ഷ​ട്ടോ​രി തെ​റി​ച്ചു; ബ്ലാ​സ്റ്റേ​ഴ്സി​നെ ഇ​നി കി​ബു വി​കൂ​ന ന​യി​ക്കും

കൊ​ച്ചി: ഐ​എ​സ്എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും എ​ൽ​ക്കോ ഷ​ട്ടോ​രി​യെ നീ​ക്കി. പ​ക​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഇ​നി ന​യി​ക്കു​ക സ്പാ​നി​ഷ് പ​രി​ശീ​ല​ക​നാ​യ കി​ബു വി​കൂ​ന എ​ന്ന ത​ന്ത്ര​ശാ​ലി ആ​യി​രി​ക്കും.

മോ​ഹ​ൻ ബ​ഗാ​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന കി​ബു വി​കൂ​ന​യെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​സീ​സ​ണി​ൽ ഐ​ലീ​ഗി​ലെ മോ​ഹ​ൻ ബ​ഗാ​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് വി​കൂ​ന​യാ​യി​രു​ന്നു.

പു​തി​യ സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​നും എ​ടി​കെ​യും ല​യി​ക്കു​ന്ന​തോ​ടെ വി​കൂ​ന​യു​ടെ ബ​ഗാ​നി​ലെ ജോ​ലി അ​വ​സാ​നി​ച്ചി​രു​ന്നു.

Related posts

Leave a Comment