കോ​വി​ഡ് പ​ര​ത്തി​യ​ത് മ​ര​പ്പ​ട്ടി​യോ ? 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍…

വു​ഹാ​ന്‍: കോ​വി​ഡ് 19 പ​ര​ത്തി​യ​ത് ചൈ​ന​യി​ലെ വു​ഹാ​ന്‍ മാ​ര്‍​ക്ക​റ്റി​ലെ മ​ര​പ്പ​ട്ടി​യാ​കാ​മെ​ന്ന നി​ഗ​മ​ന​വു​മാ​യി ഒ​രു സം​ഘം ഗ​വേ​ഷ​ക​ര്‍.

വു​ഹാ​നി​ലെ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് 2020 ജ​നു​വ​രി​യി​ല്‍ ശേ​ഖ​രി​ച്ച സാം​പി​ളു​ക​ളെ ആ​ധാ​ര​മാ​ക്കി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ​നി​ന്നാ​ണു പു​തി​യ ക​ണ്ടെ​ത്ത​ൽ.

മ​ര​പ്പ​ട്ടി​യു​ടെ ജ​നി​ത​ക സാം​പി​ളു​ക​ളു​മാ​യി വ​ലി​യ രീ​തി​യി​ലു​ള്ള സാ​മ്യ​മാ​ണ് കോ​വി​ഡ് വൈ​റ​സി​നു​ള്ള​ത്.

വൈ​റ​സി​ല്‍ ക​ണ്ടെ​ത്തി​യ ന്യൂ​ക്ലി​ക് ആ​സി​ഡി​നൊ​പ്പം മ​ര​പ്പ​ട്ടി​യി​ല്‍​നി​ന്നു​ള്ള ന്യൂ​ക്ലി​ക് ആ​സി​ഡും ക​ണ്ടെ​ത്താ​നാ​യെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

കോ​വി​ഡ് വൈ​റ​സ് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​ർ​ന്ന​ത് വ​വ്വാ​ലി​ൽ​നി​ന്നാ​ണെ​ന്നും അ​ത​ല്ല ലാ​ബി​ല്‍​നി​ന്നാ​ണെ​ന്നു​മു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണു പു​തി​യ നി​ഗ​മ​ന​ങ്ങ​ൾ വ​രു​ന്ന​ത്.

അ​രി​സോ​ണ, ഉ​ട്ടാ, സി​ഡ്നി, സ്ക്രി​പ്സ് ഗ​വേ​ഷ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി അ​ട​ക്ക​മു​ള്ള​വ​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ ഇ​നി​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത പ​ഠ​ന​ത്തി​ലാ​ണ് മ​ര​പ്പ​ട്ടി​യാ​ണ് വൈ​റ​സ് പ​ട​രാ​ന്‍ കാ​ര​ണ​മാ​യ ജീ​വി​യെ​ന്ന് സൂ​ചി​പ്പി​ച്ചി​ള്ള​ത്.

മാ​ർ​ക്ക​റ്റി​ൽ മൃ​ഗ​ങ്ങ​ളെ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ട​ത്തെ ഭി​ത്തി​ക​ൾ, ത​റ, ഇ​രു​മ്പു കൂ​ടു​ക​ൾ, മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന കൂ​ടു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാ​മാ​ണ് ഗ​വേ​ഷ​ണ സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്.

മ​ര​പ്പ​ട്ടി​ക്ക് കോ​വി​ഡ് വൈ​റ​സ് പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്ന് അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ നേ​ര​ത്തെ​ത​ന്നെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment