കാമുകിക്കു സ്ത്രീധനം നല്കാനുള്ള പാങ്ങില്ല, എങ്കില്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് കാമുകന്‍, റെയില്‍വേ ട്രാക്കിലെത്തിയപ്പോള്‍ തര്‍ക്കം മൂത്തൂ, കാമുകന്‍ കാലുമാറി!

railwayപ്രണയിച്ച് കഴിയുന്നവര്‍ കല്യാണം കഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ആദ്യം ചിന്തിക്കുക ആത്മഹത്യയെക്കുറിച്ചാണ്. ദിനംപ്രതി അത്തരം വാര്‍ത്തകള്‍ നമ്മള്‍ പത്രത്തില്‍ വായിക്കാറുമുണ്ട്. എന്നാല്‍, ഹൈദരാബാദില്‍ നിന്നുള്ള ഈ വാര്‍ത്ത കുറച്ചു വ്യത്യസ്ഥമാണ്. വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ പ്രണയജോഡികള്‍ മരണംവരിക്കാന്‍ തീരുമാനിച്ചു. ഇരുവരും ഒന്നിച്ചു റെയില്‍വേ ട്രാക്കിലുമെത്തി. പിന്നീട് സംഭവിച്ചത് പക്ഷെ വളരെ വലിയ ട്വിസ്റ്റായിരുന്നു. അതിനുമുമ്പ് ഫഌഷ്ബാക്കിലേക്കൊന്നുപോകാം.

ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയിലാണ് 22 കാരിയായ നീലവേണിയും കാമുകന്‍ രാമകൃഷ്ണയും (24) താമസിക്കുന്നത്. ഇരുവരും ഒരേ ഗാനമേള ട്രൂപ്പിലെ പാട്ടുകാര്‍. ആറുവര്‍ഷമായി കഠിന പ്രണയത്തിലും. വിവാഹം കഴിക്കണമെന്ന് നീലവേണി ഇടയ്ക്കിടെ നിര്‍ബന്ധിക്കുന്നുമുണ്ട്. ഒടുവില്‍ ഈ കഴിഞ്ഞ ദിവസം വീണ്ടും ഇക്കാര്യം വേണി ആവശ്യപ്പെട്ടപ്പോള്‍ വിവാഹത്തിനു തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് രാമകൃഷ്ണ നീലവേണിയെ അറിയിച്ചു. 10 ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയാല്‍ മാത്രമേ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കൂ എന്നും രാമകൃഷ്ണ നീലവേണിയോടു പറഞ്ഞു. എന്നാല്‍, ഇത്രയും തുക തരാന്‍ തന്റെ രക്ഷിതാക്കള്‍ക്ക് സാധിക്കില്ലെന്നായിരുന്നു വേണിയുടെ മറുപടി. ആത്മഹത്യമാത്രമാണ് തന്റെ മുന്നിലുള്ള മാര്‍ഗം എന്നും അല്ലാതെ വിവാഹത്തിനു മറ്റു മാര്‍ഗമില്ലെന്നും രാമകൃഷ്ണ പറഞ്ഞു. താനും ആത്മഹത്യ ചെയ്യാന്‍ കൂടാമെന്നു രാമകൃഷ്ണ പറഞ്ഞതോടെയാണ് ഇരുവരും റെയില്‍വേ ട്രാക്കിലെത്തുന്നത്.

തിങ്കളാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യാനുറച്ച് റെയില്‍വെ ട്രാക്കിലെത്തി. ഇതിനിടെ പത്തുലക്ഷം എങ്ങനെയെങ്കിലും ഉണ്ടാക്കിയാല്‍ വേണേ കല്യാണം കഴിക്കാമെന്നു കാമുകന്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യക്കുറച്ചായിരുന്നു നീലവേണി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ട്രെയിന്‍ എത്തിയതും വേണിയെ ട്രാക്കിലേക്ക് തള്ളിയിട്ട് രാമകൃഷ്ണ സ്ഥലത്തു നിന്ന് ഓടിപ്പോയി. ഇതുകണ്ട റെയില്‍വെ ലൈന്‍മാനും മറ്റു ചില ആള്‍ക്കാരും ചേര്‍ന്നാണ് നീലവേണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷപ്പെട്ടെങ്കിലും വേണിയുടെ രണ്ടു കാലുകളും നഷ്ടമായി.

Related posts