ക്വാറന്‍റൈൻ വാസികളുടെ സവാരി ഗിരി ഗിരി; ചാലക്കുടി താലൂക്ക് ആശുപത്രി കാന്‍റീൻ പൂട്ടി


ചാ​ല​ക്കു​ടി: കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി​യ​തോ​ടെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ലി​യാ​യി. കി​ട​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​തെ രോ​ഗി​ക​ൾ തി​ങ്ങി നി​റ​ഞ്ഞി​രു​ന്ന ആ​ശു​പ​ത്രി വാ​ർ​ഡു​ക​ൾ ശൂ​ന്യ​മാ​ണ്. ഒ​പി​യി​ൽ എ​ത്തു​ന്ന​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്രം.

ആ​ശു​പ​ത്രി കാ​ന്‍റീ​നും അ​ട​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ വ​ന്ന് ചാ​യ കു​ടി​ച്ച​താ​യി പ​റ​യു​ന്നു. വാ​ർ​ഡി​ൽ നി​ന്നും ടെ​സ്റ്റി​നു പു​റ​ത്തു ക​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗി ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു വെ​ട്ടി​ച്ച് കാ​ന്‍റീ​നി​ലെ​ത്തി ചാ​യ കു​ടി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​ത​റ​ഞ്ഞ​തോ​ടെ​യാ​ണ് കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തു നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള ഒ​രു ബാ​ർ​ബ​ർ ഷോ​പ്പി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന ഒ​രാ​ൾ മു​ടി​വെ​ട്ടാ​നെ​ത്തി.

സം​ശ​യം തോ​ന്നി​യ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ മു​ടി​വെ​ട്ടാ​ൻ വി​സ​മ്മ​തി​ച്ചു. ബാ​ർ​ബ​ർ ഷോ​പ്പ് അ​ട​ച്ചി​ടു​ക​യും ചെ​യ്തു. രാ​ത്രി സ​മ​യ​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ചി​ല​ർ സ​വാ​രി​ക്കി​റ​ങ്ങു​ന്ന​താ​യും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment