ​ര​ന് തി​രി​കെ ന​ൽ​കും.

ഇ​തു​മാ​യി വേ​ണം എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ എ​ത്താ​ൻ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഫോം ​എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം വാ​ങ്ങി​വ​യ്ക്കും.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി, ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ് ല​ഗേ​ജു​മാ​യി യാ​ത്ര​ക്കാ​ര​ന് വീ​ട്ടി​ലെ​ത്താം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ദി​ശ​യി​ലേ​ക്ക് വി​ളി​ക്കു​ക. 0471- 2552056, 056 (ടോ​ൾ​ഫ്രീ)

Related posts

Leave a Comment