എറണാകുളം ഗവ. മെഡിക്കല്‍ കോളജിൽ അഞ്ചു കോടിയുടെ സിടി സ്കാൻ മെഷീൻ; ഉദ്ഘാടനം 20ന്

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക അ​ൾ​ട്രാ​സോ​ൺ സി​ടി സ്കാ​ൻ മെ​ഷീ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 20ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​മേ​രി​ക്ക​ൻ ‍നി​ര്‍​മി​ത മെ​ഷീ​നാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത്. ഒ​രേ​സ​മ​യം ശ​രീ​ര​ഭാ​ഗ​ത്തി​ന്‍റെ 68 ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.​

എ​ക്സ്-​റേ​യി​ൽ ഒ​രു കോ​ണി​ൽ​നി​ന്നു​ള്ള ചി​ത്ര​മാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ൽ സി​ടി സ്കാ​നിം​ഗി​ൽ 360 ഡി​ഗ്രി​യി​ൽ ശ​രീ​ര​ത്തി​ന് ചു​റ്റും​നി​ന്നു​ള്ള എ​ക്സ്-​റേ ചി​ത്രം ല​ഭി​ക്കും. ശ​രീ​രം മു​ഴു​വ​നാ​യും പ​ല ഭാ​ഗ​ങ്ങ​ളാ​യും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കും. ത​ല​ച്ചോ​ർ, ശ്വാ​സ​കോ​ശം, ഹൃ​ദ​യം, വ​യ​ർ എ​ന്നി​വി​യ​ങ്ങ​ളി​ലെ ക്ഷ​ത​ങ്ങ​ളും ഒ​ടി​വു​ക​ളും ത്രി​മാ​ന​രൂ​പ​ത്തി​ൽ ക​ണ്ടെ​ത്താം.​

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ 700 രൂ​പ​യ്ക്കു സ്കാ​ൻ റി​സ​ൾ​ട്ട് ല​ഭി​ക്കും. സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ 4000 രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന സേ​വ​ന​മാ​ണി​ത്. സ​മീ​പ​ത്തെ കൊ​ച്ചി കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്പോ​ഴാ​ണു മു​ഖ്യ​മ​ന്ത്രി സ്കാ​ൻ മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക.​

ഏ​താ​നും മാ​സം മു​മ്പ് വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ സി​ടി​സ്കാ​നാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് ഇ​ട​യ്ക്കി​ടെ കേ​ടാ​കു​ന്ന​തു രോ​ഗി​ക​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തി​നു പു​റ​മെ സം​സ്ഥാ​ന​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്ര​മാ​ണ് ഇ​ത്ര​യ​ധി​കം വി​ല​യു​ള്ള സി​ടി സ്കാ​നു​ള്ളൂ​വെ​ന്നു മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് പീ​റ്റ​ർ ടി. ​വാ​ഴ​യി​ൽ പ​റ​ഞ്ഞു.

Related posts