പ്രണയ വിവാഹം ചെയ്ത നവദമ്പതികളെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയരാക്കി ഗ്രാമവാസികൾ. ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ദന്പതികളെ കാളകളെ ഉപയോഗിച്ച് ഉഴുതുമറിക്കാൻ ഉപയോഗിക്കുന്ന നുകത്തിൽ കെട്ടി വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇരുവരേയും കൊണ്ട് നിലം ഉഴുതശേഷം ചാട്ടവാറിന് അടിച്ച് നാടുകടത്തുകയും ചെയ്തു. ഒഡിഷയിലെ കാഞ്ചമഞ്ചിര എന്ന ഗ്രാമത്തിലെ യുവതി തന്റെ പിതാവിന്റെ സഹോദരിയുടെ മകനായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
എന്നാൽ ബന്ധുക്കൾ ഇവരുടെ കല്യാണത്തെ എതിർത്തു. ബന്ധുക്കൾ പരസ്പരം കല്യാണം കഴിക്കുന്നത് സാമൂഹിക ദ്രോഹമായാണ് ഇവിടെ കാണുന്നത്. അതിനാൽത്തന്നെ കല്യാണത്തെ ഗ്രാമീണർ എതിർത്തിരുന്നു. ഇതാണ്, വിവാഹം കഴിച്ചതോടെ ജനക്കൂട്ടം ഇവർക്ക് പ്രാകൃതമായ ശിക്ഷ നടപ്പിലാക്കിയത്.