24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് മരണമില്ല! കേ​ര​ള​ത്തി​ൽ അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്നു വി​ദ​ഗ്ധ​ർ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ 15 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​ല്ലെ​​ന്നു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ. ഏ​​​​ഴു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും മൂ​​​​ന്നാ​​​​ഴ്ച​​​​യാ​​​​യി കോ​​​​വി​​​​ഡ് മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ്, ത്രി​​​​പു​​​​ര, മി​​​​സോ​​​​റം, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ, ദാ​​​​ദ്ര ന​​​​ഗ​​​​ർ ഹ​​​​വേ​​​​ലി, ല​​ക്ഷ​​ദ്വീ​​പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു മൂ​​ന്നാ​​ഴ്ച​​യാ​​യി കോ​​വി​​ഡ് മ​​ര​​ണം ഉ​​ണ്ടാ​​കാ​​ത്ത​​തെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ഭൂ​​ഷ​​ൺ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

അതേ​സ​മ​യം, ഇ​ന്ന​ല​ത്തെ പു​തി​യ 9,110 കേ​സു​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും (5,214) കേ​സു​ക​ളും കേ​ര​ള​ത്തി​ലാ​ണെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​യി.

ഇന്ത്യ യിലെ 1,43,625 സ​ജീ​വ കേ​സു​ക​ളി​ൽ 69,456 കേ​സു​ക​ളു​ള്ള കേ​ര​ള​മാ​ണ് രാ​ജ്യ​ത്തു മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്‌ട്ര​യി​ൽ മൊ​ത്തം ആ​ക്ടീ​വ് കേ​സു​ക​ൾ 44,944 ആ​യി കു​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ആ​കെ കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്‌ട്ര​യി​ലു​മാ​ണ്.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നു കേ​ന്ദ്രം നി​യോ​ഗി​ച്ച പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ​യു​ള്ള മൊ​ത്തം 1,43,625 കോ​വി​ഡ് കേ​സു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​ഹാ​രാ​ഷ്‌ട്ര (2,044,071), കേ​ര​ളം (9,68,438), ക​ർ​ണാ​ട​ക (9,42,518), ആ​ന്ധ്ര​പ്ര​ദേ​ശ് (8,88,423), ത​മി​ഴ്നാ​ട് (8,41,797) എ​ന്നീ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യി കു​റ​യു​ക​യാ​ണ്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ഇ​പ്പോ​ഴു​ള്ള സ​ജീ​വ കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ 18-ാം സ്ഥാ​ന​ത്താ​ണ്.

62.59 ല​ക്ഷം പേ​ർ​ക്ക് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യി കേ​ന്ദ്രം അ​റി​യി​ച്ചു. 24 ദി​വ​സംകൊ​ണ്ട് 60 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കു കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ൽ​കി​യ​ത് ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ലാ​ണ്.

Related posts

Leave a Comment