മലക്കം മറിച്ചിൽ തുടരുന്നു; കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ൺ​രേ​ഖ​ക​ൾ ആ​വ​ശ്യ​മി​ല്ലെന്ന് നി​ല​പാ​ട് മാ​റ്റി സ​ർ​ക്കാ​ർ

780

കൊ​ച്ചി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ൺ രേ​ഖ​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ. ട​വ​ർ ലൊ​ക്കേ​ഷ​ൻ മാ​ത്രം മ​തി​യെ​ന്നും സ​മ്പ​ർ​ക്കം ക​ണ്ടെ​ത്താ​ൻ വേ​ണ്ടി​യാ​ണി​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക്ക് മ​റു​പ​ടി ന​ൽ​ക​വെ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ട​വ​ർ ലൊ​ക്കേ​ഷ​ൻ മാ​ത്ര​മെ​ങ്കി​ൽ പ്ര​ശ്‌​ന​മി​ല്ലെ​ന്നും കൂ​ടു​ത​ൽ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ടെ​ലി​ഫോ​ൺ വി​വ​രം ശേ​ഖ​രി​ക്കാ​നു​ള്ള പോ​ലീ​സ് തീ​രു​മാ​നം വി​വാ​ദ​ത്തി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പോ​ലീ​സ് ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്തേ​ക്കാ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment