ലണ്ടന്‍: ആവശ്യമെങ്കില്‍ ക്രിസ് വോക്സ് അഞ്ചാംദിനം ക്രീസിലെത്തുമെന്ന് നാലാംദിനത്തെ പോരാട്ടത്തിനുശേഷം ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ വോക്സ് ബാറ്റിംഗിന് എത്തിയില്ല. അഞ്ചാംദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയപ്പോഴാണ് ബാന്‍ഡേഡ് ഇട്ട ഇടതുകൈ ജമ്പറിനുള്ളില്‍ മറച്ച് വോക്സ് ക്രീസിലേക്കെത്തിയത്. നാലാം ടെസ്റ്റില്‍ പൊട്ടലുള്ള കാലുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രീസിലെത്തിയിരുന്നു.
പരിക്ക് ചരിത്രം
2002ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ താടിയെല്ലിനു പൊട്ടലുണ്ടായെങ്കിലും ബാന്‍ഡേഡ് ഇട്ട് പന്തെറിഞ്ഞ ഇന്ത്യയുടെ അനില്‍ കുംബ്ലെ, 2008ല്‍ ഓസ്ട്രേലിയയ്കെതിരേ അഞ്ചാംദിനം പൊട്ടിയ ഇടതുകൈയുമായി 11-ാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2020ല്‍ പാക്കിസ്ഥാനെതിരേ പൊട്ടിയ കാല്‍പാദവുമായി കളിച്ച ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ തുടങ്ങിയവരും കളിക്കളത്തിലെത്തി കൈയടി നേടിയിരുന്നു.