ഇ​രു​പ​തു​ദി​വ​സ​മാ​യി ഹോട്ടലില്‍! ആ​ള്‍ദൈ​വം പാ​ര്‍പ്പി​ച്ചി​രു​ന്ന 68 ബാ​ലി​ക​മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി; കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ കസ്റ്റഡിയില്‍

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ല്‍ ത​ട​വി​ല്‍ പാ​ര്‍പ്പി​ച്ചി​രു​ന്ന 68 പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. രാ​ജ്‌​സ​മ​ന്ദ് ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സും ശി​ശു​ക്ഷേ​മ സ​മി​തി​യും ചേ​ര്‍ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ചി​നു പ​തി​നാ​റി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണു കു​ട്ടി​ക​ള്‍. നേ​പ്പാ​ള്‍, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള കു​ട്ടി​ക​ളെ​യാ​ണു ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോ​ട്ട​ലി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​പ​തു​ദി​വ​സ​മാ​യി കു​ട്ടി​ക​ളെ ഹോ​ട്ട​ലി​ല്‍ പാ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍ദൈ​വം ദാ​തി മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​വ​രാ​ണു കു​ട്ടി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്നു. കു​ട്ടി​ക​ള്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts