വാരണാസിയിലെയും ഹരിദ്വാറിലെയും ഘാട്ടുകളിൽ നടക്കുന്ന പ്രശസ്തമായ ചടങ്ങാണ് ഗംഗാ ആരതി. ഇപ്പോഴിതാ കാനഡയിലെ മിസിസാഗയിലെ എറിൻഡേൽ പാർക്കിലെ ക്രെഡിറ്റ് നദിയുടെ തീരത്ത് ഒരു കൂട്ടം ഇന്ത്യക്കാർ ഗംഗാ ആരതി നടത്തിയ വാർത്തയാണ് വൈറലാകുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രിയങ്ക ഗുപ്ത എന്ന് ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഗംഗാ തീരത്ത് നടത്തുന്ന ആരതിക്ക് സമാനമായിട്ടുള്ള ആരതി ചടങ്ങുകളാണ് കാനഡയിലെ നദിയുടെ തീരത്തും നടത്തുന്നത് എന്ന് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
ഗംഗാ ആരതി നടത്തേണ്ടത് ഗംഗയിലാണ് അല്ലാതെ കാനഡയിൽ ഏതെങ്കിലും നദിയിൽ അല്ല എന്നാണ് പലരും പറഞ്ഞത്. അതേസമയം ഒരാൾ പറഞ്ഞത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ‘വരൂ, നമുക്ക് ഗംഗയെ ശുചീകരിക്കാം’ എന്നാണ്.