ലാബിൽ ലൈംഗിക പീഡനം, ഭീഷണി!സഹിക്കാനാകാതെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: മംഗലപുരത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിൽ.

സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.

പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.

അധ്യാപകർ അറിയിച്ചതിനെ തുടർന്ന് സി ഡബ്ല്യു സി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു.

മംഗലപുരം പൊലീസ് ഷമീറിനെ ഇന്ന് രാവിലെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.

Related posts

Leave a Comment