
കൊച്ചി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ കീഴ്മാട് സ്വദേശി രാജീവനെ(52)യാണ് വ്യാഴാഴ്ച വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഭാര്യ ബിന്ദു. മകൻ പ്രണവ്.