പത്തനംതിട്ടയിൽ ഇന്നലെ സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ കുടുംബവ്യാപനം


പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് കോ​വി​ഡ് കേ​സു​ക​ളും കു​ടും​ബ​വ്യാ​പ​ന​ത്തി​ലൂ​ടെ.ഇ​തി​ല്‍ റാ​ന്നി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ 13ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മെ​ത്തി​യ മ​ക്ക​പ്പു​ഴ സ്വ​ദേ​ശി​യാ​യ 37 കാ​ര​നും ഇ​യാ​ളു​ടെ ഭാ​ര്യ 32 കാ​രി​യാ​യ യു​വ​തി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ഗ​ര്‍​ഭി​ണി​യു​മാ​ണ്.

15നു ​മും​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ കു​ള​ന​ട ഉ​ള്ള​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ 13കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ള്‍. കു​ട്ടി​യു​ടെ പി​താ​വി​ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മൂ​ന്നാം​ഘ​ട്ട​ത്തി​ലെ കു​ടും​ബ​വ്യാ​പ​ന കേ​സു​ക​ളാ​യി ഇ​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍​ക്കും നാ​ട്ടി​ല്‍ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ആ​റു​പേ​ര്‍​ക്കു​മാ​ണ്. പി​ന്നീ​ട് കു​ടും​ബ​വ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കോ​വി​ഡ് ബാ​ധി​ച്ചു നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 16 ആ​യി. നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച 17 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ഇ​വ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ 33 ആ​യി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​വ​രും വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്റൈ​നീ​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു

. 13 കാ​ര​നും പി​താ​വും ഒ​ന്നി​ച്ചാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്. മ​റ്റു​ള്ള​വ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്.

Related posts

Leave a Comment