ക്രൊ​​യേ​​ഷ്യ ലോ​​ക​​ക​​പ്പി​​ന്

റി​​ജേ​​ക്ക (ക്രൊ​​യേ​​ഷ്യ): ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​ത ക്രൊ​​യേ​​ഷ്യ​​ക്കും. യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഗ്രൂ​​പ്പ് എ​​ല്ലി​​ല്‍ ഫ​​റോ ഐ​​ല​​ന്‍​ഡ്‌​​സി​​നെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ക്രൊ​​യേ​​ഷ്യ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 16-ാം മി​​നി​​റ്റി​​ല്‍ പി​​ന്നി​​ലാ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ക്രൊ​​യേ​​ഷ്യ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം.

ജോ​​സ്‌​​കോ ഗ്വാ​​ര്‍​ഡി​​യോ​​ള്‍ (23), പീ​​റ്റ​​ര്‍ മൂ​​സ (57), നി​​ക്കോ​​ള വ്‌​​ളാ​​സി​​ക് (70) എ​​ന്നി​​വ​​രാ​​ണ് ക്രൊ​​യേ​​ഷ്യ​​ക്കാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്. യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് ഇം​​ഗ്ല​​ണ്ട്, ഫ്രാ​​ന്‍​സ് ടീ​​മു​​ക​​ളും ഇ​​തി​​നോ​​ട​​കം യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

ജ​​ര്‍​മ​​നി, ഹോ​​ള​​ണ്ട്
ഗ്രൂ​​പ്പ് എ​​യി​​ല്‍ ജ​​ര്‍​മ​​നി 2-0ന് ​​ല​​ക്‌​​സം​​ബ​​ര്‍​ഗി​​നെ തോ​​ല്‍​പ്പി​​ച്ച് യോ​​ഗ്യ​​ത​​യു​​ടെ വ​​ക്കി​​ലെ​​ത്തി. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 12 പോ​​യി​​ന്‍റാ​​ണ് ജ​​ര്‍​മ​​നി​​ക്ക്. സ്ലോ​​വാ​​ക്യ​​ക്കും ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ണ്ട്. ഇ​​രുടീ​​മും ത​​മ്മി​​ലാ​​ണ് ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം. ഗോ​​ള്‍ ശ​​രാ​​ശ​​രി​​യി​​ല്‍ മു​​ന്നി​​ലു​​ള്ള ജ​​ര്‍​മ​​നി​​ക്ക് സ​​മ​​നി​​ല നേ​​ടി​​യാ​​ലും ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കാം.

ഗ്രൂ​​പ്പ് ജി​​യി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സും പോ​​ള​​ണ്ടും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. 17 പോ​​യി​​ന്‍റു​​മാ​​യി നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സാ​​ണ് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാ​​മ​​ത്. 14 പോ​​യി​​ന്‍റു​​മാ​​യി പോ​​ള​​ണ്ട് ര​​ണ്ടാ​​മ​​തു​​ണ്ട്.

Related posts

Leave a Comment